Mangal Gochar 2023: കൃത്യം 6 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി, ബമ്പർ വരെ അടിച്ചേക്കാം!

Mars Transit 2023: ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം ജനുവരി 13 ന് ചൊവ്വ ഇടവം രാശിയിൽ പ്രവേശിക്കും. ജാതകത്തിലെ ചൊവ്വയുടെ ശുഭസ്ഥാനം വ്യക്തിക്ക് ശുഭഫലങ്ങൾ നൽകും. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിയിലുള്ളവർക്ക് ഈ സംക്രമം ശുഭകരമാകുമെന്നത് നമുക്ക് നോക്കാം. 

Written by - Ajitha Kumari | Last Updated : Jan 7, 2023, 09:04 PM IST
  • ജനുവരി 13 ന് ചൊവ്വ ഇടവം രാശിയിൽ പ്രവേശിക്കും
  • ജാതകത്തിലെ ചൊവ്വയുടെ ശുഭസ്ഥാനം വ്യക്തിക്ക് ശുഭഫലങ്ങൾ നൽകും
Mangal Gochar 2023: കൃത്യം 6 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി, ബമ്പർ വരെ അടിച്ചേക്കാം!

Mangal Gochar Effect 2023: 2023 ൽ പല വലിയ ഗ്രഹങ്ങളും അവരുടെ സ്ഥാനം മാറും. ജനുവരിയിലെ 4 ഗ്രഹ സംക്രമങ്ങൾ പല രാശിക്കാർക്കും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും.ജനുവരി 13 ന് ചൊവ്വ മേടം വിട്ട് ഇടവ രാശിയിൽ പ്രവേശിക്കുന്നത് പലരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ചൊവ്വയെ ധൈര്യം, ഊർജം, ധീരത, ഭൂമി മുതലായവയുടെ അധിപനായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്.  ജ്യോതിഷ പ്രകാരം ജാതകത്തിൽ ചൊവ്വയുടെ ശുഭ സ്ഥാനം പല രാശിക്കാരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജം പകരുന്നു. അതേ സമയം ചിലർക്ക് ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും നേരിടേണ്ടിയും വരും. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വ ഏതൊക്കെ രാശിയിലുള്ളവരുടെ ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തുമെന്ന് നമുക്ക് നോക്കാം... 

Also Read: Malavya Rajyog: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ മാറും ലഭിക്കും വൻ ധനലാഭം!

ഇടവം (Taurus): ജ്യോതിഷ പ്രകാരം ചൊവ്വയുടെ സംക്രമണം ഇടവം രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. നിങ്ങൾ വളരെക്കാലമായി കഠിനാധ്വാനം ചെയ്യുന്ന ജോലികളിലെല്ലാം ഈ സമയം നിങ്ങൾക്ക് വിജയം ലഭിക്കും. ഈ കാലയളവിൽ സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാം. ബിസിനസ് തുടങ്ങാനും മറ്റും ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം അനുകൂലം. മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം ഉണ്ടാകും. അതേ സമയം ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും.

ചിങ്ങം (Leo):  ചൊവ്വയുടെ ചലനം ഈ രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. ജോലിസ്ഥലത്ത് നിലനിൽക്കുന്ന തർക്കങ്ങൾ വർദ്ധിക്കും. അതേ സമയം ഈ ട്രാൻസിറ്റ് നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യും. നിങ്ങൾ എവിടെയെങ്കിലും പുതിയ ഓർഡറിനോ ടെൻഡറിനോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം വളരെ അനുകൂലമാണ്. ങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ സമയം ഉത്തമം.  തൊഴിൽ ചെയ്യുന്നവർ സംക്രാന്തി ദിനത്തിൽ ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ചാൽ അവർക്ക് ശുഭഫലം ലഭിക്കും.

Also Read: പാർക്കിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയുടെ അടുത്തെത്തി കരടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൃശ്ചികം (Scorpio):  ഈ രാശിക്കാർക്ക് ചൊവ്വയുടെ രാശിമാറ്റം  ശുഭകരവും ഫലദായകവുമായിരിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമായിരിക്കും. ജോലി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതും നല്ലതാണ്. ഈ സമയം സാമ്പത്തിക സ്ഥിതിക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. ചില വലിയ കാര്യങ്ങളിൽ നിക്ഷേപിക്കാം. കരിയറിലെ പുരോഗതിക്കായി പുതിയ രീതിയിൽ ജോലി ചെയ്യേണ്ടിവരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News