Mercury Transit: ഡിസംബർ അവസാനത്തോടെ ബുധൻ രണ്ടു തവണ സഞ്ചാരം മാറ്റും; ഈ 4 രാശിക്കാരുടെ തലവര തെളിയും!

Budh Rashi parivartan: ഗ്രഹങ്ങളുടെ രാജകുമാരനും ജ്ഞാനദാതാവുമായ ബുധൻ ഡിസംബർ അവസാനം രണ്ടുതവണയാണ് ഗതി മാറാൻ പോകുന്നത്.  ഒരു തവണ രാശി മാറും രണ്ടാമത് വക്രഗതിയിൽ സഞ്ചരിക്കും. 

Written by - Ajitha Kumari | Last Updated : Dec 24, 2022, 11:33 PM IST
  • ഡിസംബർ അവസാനത്തോടെ ബുധൻ രണ്ടു തവണ സഞ്ചാരം മാറ്റും
  • ഒരു തവണ രാശി മാറും രണ്ടാമത് വക്രഗതിയിൽ സഞ്ചരിക്കും
  • ഓരോ മാസവും പല ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ മാറ്റും
Mercury Transit: ഡിസംബർ അവസാനത്തോടെ ബുധൻ രണ്ടു തവണ സഞ്ചാരം മാറ്റും; ഈ 4 രാശിക്കാരുടെ തലവര തെളിയും!

Budh Gochar 2022: ഓരോ മാസവും പല ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ മാറ്റും. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ജ്ഞാനത്തിന്റെ ദാതാവ് എന്നും പറയപ്പെടുന്നു. ബുധൻ ഇപ്പോൾ ധനു രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. 25 ദിവസം ഇവിടെ തങ്ങിയ ശേഷം 2022 ഡിസംബർ 28 ന് ബുധൻ മകരരാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബർ 30 ന് ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ബുധന്റെ ഈ രാശിമാറ്റം എല്ലാ രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങൾ നൽകുമെങ്കിലും ഈ  4 രാശിക്കാർ സൂര്യനെപ്പോലെ ജ്വലിക്കും.  

Also Read: January Horoscope 2023: പുതുവർഷത്തിൽ ഈ 4 രാശിക്കാർ മിന്നി തിളങ്ങും, ലഭിക്കും വൻ ധനലാഭം!

മേടം (Aries): ബുധന്റെ രാശി മാറ്റം മേട രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. വർഷാവസാനം ബുധൻ രാശി മാറുന്നതും വക്രഗതിയിൽ സഞ്ചരിക്കുന്നതും ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. വ്യവസായികൾക്ക് ധാരാളം ലാഭം നേടാൻ കഴിയും.

ഇടവം (Taurus): ബുധന്റെ രാശിമാറ്റവും വക്രഗതിയും ഇടവം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ജോലി മാറാൻ ആലോചിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ശമ്പള വർദ്ധനയും ലഭിക്കും.

Also Read:  ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

ചിങ്ങം (Leo): ബുധന്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. പുതിയ വരുമാന മാർഗമായി മാറുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യവസായികൾക്ക് സമയം അനുകൂലം. വിദ്യാർത്ഥികൾക്കും ഈ സമയം നല്ലതായിരിക്കും. അവർക്ക് ആഗ്രഹിച്ച ഫലം നേടാൻ കഴിയും. 

കന്നി (Virgo):  കന്നി രാശിക്കാർ വാഹനമോ വീടോ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ബുധന്റെ അനുഗ്രഹത്താൽ ആഗ്രഹം സഫലമാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. വസ്തുവകകളിലെ നിക്ഷേപം ലാഭം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News