മുഹറം ഇസ്ലാമിക പുതുവർഷമാണ്, അൽ ഹിജ്രി അല്ലെങ്കിൽ അറബിക് ന്യൂ ഇയർ എന്നും അറിയപ്പെടുന്നു. ഇമാം ഹുസൈൻ പ്രവാചകൻ മക്കയിൽ നിന്ന് മദീനയിലേക്ക് കുടിയേറിയ ഈ പുണ്യമാസമായതിനാൽ മുഹറം ഒന്നാം തിയതി ആഘോഷിക്കപ്പെടുന്നു. ഇത് പ്രാർത്ഥനയുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. ആശൂറ എന്നറിയപ്പെടുന്ന തന്റെ ജീവൻ ബലിയർപ്പിച്ച കർബലയിലെ ഹുസൈൻ ഇബ്‌നു അലിയുടെ സ്മരണയ്ക്കായി മുസ്ലീം സമൂഹം മുഹറം മാസത്തിലെ പത്താം ദിവസം ദുഃഖത്തിന്റെയും വിലാപത്തിന്റെയും ദിവസമായി ആചരിക്കുന്നു.
തിന്മകൾക്കെതിരെ സന്ധിചെയ്യുക ഒരിക്കലും സാധ്യമല്ലെന്ന പ്രവാചക പൗത്രൻ ഹുസൈന്റെ നിശ്ചയദാർഢ്യമാണ് കർബലയെന്നാണ് മുസ്ലിം മതവിശ്വാസം. അധാർമികനായ ഭരണാധികാരിക്കെതിരെയുള്ള ശക്തമായ പോരട്ടത്തിന്റെ സ്മരണയാണിത്. ഇറാഖിലെ പട്ടണമാണ് കർബല. കർബല യുദ്ധം എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്.
ALSO READ: Muharam: മുഹറം അവധിയിൽ മാറ്റം; തീരുമാനം മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം
ഇസ്ലാമിക കലണ്ടർ പ്രധാനമായും ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ചിരിക്കുന്നു. ഇതിൽ 12 മാസങ്ങൾ ഉൾക്കൊള്ളുന്നു. മുഹറം ഒമ്പത്, 10 തീയതികളിൽ മുസ്ലീം മതവിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു. പ്രവാചകൻ ഇമ്രാൻ ഹുസൈന്റെ ത്യാഗം അനുസ്മരിച്ച് ഘോഷയാത്രയും ഈ ദിവസം നടത്താറുണ്ട്. കർബല യുദ്ധം തിന്മക്കെതിരെ നിലകൊള്ളുന്നതായി അറിയപ്പെടുന്നു. മുഹറം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു.
Muharam: മുഹറം അവധിയിൽ മാറ്റം; തീരുമാനം മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം
തിരുവനന്തപുരം: മുഹറം അവധി ദിനത്തിൽ മാറ്റം വരുത്തി കേരള സർക്കാർ. ഓഗസ്റ്റ് ഒമ്പത് ആണ് സർക്കാർ പുനർനിശ്ചയിച്ച തിയതി. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം ഒമ്പതാം തിയതിയിലേക്ക് പുനർസിശ്ചയിക്കുകയായിരുന്നു. അതേസമയം എട്ടാം തിയതി തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖല ബാങ്കുകൾക്കടക്കം ഓഗസ്റ്റ് ഒമ്പതിന് അവധിയായിരിക്കും.
ഹിജ്റ കലണ്ടറിലെ ആദ്യത്തെ മാസമാണ് മുഹറം. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായി വിശ്വസിക്കപ്പെടുന്നു. ഇസ്ലാം നിയമം അനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹറം. മുഹറം മാസത്തിൽ നോമ്പ് എടുക്കുന്നത് പുണ്യമുള്ള കാര്യമായി വിശ്വാസികൾ കണക്കാക്കുന്നു. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...