കറുത്തതും അല്ലെങ്കിൽ തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളാണ് നാം സാധാരണയായി കണ്ടിട്ടുള്ളത്. മൂക്കിന്റെ മറുകുകളുടെ സ്ഥാനത്തിൽ നിന്നും വ്യക്തിയുടെ സ്വഭാവത്തെ കുറിച്ച് അറിയാൻ കഴിയും എന്നാണ് വിശ്വാസം.
Also read: ഈ നക്ഷത്രക്കാർ വഞ്ചിക്കപ്പെടും.. സൂക്ഷിക്കുക!!
മൂക്കിന്റെ വലതുഭാഗത്ത് മറുകുള്ളവർ ചെറിയ പരിശ്രമം കൊണ്ട് പെട്ടെന്ന് ധനം സമ്പാദിക്കുന്നവർ ആയിരിക്കും. ഇവർക്ക് എല്ലാവരുമായും വളരെ ശക്തമായ ബന്ധം ഉണ്ടായിരിക്കും. ഇനി മൂക്കിന്റെ ഇടത് ഭഗത്താണ് മറുക് എങ്കിൽ അത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. ഇത്തരക്കാർക്ക് ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവരും.
ഇനി മറുക് മൂക്കിന്റെ തുമ്പത്ത് ആണെങ്കിൽ ഇത്തരക്കാർ പെട്ടെന്ന് ദേഷ്യം വരുന്നവരാണ്. ഇവർ ആത്മാഭിമാനത്തിന് വലിയ വില കൽപ്പിക്കുന്നവരാണ്. ഇവർക്ക് തീരുമാനങ്ങൾ വേഗത്തിൽ എടുക്കാനുള്ള കഴിവുള്ളവരാണ്. മാത്രമല്ല മറ്റുള്ളവരുടെ ശ്രദ്ധയും ബഹുമാനവും എപ്പോഴും പ്രതീക്ഷിക്കുന്നവരുമാണ് ഇവർ.
Also read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം
മൂക്കിന് താഴെ മറുകുള്ളവർ കലയിൽ അഭിരുചിയുള്ളവരും ആകർഷണീയരും സമൂഹത്തിൽ അറിയപ്പെടുന്നവരുമായിരിക്കും. മൂക്കിന്റെ പാലത്തിലെ മറുക് ധനനഷ്ടത്തേയും തൊഴിൽ ലഭിക്കാനുള്ള ബുദ്ധിമുട്ടുമാണ് പ്രതിനിധാനം ചെയ്യുന്നത്.