Ketu Gochar 2022: കേതു ഈ 7 രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും, ഈ ദിവസം മുതൽ ജാഗ്രത പാലിക്കണം!

Ketu Gochar 2022: ജ്യോതിഷ പ്രകാരം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഗ്രഹങ്ങൾക്കും രാശികൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. 

Written by - Ajitha Kumari | Last Updated : Feb 20, 2022, 08:55 PM IST
  • അമിത ചെലവ് ഉണ്ടായേക്കാം
  • ത്വക്ക് രോഗങ്ങളാൽ ബുദ്ധിമുട്ടാം
  • പ്രതിദിന വരുമാനത്തെ ബാധിച്ചേക്കാം
Ketu Gochar 2022: കേതു ഈ 7 രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും, ഈ ദിവസം മുതൽ ജാഗ്രത പാലിക്കണം!

Ketu Gochar 2022: ജ്യോതിഷ പ്രകാരം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഗ്രഹങ്ങൾക്കും രാശികൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സ്ഥിതി മോശമാകുമ്പോൾ ശുഭ, അശുഭ ഫലങ്ങൾ ഉണ്ടാകും.  ഇത് കാരണം ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജാതകത്തിൽ നിഴൽ ഗ്രഹമായ കേതുവിന്റെ മോശം സ്ഥാനം മൂലം ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകും. കേതു 2022 ഏപ്രിൽ 12-ന് തുലാം രാശിയിൽ പ്രവേശിക്കും. 
കേതുവിന്റെ ഈ മാറ്റം 7 രാശിക്കാരുടെ ജീവിതത്തെ ബാധിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാർക്കാണ് കേതുവിന്റെ സംക്രമണം അശുഭകരമാകാൻ പോകുന്നതെന്നറിയാം.

Also Read: Astrology: വ്യാഴത്തിന്റെ അസ്തമനം: ഈ 5 രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും!

മേടം (Aries)

കേതുവിന്റെ രാശിമാറ്റം മേടം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങൾക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. പങ്കാളിത്ത ബിസിനസിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഇതുമൂലം ബിസിനസ്സിലെ സാമ്പത്തിക സ്ഥിതി അസ്വസ്ഥമാകാം.

ഇടവം  (Taurus)

കേതു സംക്രമ സമയത്ത് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം. കൂടാതെ ചർമ്മ സംബന്ധമായ ചില പ്രശ്നങ്ങൾ അലട്ടും. അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ റോഡ് മുറിച്ചുകടക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ ജാഗ്രത പാലിക്കണം.

Also Read: Surya Rashi Parivartan 2022: ഈ 4 രാശിക്കാർക്ക് മാർച്ച് 15 വരെ വൻ നേട്ടം

ചിങ്ങം  (Leo)

കേതു സംക്രമകാലത്ത് മാനസിക സമാധാനം തകരും. ചില കാര്യങ്ങളിൽ കുടുംബാംഗങ്ങളുമായി വഴക്കുകളുണ്ടാകാം. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നിക്ഷേപം ഒഴിവാക്കുക. അല്ലാത്തപക്ഷം നഷ്ടം ഉണ്ടായേക്കാം.

തുലാം (Libra)

കേതു സംക്രമ സമയത്ത് നിങ്ങൾക്ക് സ്വയം നഷ്ടമുണ്ടായതായി തോന്നാം. കുടുംബകാര്യങ്ങളിൽ ആശങ്കയുണ്ടാകാം. സംക്രമ കാലയളവിൽ പുതിയതായി എന്തെങ്കിലും ചെയ്യുന്നത് ശുഭകരമാകില്ല. ബിസിനസ്സിൽ സാമ്പത്തിക പുരോഗതിക്ക് തടസ്സങ്ങൾ ഉണ്ടാകും.

Also Read: Venus Transit 2022: ഫെബ്രുവരി 27 മുതൽ ശുക്രന്റെ കൃപയാൽ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും!

വൃശ്ചികം (Scorpio)

കഠിനാധ്വാനം ചെയ്താലും കേതു സംക്രമകാലത്ത് വിജയം നേടാൻ കാലതാമസം നേരിടും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമല്ല. വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. കുടുംബത്തിൽ തർക്കം ഉണ്ടാകാം.

ധനു (Sagittarius)

ധനു രാശിക്കാർക്ക് കേതു സംക്രമ സമയത്ത് അനാവശ്യമായി ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം. അതുമൂലം പാഴ്ച്ചെലവ് വർദ്ധിക്കും. ഇത് പ്രതിദിന വരുമാനത്തെ ബാധിച്ചേക്കാം. ബിസിനസ്സിൽ പണം കുടുങ്ങിയേക്കാം.

Also Read: Viral Video: ഒന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചതാ.. പിന്നെ സംഭവിച്ചത്..!

മീനരാശി (Pisces)

ജോലിയിൽ വിജയം എളുപ്പമാകില്ല. സ്വയം തെളിയിക്കാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും. കേതു സംക്രമകാലത്ത് ത്വക്ക് രോഗങ്ങൾ അലട്ടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News