Mercury Nakshatra Transit: ബുധന്റെ നക്ഷത്രമാറ്റം: അടുത്ത 8 ദിവസം ഇവർക്ക് പ്രശ്നങ്ങൾ വർധിക്കും, ജാ​ഗ്രത വേണം

പഞ്ചാംഗം അനുസരിച്ച്, ഇന്ന് ബുധൻ ഭരണി നക്ഷത്രത്തിൽ സംക്രമണം നടത്തി. മേടം മുതൽ മീനം വരെയുള്ള 12 രാശികളിൽ ഇത് ശുഭവും അശുഭകരവുമായ സ്വാധീനം ചെലുത്തും.  

Written by - Zee Malayalam News Desk | Last Updated : May 21, 2024, 09:35 PM IST
  • തുലാം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.
  • ആരോഗ്യ കാര്യത്തിൽ അൽപ്പം ആശങ്കയുണ്ടാകും.
  • ജോലികളിൽ ചെറിയ തടസങ്ങൾ നേരിട്ടേക്കും.
Mercury Nakshatra Transit: ബുധന്റെ നക്ഷത്രമാറ്റം: അടുത്ത 8 ദിവസം ഇവർക്ക് പ്രശ്നങ്ങൾ വർധിക്കും, ജാ​ഗ്രത വേണം

വേദ ജ്യോതിഷമനുസരിച്ച്, ​ഗ്രഹങ്ങളെല്ലാം ഒരു നിശ്ചിത കാലയളവിന് ശേഷം അതിന്റെ രാശിയും നക്ഷത്രവും മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടെ അധിപനായി കണക്കാക്കുന്ന ബുധൻ അശ്വതി നക്ഷത്രത്തിൽ നിന്ന് ഭരണി നക്ഷത്രത്തിലേക്ക് മാറിയിരിക്കുകയാണ്. മെയ് 29 വരെ ഈ നക്ഷത്രത്തിൽ ബുധൻ തുടരും. ഇത് 12 രാശികൾക്കും അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. ബുധൻ നക്ഷത്രം മാറിയതോടെ ചില രാശിക്കാർക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഏതൊക്കെ രാശിക്കാർക്ക് ആണ് ഇത് അശുഭമെന്ന് നോക്കാം.

ചിങ്ങം: ചിങ്ങം രാശിക്കാരുടെ സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ കാലയളവിൽ പണമിടപാട് നടത്തരുത്. കുടുംബാംഗങ്ങളുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. സ്വത്ത് സംബന്ധമായ തർക്കമുണ്ടാകാം. നിയമപരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഉചിതം. വാഹനം ശ്രദ്ധയോടെ ഓടിക്കുക. 

തുലാം: തുലാം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ അൽപ്പം ആശങ്കയുണ്ടാകും. ജോലികളിൽ ചെറിയ തടസങ്ങൾ നേരിട്ടേക്കും. കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലമുണ്ടാകണമെന്നില്ല. ആരോ​ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം.

മകരം: ഭരണി നക്ഷത്രത്തിൽ ബുധൻ നിൽക്കുന്നത് കാലയളവിൽ പുതിയ ജോലികൾ തുടങ്ങരുത്. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്. അങ്ങനെ ചെയ്താൽ സാമ്പത്തിക നഷ്ടം സംഭവിക്കാം. ചില ആളുകൾക്ക് ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. 

കുംഭം: പങ്കാളിയുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ജോലിയിലും ബിസിനസ്സിലും വെല്ലുവിളി നേരിടേണ്ടിവരും. നിക്ഷേപങ്ങൾ നടത്തുന്നത് ശ്രദ്ധയോടെ വേണം. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിവേകത്തോടെ എടുക്കുക. അല്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News