Mahashivratri Puja 2023: ശിവരാത്രി ദിനത്തിൽ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, നിങ്ങൾക്ക് ഉടൻ വിജയം

Mahashivratri Puja 2023: ശിവരാത്രി നാളിൽ ശിവനെ ആരാധിക്കുമ്പോൾ നിങ്ങളുടെ രാശി പ്രകാരം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറത്തെക്കുറിച്ച് പരിശോധിക്കാം 

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 09:43 AM IST
  • ശിവരാത്രി ദിനത്തിലെ നിങ്ങളുടെ പ്രവർത്തികൾക്കും ചില പ്രത്യേകതകളുണ്ട്
  • പൂജാവേളയിൽ ധരിക്കുന്ന വസ്ത്രങ്ങൾ വളരെ പ്രധാനമാണ്
  • അതുവഴി നിങ്ങൾക്ക് ഉടൻ മംഗളകരമായ ഫലങ്ങൾ ലഭിക്കും
Mahashivratri Puja 2023: ശിവരാത്രി ദിനത്തിൽ ഈ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, നിങ്ങൾക്ക് ഉടൻ വിജയം

ഇത്തവണ മഹാശിവരാത്രി 2023 ഫെബ്രുവരി 18 ശനിയാഴ്ചയാണ്. ശിവരാത്രി ദിനത്തിലെ നിങ്ങളുടെ പ്രവർത്തികൾക്കും ചില പ്രത്യേകതകളുണ്ട്. പൂജാവേളയിൽ ഏത് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ് എന്നത് വളരെ പ്രധാനമാണ്. ശിവരാത്രി നാളിൽ ശിവനെ ആരാധിക്കുമ്പോൾ നിങ്ങളുടെ രാശി പ്രകാരം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറത്തെക്കുറിച്ച് പരിശോധിക്കാം അതുവഴി നിങ്ങൾക്ക് ഉടൻ മംഗളകരമായ ഫലങ്ങൾ ലഭിക്കും. 

1. മേടം 

മേടം രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ ശുഭ നിറം ചുവപ്പാണ്. അതിനാൽ മഹാശിവരാത്രി ദിനത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ശിവനെ ആരാധിക്കണം. 

2. ഇടവം

ഇടവം രാശിക്കാരുടെ അധിപൻ ശുക്രനാണ്. ശുക്രന്റെ ശുഭകരമായ നിറം വെള്ളയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ മഹാശിവരാത്രി നാളിൽ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ശിവനെ ആരാധിക്കണം. 

3. മിഥുനം 

മിഥുന രാശിക്കാരുടെ അധിപൻ ബുധനാണ്. ബുധന്റെ ശുഭകരമായ നിറം പച്ചയാണ്. അതുകൊണ്ട് മഹാശിവരാത്രി ദിനത്തിൽ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആരാധിക്കുന്നത് ഐശ്വര്യമാണ്. 

4. കർക്കടകം

കർക്കടകം രാശിയുടെ അധിപൻ ചന്ദ്രൻ ആണ്, ചന്ദ്രന്റെ ശുഭ നിറം വെള്ളയാണ്. അതുകൊണ്ടാണ് മഹാശിവരാത്രി ദിനത്തിൽ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത്. 

5. ചിങ്ങം 
ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്, സൂര്യന്റെ ശുഭ നിറം മഞ്ഞയാണ്. അതുകൊണ്ടാണ് മഹാശിവരാത്രി നാളിൽ ഈ രാശിക്കാർ മഞ്ഞ വസ്ത്രം ധരിച്ച് ആരാധിക്കേണ്ടത്. 

6.കന്നി

കന്നിയുടെ അധിപൻ ബുധനാണ്, ബുധന്റെ ശുഭകരമായ നിറം പച്ചയാണ്. അതുകൊണ്ടാണ് മഹാശിവരാത്രി ദിനത്തിൽ ഈ രാശിക്കാർ പച്ച വസ്ത്രം ധരിക്കേണ്ടത്. 

7.തുലാം

തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ശുക്രന്റെ ശുഭ നിറം വെള്ളയാണ്. അതുകൊണ്ടാണ് ശിവനെ ആരാധിക്കുമ്പോൾ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത്. 

8. വൃശ്ചികം
വൃശ്ചികം  രാശിയുടെ അധിപൻ ചൊവ്വയാണ്. ചൊവ്വയുടെ ശുഭ നിറം ചുവപ്പാണ്. അതുകൊണ്ടാണ് ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ശിവനെ ആരാധിക്കുന്നത്. 

9.ധനു

ധനു രാശിക്കാരുടെ അധിപൻ വ്യാഴമാണ്, വ്യാഴത്തിന്റെ ശുഭ നിറം മഞ്ഞയാണ്. അതുകൊണ്ടാണ് ഈ രാശിക്കാർ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത്. 

10. മകരം 

മകരം രാശിക്കാരുടെ അധിപൻ ശനി, നീലയും ചുവപ്പും ആണ് ശനിയുടെ ശുഭ വർണ്ണങ്ങൾ. എന്നാൽ ശിവനെയാണ് ആരാധിക്കുന്നതെങ്കിൽ നീല വസ്ത്രം ധരിച്ചാണ് പൂജ ചെയ്യേണ്ടത്. കറുത്ത വസ്ത്രം ധരിച്ച് ആരാധന നടത്തരുത്. 

11. കുംഭം

കുംഭം രാശിക്കാരുടെ അധിപനാണ് ശനി, ശനിയുടെ പ്രിയപ്പെട്ട നിറം കറുപ്പും നീലയുമാണ്. എന്നാൽ ശിവനെയാണ് ആരാധിക്കുന്നതെങ്കിൽ നീല വസ്ത്രം ധരിച്ചാണ് ആരാധിക്കുക. കറുത്ത വസ്ത്രം ധരിച്ച് ആരാധന നടത്തരുത്. 

12. മീനം
 
മീനം രാശിക്കാരുടെ അധിപൻ ഗുരുവാണ്. അവരുടെ ശുഭകരമായ നിറം മഞ്ഞയാണ്. നിങ്ങൾ ശിവനെയാണ് ആരാധിക്കുന്നതെങ്കിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആരാധിക്കുക. ഇതിലൂടെ നിങ്ങൾക്ക് ഉടൻ വിജയം ലഭിക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News