Syria Civil War: സ്വാതന്ത്ര്യം ആഘോഷിച്ച് സിറിയൻ ജനത, ആക്രമണം ശക്തമാക്കി ഇസ്രായേൽ; വിഡിയോ പുറത്ത് വിട്ട് IDF

Syria Civil War: സിറിയയുടെ പ്രധാന സൈനിക സംവിധാനങ്ങളിൽ ഭൂരിഭാ​ഗവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2024, 02:37 PM IST
  • സിറിയയുടെ പ്രധാന സൈനിക സംവിധാനങ്ങളിൽ ഭൂരിഭാ​ഗവും തകർത്തതായി ഇസ്രായേൽ
  • അക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്ത് വിട്ടു
Syria Civil War: സ്വാതന്ത്ര്യം ആഘോഷിച്ച് സിറിയൻ ജനത, ആക്രമണം ശക്തമാക്കി ഇസ്രായേൽ; വിഡിയോ പുറത്ത് വിട്ട് IDF

ടെൽ അവീവ്: വിമതർ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സിറിയയിൽ കനത്ത ആക്രമണം ശക്തമാക്കി ഇസ്രായേൽ. കഴിഞ്ഞ ദിവസങ്ങളിലായി 480ഓളം ആക്രമണങ്ങളാണ് ഇസ്രായേൽ സിറിയയിൽ നടത്തിയത്. അക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന ( ഐഡിഎഫ്) പുറത്ത് വിട്ടു.

സിറിയയുടെ പ്രധാന സൈനിക സംവിധാനങ്ങളിൽ ഭൂരിഭാ​ഗവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. രാജ്യത്തെ തന്ത്രപ്രധാനമായ ആയുധശേഖരങ്ങളിൽ ഭൂരിഭാഗവും വിമതർ കൈയടക്കാതിരിക്കാനാണ് ഇവ തകർത്തതെന്നാണ് വാദം. 

രണ്ട് നാവിക കേന്ദ്രങ്ങളിലായി 15 നാവികസേനാ കപ്പലുകൾ, വിമാന മിസൈലുകൾ, ആയുധ നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി മിസൈലുകൾ തകർത്തതായി ഐഡിഎഫ് പറഞ്ഞു.

Read Also: റീൽസ് ചിത്രീകരണത്തിനിടെ അപകടം; ഇൻഷുറൻസിന് പുറമേ ടാക്സും അടച്ചിട്ടില്ല, വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

സിറിയയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. എന്നാൽ ആത്മ രക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞു.

അതേസമയം സിറിയയിലേക്ക് അഭയാർത്ഥികളെ തിരിച്ചെത്തിക്കുമെന്നും രാജ്യത്തെ അടിസ്ഥാന സേവനങ്ങൾ ഉറപ്പ് വരുത്തുമെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അൽ ബഷീർ പ്രഖ്യാപിച്ചു. കുപ്രസിദ്ധമായ സിറിയയിലെ ജയിലുകൾ അടച്ചുപൂട്ടുമെന്ന് വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനി പറഞ്ഞു.

രാസായുധങ്ങൾ ഒളിപ്പിച്ച ഇടങ്ങൾ കണ്ടെത്തി സുരക്ഷിതമാക്കാനായി അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. 

ബാഷർ എൽ അസദിന്റെ പിതാവും സിറിയയുടെ മുൻ പ്രസിഡന്റുമായ ഹാഫിസ് അൽ അസദിന്റെ ശവകുടീരം വിമതർ തകർത്ത് അ​ഗ്നിക്കിരയാക്കി. ശവകുടീരത്തിന് തീയിട്ട ശേഷം അവിടെ സിറിയന്‍ പതാകയുമായി നില്‍ക്കുന്ന വിമതരുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News