Khel Ratna Award: മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന

Arjuna Award: പാരീസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിലും ടീം ഇനത്തിലും മനു ഭാക്കർ വെങ്കല മെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 2, 2025, 06:27 PM IST
  • ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കാണ് ലഭിച്ചത്
  • 32 പേർക്കാണ് അർജുന അവാർഡ് ലഭിച്ചത്
Khel Ratna Award: മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാശിന് അർജുന

ന്യൂഡൽഹി: കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ കായിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം നാല് കായിക താരങ്ങൾക്കാണ് ലഭിച്ചത്. ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കർ, ലോക ചെസ് ചാമ്പ്യൻ ഡി ​ഗുകേഷ്, പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിം​ഗ്, പാരാലിംപിക്സ് സ്വർണമെഡൽ ജേതാവ് പ്രവീൺ കുമാർ എന്നിവരാണ് ഖേൽ രത്ന പുരസ്കാരത്തിന് അർഹരായത്.

പാരീസ് ഒളിംപിക്സിൽ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തി​ഗത ഇനത്തിലും ടീം ഇനത്തിലും മനു ഭാക്കർ വെങ്കല മെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായിക താരമാണ് മനു ഭാക്കർ. ഹർമൻപ്രീത് സിം​ഗിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയിരുന്നു.

18കാരനായ ​ഡി ​ഗുകേഷ് ചെസിലെ പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി. പാരാലിംപിക്സിൽ ഹൈജംപിൽ ടി 64 വിഭാ​ഗത്തിൽ പ്രവീൺ കുമാർ സ്വർണം നേടി. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന പുരസ്കാരം ലഭിച്ചു. 32 പേർക്കാണ് അർജുന അവാർഡ് ലഭിച്ചത്. ഇവരിൽ 17 പേർ പാരാലിംപിക് താരങ്ങളാണ്.

മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ് മുരളീധരന് പരിശീലകരം​ഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരം ലഭിച്ചു. ഈ മാസം 17ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News