Raksha Bandhan 2021: രക്ഷാബന്ധൻ (Raksha Bandhan) അടുത്തു വരികയാണ്. ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ രക്ഷാ ബന്ധനിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സഹോദരന് മനോഹരമായ രാഖികളും സഹോദരിക്ക് അതിശയകരമായ സമ്മാനങ്ങളും വാങ്ങുന്നു.
ശ്രാവണ മാസത്തിലെ (Sawan Month) ശുക്ലപക്ഷ പൂർണ്ണമയിൽ (Purnima) ആഘോഷിക്കുന്ന ഈ ഉത്സവം ഈ വർഷം 2021 ഓഗസ്റ്റ് 22 നാണ്. ഈ ദിനം സഹോദരിമാർ തങ്ങളുടെ സഹോദരൻമാർക്ക് രാഖി കെട്ടുകയും അവർക്ക് സന്തോഷകരമായ ഭാവിയും ദീർഘായുസ്സും ആശംസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാഖി കെട്ടേണ്ടതും ശുഭ സമായത്തായിരിക്കണം.
രക്ഷാബന്ധൻ 2021 ന്റെ ശുഭ സമയം (auspicious time of rakshabandhan 2021)
ആഗസ്റ്റ് 22 ന് രാവിലെ 06:15 മുതൽ 10:34 വരെ തുടരും നല്ല സമയം. ധനിഷ്ഠ നക്ഷത്രം വൈകുന്നേരം 07:39 വരെ തുടരും. ഈ ദിവസം രാവിലെ 05:50 മുതൽ വൈകുന്നേരം 05:58 വരെ എപ്പോൾ വേണമെങ്കിലും രാഖി കെട്ടാം.
അഭിജിത് മുഹൂർത്തം: ഉച്ചയ്ക്ക് 12:04 മുതൽ 12:58 മിനിറ്റ് വരെ
അമൃത് കാൽ: രാവിലെ 09:34 മുതൽ 11:07 വരെ
ബ്രഹ്മ മുഹൂർത്തം:- 04:33 മുതൽ 05:21 വരെ
ഈ തെറ്റ് ചെയ്യരുത് (don't make this mistake)
ഇത്തവണ രക്ഷാ ബന്ധനിൽ ഭദ്ര കാളിന്റെ (Bhadra Kaal) നിഴൽ ഇല്ല. അത്തരമൊരു സാഹചര്യത്തിൽ ഓഗസ്റ്റ് 22 -ന് സൂചിപ്പിച്ച സമയത്ത് മിക്കവാറും ദിവസം മുഴുവൻ രാഖി കെട്ടാം. ചില കാരണങ്ങളാൽ രക്ഷാബന്ധൻ ദിവസം രാഖി കെട്ടാൻ കഴിയുന്നില്ലെങ്കിൽ ജന്മാഷ്ടമി ദിവസം വരെ നിങ്ങൾക്ക് രാഖി കെട്ടാം, എന്നാൽ ഈ സമയത്തും ഭദ്ര കാലിനെ (Bhadra Kaal) പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ഭദ്ര കാലത്തിന്റെ സമയം രാഖി കെട്ടുന്നതിന് വളരെ ശുഭകരമല്ല. ഈ വർഷം, രക്ഷാബന്ധൻ ദിനത്തിൽ ഭദ്ര കാൽ വരാതെ അടുത്ത ദിവസം ആഗസ്റ്റ് 23 ന് രാവിലെ 05:34 മുതൽ 06:12 വരെയായിരിക്കും. ഈ സമയത്ത് രാഖി കെട്ടരുത്. ഭദ്രകാലത്ത് എല്ലാ ശുഭപ്രവൃത്തികളും നിരോധിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...