Numerology Prediction October 23: ഇന്നത്തെ ദിവസം ഇവരെ തേടി നല്ല വാർത്തകൾ ലഭിക്കും, ബിസിനസ്സിൽ ലാഭമുണ്ടാകും

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Oct 23, 2023, 05:30 AM IST
  • റാഡിക്സ് നമ്പർ 6 ഉള്ളവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്.
  • വസ്തു സംബന്ധമായ കാര്യങ്ങളിൽ പരിചയസമ്പന്നനായ ഒരാളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കണം.
  • ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉണ്ടാകും.
Numerology Prediction October 23: ഇന്നത്തെ ദിവസം ഇവരെ തേടി നല്ല വാർത്തകൾ ലഭിക്കും, ബിസിനസ്സിൽ ലാഭമുണ്ടാകും

Numerology Horoscope 23 October 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഇന്ന് നിങ്ങൾക്ക് അപകടകരമായ ദിവസമാണ്. ജോലിസ്ഥലത്തും ബിസിനസ്സിലും എതിരാളികൾ സജീവമായിരിക്കും. പുതിയ ജോലികൾ തുടങ്ങുന്നത് ഒഴിവാക്കുക. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാകും.

റാഡിക്സ് 2- ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സംതൃപ്തരാകും. പുതിയ പദ്ധതികളുടെ പ്രവർത്തനം തുടങ്ങാം. ബിസിനസ്സിൽ ലാഭസാധ്യതകൾ ഉടലെടുക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.

റാഡിക്സ് 3- ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഒരു ബിസിനസ്സ് യാത്രയ്ക്ക് പോയേക്കാം. അപകടകരമായ ഒരു ജോലിയിലും ഏർപ്പെടരുത്. മനസ്സ് എന്തിനെയോ ഓർത്ത് ആകുലപ്പെടുന്നുണ്ടാകും. കുടുംബത്തിൽ ചില വിഷയങ്ങളിൽ തർക്കമുണ്ടാകാം.

റാഡിക്‌സ് 4- കരിയറിൽ ഉയർച്ചയുണ്ടാകും. കഠിനാധ്വാനം ചെയ്താൽ ശുഭഫലം ലഭിക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പ്രശംസ ലഭിക്കും.

റാഡിക്സ് 5- ഇന്ന് സന്തോഷവാർത്ത ലഭിക്കും. പുതിയ ജോലികൾ ആരംഭിക്കാൻ ദിവസം അനുകൂലമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ വികസിച്ചേക്കാം. കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തിൽ ഒരു മതപരമായ പരിപാടി ഉണ്ടാകാം.

റാഡിക്‌സ് 6- റാഡിക്സ് നമ്പർ 6 ഉള്ളവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. വസ്തു സംബന്ധമായ കാര്യങ്ങളിൽ പരിചയസമ്പന്നനായ ഒരാളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കണം. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.

റാഡിക്സ് 7- ജോലിയിൽ ശ്രദ്ധാലുവായിരിക്കണം. ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കും. മനസ്സിൽ ചില കാര്യങ്ങളെക്കുറിച്ച് ആശങ്കകൾ ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം നിങ്ങൾക്ക് ലഭിക്കും. ഒരു ജോലിയിലും തിരക്കുകൂട്ടരുത്.

റാഡിക്‌സ് 8- ഇന്ന് ജോലിയിൽ തടസ്സങ്ങൾ നേരിടാം. തർക്ക സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. അപകടകരമായ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുക. കുടുംബ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാം.

റാഡിക്‌സ് 9- ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ആത്മവിശ്വാസം വർദ്ധിച്ചേക്കാം. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉണ്ടാകും. വീട്ടിൽ അതിഥിയെത്താം. നിങ്ങളുടെ ആരോഗ്യം സാധാരണ നിലയിലായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News