എത്ര ശ്രമിച്ചാലും ചിലർക്ക് കടത്തിൽ നിന്ന് കര കയറാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പണം എങ്ങനെ ചിലവാക്കണമെന്ന് അറിയുന്നതിലും, ശരിയായ രീതിയിൽ പണം ചിലവാക്കുന്നതിലും ഉപരി ഈ കാര്യങ്ങളിൽ ധനത്തിന്റെ ദേവിയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടി വേണം.
നവരാത്രി ദിനങ്ങളിൽ ലക്ഷ്മി ദേവിയെ പൂജിച്ചാൽ പെട്ടെന്ന് തന്നെ ഫലസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം. ഏപ്രിൽ 2 നാണ് ചൈത്ര നവരാത്രി ആരംഭിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ലക്ഷ്മി ദേവിയെ പൂജിക്കുന്നത് സാമ്പത്തിക കാര്യങ്ങളിൽ ഉന്നമനം ലഭിക്കാൻ സഹായിക്കും.
ചൈത്ര നവരാത്രിയിൽ സാധാരണയായി ദുര്ഗ ദേവിയെയാണ് ആരാധിക്കാറുള്ളത്. എന്നാൽ ഈ ദിവസങ്ങളിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ഉത്തമമാണ്. ഇത് മനസിന് സമാധാനവും സന്തോഷവും നൽകും. കൂടാതെ പണത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയാണ് ചെയ്യും.
നവരാത്രി ദിനങ്ങളിൽ രാവിലെയും, വൈകിട്ടും ലക്ഷ്മി ദേവിയെ പൂജിക്കുകയും ആരതി ഉഴിയുകയും വേണം. ലക്ഷ്മി ദേവിക്ക് പാൽ പായസം സമർപ്പിക്കുന്നതും ഉത്തമമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.