Shani Jayanti 2023: ജ്യേഷ്ഠ അമാവാസി നാളിലാണ് ശനി ദേവന്റെ ജനനം. അതുകൊണ്ടാണ് ഈ ദിവസം ശനി ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ മെയ് 19 വെള്ളിയാഴ്ചയാണ് ശനി ജയന്തി. നീതിയുടെ ദേവനായ ശനിയെ പ്രസാദിപ്പിക്കുന്നതിനുള്ള വളരെ നല്ല അവസരമാണ് ശനി ജയന്തി. ഇത്തവണത്തെ ശനി ജയന്തി ദിനത്തിൽ ശോഭനയോഗം, ശഷയോഗം, ഗജകേസരിയോഗം എന്നിങ്ങനെ 3 രാജയോഗങ്ങളാണ് രൂപപ്പെടുന്നത്. ഗ്രഹങ്ങളുടെ ശുഭ സ്ഥാനം കാരണം ഈ രാജയോഗങ്ങൾ 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 3 രാശിക്കാരുടെ ഭാഗ്യം കൂടുതൽ തെളിയിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ശനി ജയന്തി ശുഭഫലങ്ങൾ നൽകാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Also Read: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനി ജയന്തി വളരെ ഫലപ്രദമായിരിക്കും. ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാകും. നിങ്ങളുടെ പഴയ ആഗ്രഹങ്ങളിൽ ഏതെങ്കിലും പൂർത്തീകരിക്കാൻ കഴിയും. ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ബിസിനസും നന്നായി നടക്കും.
ചിങ്ങം (Leo): ശനി ജയന്തി ദിനത്തിൽ ചിങ്ങം രാശിക്കാരോട് ശനി ദേവന്റെ ഗംഭീര കൃപയുണ്ടാകും. മൂന്ന് രാജയോഗങ്ങളും ഈ ആളുകൾക്ക് എല്ലാ അർത്ഥത്തിലും നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. പെട്ടെന്ന് ചില വലിയ ജോലികൾ ചെയ്യാനോ നേട്ടങ്ങൾ കൈവരിക്കാനോ കഴിയും. ധനനേട്ടം ഉണ്ടാകും. ചിലർക്ക് വിദേശയാത്രയ്ക്ക് യോഗമുണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും.
Also Read: Mangal Gochar 2023: ചൊവ്വ സംക്രമണം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ ഒപ്പം കരിയറിലും!
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഏഴര ശനിനടക്കുകയാണ് എങ്കിലും കുംഭ രാശിയുടെ അധിപൻ ശനിദേവനാണ്. അതുകൊണ്ടാണ് ഈ രാശിക്കാരോട് ശനി ദയ കാണിക്കുന്നത്. ഇക്കൂട്ടർക്ക് ശനി ജയന്തിയും ശുഭ ഫലങ്ങൾ നൽകും. കരിയറിൽ ഇതുവരെ ചെയ്ത കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ വിപുലീകരണം ഉണ്ടാകും. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...