Mars Transit 2023: ജൂൺ 30 ന് ചൊവ്വ കർക്കടകം രാശിയിൽ സംക്രമിക്കും. ചൊവ്വ കർക്കടകത്തിൽ പ്രവേശിക്കുമ്പോൾ ശനി നിൽക്കുന്നതിനാൽ ഷഡാഷ്ടകയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ, ഷഡാഷ്ടക യോഗം വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ജൂൺ അവസാനം രൂപപ്പെടുന്ന ഈ ഗ്രഹയോഗം എല്ലാവരേയും ബാധിക്കുമെങ്കിലും ചില രാശിക്കാരെ കൂടുതൽ ബാധിക്കും. ശനിയുടെയും ചൊവ്വയുടെയും അശുഭ യോഗത്തിൽ ഏതൊക്കെ രാശിക്കാർക്ക് അശുഭകരമായ സാഹചര്യങ്ങൾ നേരിടേണ്ടിവരുമെന്ന് നോക്കാം.
കർക്കടകം: നിങ്ങൾക്ക് മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ വർധിക്കും. ചില അനാവശ്യ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം. അപകടത്തിനും പരിക്കിനും സാധ്യതയുണ്ട്. രേഖകളില്ലാതെ ആരുമായും പണമിടപാട് നടത്തരുത്. ചെലവുകൾ പരിധി കവിഞ്ഞേക്കാം. സംസാരത്തിൽ ശ്രദ്ധ ആവശ്യമാണ്. കടം വാങ്ങുന്ന സാഹചര്യവും ഉണ്ടാകാം. ശാരീരികമായ വേദനയ്‌ക്കൊപ്പം, നിങ്ങൾക്ക് വൈകാരിക ക്ലേശവും അനുഭവപ്പെടാം. സർക്കാർ കാര്യങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കരുത്.
ചിങ്ങം: ഷഡാഷ്ടകയോഗം ചിങ്ങം രാശിക്കാർക്ക് അശുഭകരമാണ്. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടും. കുടുംബ ജീവിതത്തിൽ, പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നീരസവും തർക്കങ്ങളും ഉണ്ടാകാം. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം മോശമായേക്കാം. ഈ സമയത്ത് നടത്തുന്ന യാത്രകൾ വളരെ ശ്രദ്ധിച്ച് വേണം.
Also Read: Shukra Gochar: ജൂലൈയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ധാരാളം സമ്പത്ത് വന്നുചേരും
ധനു: ഷഡാഷ്ടകയോഗം ധനു രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയത്ത് നിങ്ങളുടെ ബന്ധുക്കളിൽ നിന്ന് നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. പുതിയ ബിസിനസ്സ് അല്ലെങ്കിൽ നിക്ഷേപം എന്നിവയ്ക്ക് ഈ സമയം അനുയോജ്യമല്ല. ചൊവ്വയുടെയും ശനിയുടെയും ദോഷകരമായ യോഗ കാരണം, നിങ്ങൾക്ക് തൊണ്ട, വായ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഈ സമയത്ത് അനുകൂലമല്ലാത്ത ഗ്രഹനിലയുള്ളവർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
കുംഭം: കുംഭം രാശിക്കാർക്കും ഷഡാഷ്ടക യോഗം ഗുണഫലങ്ങൾ നൽകില്ല. ജീവിതത്തിൽ പല വിധത്തിൽ തടസ്സങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും പിരിമുറുക്കം ഉണ്ടായേക്കാം. പങ്കാളിയുമായുള്ള ബന്ധത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ ചെറിയ കലഹങ്ങൾ തുടരും. ബിസിനസ്സിൽ വൈരുദ്ധ്യമുള്ള സാഹചര്യങ്ങൾ നേരിടേണ്ടിവരും. ഈ ദിവസങ്ങളിൽ നിങ്ങളുടെ ശത്രുക്കൾ ശക്തരായിരിക്കും. ജോലി വീണ്ടും തടസ്സപ്പെടും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ ഉണ്ടെങ്കിൽ, ധാരാളം യാത്രകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം നേരിടേണ്ടി വന്നേക്കാം. അനാവശ്യ ചെലവുകൾ വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...