Saturn Rise 2023: ജ്യോതിഷത്തിൽ ശനിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളിലും വച്ച് വളരെ പതുക്കെ ചലിക്കുന്ന ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ശനി നീതിയുടെ ദേവനും കർമ്മത്തിനനുസരിച്ചു ഫലം നൽകുന്ന ആളുമാണ്. ശനി ഒരു വ്യക്തിയുടെ നല്ലതും ചീത്തയുമായ കർമ്മങ്ങളുടെ കണക്ക് സൂക്ഷിക്കുകയും അതിനനുസരിച്ച് ഫലം നൽകുകയും ചെയ്യും. ജനുവരി 31 ന് ശനി കുംഭത്തിൽ അസ്തമിച്ചു. ഏതെങ്കിലും ഗ്രഹം അസ്തമിക്കുമ്പോൾ അതിന്റെ പ്രതികൂല ഫലം എല്ലാ രാശികളേയും ബാധിക്കും. മാർച്ച് അഞ്ചിന് ശനി കുംഭത്തിൽ ഉദിക്കും. ശനിയുടെ ഉദയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം ശുഭഫലങ്ങൾ നൽകുകയെന്ന് നോക്കാം.
ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ജീവിതത്തിൽ ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യുകയാണെങ്കിൽ ഈ സമയത്ത് പുരോഗതിക്ക് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കുംഭം (Aquarius): കുംഭം രാശിയിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഈ സമയത്ത് ഈ രാശിക്കാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും. ശനിയുടെ ഉദയം മൂലം ഈ രാശിക്കാർക്ക് മികച്ച ജോലി അവസരങ്ങൾ ലഭിക്കും. വിദ്യാഭ്യാസ രംഗത്തും പുരോഗതിയുണ്ടാകും.
Also Read: Viral Video: സ്‌കൂൾ അങ്കണത്തിൽ ആലിംഗനം, ചുംബനം... കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം ശുഭസൂചകമായിരിക്കും. ശനിയുടെ ഉദയം ഈ രാശിക്കാർക്ക് നിരവധി അവസരങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നൽകും. സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ രാശിക്കാരുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും.
മീനം (pisces): ശനിയുടെ ഉദയം മീനം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. മാർച്ച് മാസത്തിൽ നല്ല ദിവസങ്ങളായിരിക്കും. ഈ സമയത്ത് മീനം രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഈ കാലയളവിൽ മംഗളകരമായ പരിപാടികളിൽ പങ്കെടുക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...