Ramadan 2023 : ചന്ദ്രപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ

Kerala Ramadan : കാപ്പാടും തമിഴ് നാട്ടിലെ കുളച്ചിലിലും ചന്ദ്രപ്പിറവി കണ്ടൂ.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 09:03 PM IST
  • ഇസ്ലാം മതം വിശ്വാസ പ്രകാരം ഒരു മാസത്തേക്ക് നോമ്പിന്റെ കാലമാണ്.
  • അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് റമദാൻ നോമ്പിന്റെ ആദ്യ ദിവസം.
  • നാളെ മുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക് വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളായിരിക്കും.
Ramadan 2023 : ചന്ദ്രപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെ മുതൽ

കോഴിക്കോട് : കേരളത്തിൽ നാളെ വ്യാഴാഴ്ച മുതൽ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാടും തമിഴ് നാട്ടിലെ കുളച്ചലിലും മാസപ്പിറവി കണ്ടത്. മാസപ്പിറ കണ്ടതിനാൽ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവർ അറിയിച്ചു.

ഇസ്ലാം മതം വിശ്വാസ പ്രകാരം ഒരു മാസത്തേക്ക് നോമ്പിന്റെ കാലമാണ്. അമാവാസി കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് റമദാൻ നോമ്പിന്റെ ആദ്യ ദിവസം. നാളെ മുതൽ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾക്ക്  വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടേയും ആത്മ ശുദ്ധീകരണത്തിന്റെയും നാളുകളായിരിക്കും.

ALSO READ : Ramadan 2023: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ

എന്താണ് റമദാന്‍ ? 

ഇസ്ലാം മത വിശ്വാസത്തിൽ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ വ്രതാനുഷ്ഠാനം. ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികളുടെ നോമ്പ് അനുഷ്ഠാനം ആരംഭിക്കുന്നത്. ഇസ്ലാം മത വിശ്വാസമനുസരിച്ച് പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായതിനാലാണ് റമദാന്‍ മാസം പുണ്യ മാസമായാണ് കണക്കാക്കുന്നത്. 

വ്രതാരംഭവും നോമ്പ് അനുഷ്ഠാനവും 

റമദാൻ വ്രതം ആരംഭിക്കുന്നത് ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ്.  ഒന്‍പത് വയസ് കഴിഞ്ഞ ആർക്കും റമദാന്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണമോ വെള്ളമോ ഒന്നും പാടില്ല. സൂര്യോദയത്തിന് മുൻപ് ആരംഭിക്കുന്ന വ്രതം വൈകിട്ട് ബാങ്ക് മുഴങ്ങിയതിന് ശേഷം മാത്രമേ അവസാനിപ്പിക്കുകയുള്ളൂ.  

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതോടൊപ്പം ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് ഇസ്ലാം വിശ്വാസികള്‍ക്ക്. പുകവലി, മദ്യപാനം എന്നിവയൊക്കെ ഈ സമയത്ത്  ഒഴിവാക്കണം എന്നാണ് വിശ്വാസം.  അതുപോലെതന്നെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മകൾ ചെയ്യാനോ പാടില്ലയെന്നുമാണ് വിശ്വാസം. ശരിക്കും പറഞ്ഞാൽ മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍ എന്നർത്ഥം. 

ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നായ ഈ റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലുംത്തിൽ ചിലർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.  അത് പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവർക്കാണിത്.   അതുപോലെ തന്നെ ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ നോമ്പ് എടുക്കണ്ട. അതുപോലെതന്നെ യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ സമയത്ത് രോഗബാധിതരായവർക്കും നോമ്പെടുക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ ഈ കടം പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം എന്നും വിശ്വാസമുണ്ട്.

റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്

റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത് ആത്മാവിലെയും മനസിലെയും അശുദ്ധികള്‍ നീക്കി ശരീരത്തിനേയും മനസിനേയും ശുചീകരിക്കുക എന്നതാണ്.  തെറ്റായ മാര്‍ഗങ്ങളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് മനസിനെ നിയന്ത്രിക്കുക എന്നതിനപ്പുറം ആത്മനിഷ്ഠ, ത്യാഗം, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ എന്നിവയ്ക്കുള്ള സമയം കൂടിയാണിത്. കൂടാതെ ദാനശീലവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാനും ഈ ആത്മസമര്‍പ്പണത്തിന്റെ നാളുകള്‍ സഹായിക്കുന്നു.

സുഹൂര്‍ അതായത് പ്രഭാതത്തിനു മുൻപുള്ള ഭക്ഷണം അതുപോലെ  ഇഫ്താര്‍ അതായത് നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ഇനി ഒത്തുകൂടിയാൽ തന്നെ ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News