ശരിക്കും രാവണന് പത്ത് തലകൾ ഉണ്ടോ ? പുരാണത്തിൽ പറയുന്നത്

സെയ്ഫ് അലി ഖാൻ രാക്ഷസ രാജാവായ രാവണനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 02:54 PM IST
  • രാവണനിലുണ്ടായിരുന്ന പത്ത് വികാരങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു പത്ത് തലകൾ എന്നാണ് ഒരു വിശദീകരണം
  • പത്ത് തല എന്നത് രാവണന്‍റെ ബുദ്ധിയുടെയും ശക്തിയുടെയും പ്രതീകങ്ങളാണെന്നാണ്
  • ആദി പുരുഷിലെ സെയ്ഫ് അലിഖാൻറെ രാവണന് വലിയ വിമർശനമാണ് ലഭിച്ചത്
ശരിക്കും രാവണന് പത്ത് തലകൾ ഉണ്ടോ ? പുരാണത്തിൽ പറയുന്നത്

ഇന്ത്യയിലെ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ആദിപുരുഷ് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ ആദ്യ ടീസർ ഞായറാഴ്ച്ച പുറത്തിറങ്ങിയിരുന്നു. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസാണ് ഈ ചിത്രത്തിൽ രാമന്‍റെ വേഷം അവതരിപ്പിക്കുന്നത്.

സെയ്ഫ് അലി ഖാൻ രാക്ഷസ രാജാവായ രാവണനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആദിപുരുഷിന്‍റെ ടീസർ പുറത്തിറങ്ങിയത് മുതൽ ഏറ്റവും കൂടുതൽ ചർച്ചാ വിഷയമായ ഒന്നാണ് സെയ്ഫ് അവതരിപ്പിക്കുന്ന രാവണന്‍റെ കഥാപാത്രം. ടീസറിൽ ഒരു രംഗത്തിൽ സെയ്ഫിന്‍റെ രാവണന് പത്ത് തലകൾ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട്.

പഴയ നാടകങ്ങളിലും സീരിയലുകളിലും ചിത്രീകരിച്ചിട്ടുള്ളതിന് സമാനമായി പത്ത് തലയുള്ള രാവണനെ സിനിമയിലും കാണിച്ചത് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശിച്ചു. ഇതോടെ ശരിക്കും രാവണന് പത്ത് തല ഉണ്ടോ എന്ന തരത്തിലെ ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന് വരുന്നുണ്ട്. ചിലർ രാവണന് പത്ത് തലയുണ്ട് എന്ന് വാദിക്കുമ്പോൾ ചിലർ പറയുന്നത് പത്ത് തല എന്നത് രാവണന്‍റെ ബുദ്ധിയുടെയും ശക്തിയുടെയും പ്രതീകങ്ങളാണെന്നാണ്. എന്താണ് ഇതിലെ യാതാർത്ഥ്യം ? ശരിക്കും രാവണന് പത്ത് തലയുണ്ടോ ? നമുക്ക് പരിശോധിക്കാം. 

ഹിന്ദു പുരാണം അനുസരിച്ച് രാവണന്‍റെ പത്ത് തലയ്ക്ക് പല വിശദീകരണങ്ങളും നൽകുന്നുണ്ട്. രാവണന്‍റെ പത്ത് തലകൾ രാവണന്‍റെ ആറ് ശാസ്ത്രങ്ങളിലും നാല് വേദങ്ങളിലും ഉള്ള അറിവ് സൂചിപ്പിക്കുന്നുവെന്നാണ് ഒരു വിശദീകരണം. സംഘ്യശാസ്ത്രം, യോഗ ശാസ്ത്രം, ന്യായശാസ്ത്രം, വൈശേഷിക ശാസ്ത്രം,  പൂർവമീമാംസ, ഉത്തരമീമാംസ എന്നീ ശാസ്ത്രങ്ങളിലും ഋഗ്വേദം, യജുർവേദം, സാമവേദം, അധർവ വേദം എന്നീ വേദങ്ങളിലും രാവണന് ഉണ്ടായിരുന്ന അസാമാന്യ അറിവിനെ സൂചിപ്പിക്കുന്നതായിരുന്നു അസുര ചക്രവർത്തിയുടെ പത്ത് തലകൾ. 

രാവണനിലുണ്ടായിരുന്ന പത്ത് വികാരങ്ങളെ സൂചിപ്പിക്കുന്നതായിരുന്നു പത്ത് തലകൾ എന്നാണ് മറ്റൊരു വിശദീകരണം. കാമം, ക്രോധം, മോഹം, ലോഭം, മതം, മാത്സ്യര്യം, മനസ്, ബുദ്ധി, ചിത്ത, അഹങ്കാരം എന്നിങ്ങനെയാണ് ആ പത്ത് വികാരങ്ങൾ.എന്നാൽ മറ്റ് ചിലർ പറയുന്നത് ശരിക്കും ഒരു തല മാത്രമുള്ള രാവണൻ യുദ്ധ സമയത്ത് തന്‍റെ ശത്രുക്കളെ കബളിപ്പിക്കാൻ വേണ്ടി പത്ത് തലകളും ഇരുപത് കൈകളുമുള്ള രൂപമായി മാറാറുണ്ടെന്നാണ്. ജൈന മതത്തിലുള്ള ചില രേഖകൾ സൂചിപ്പിക്കുന്നത് രാവണന്‍റെ കഴുത്തിൽ ഒൻപത് വജ്രക്കല്ലുകൾ ഉള്ള ഒരു മാലയുണ്ടായിരുന്നുവെന്നും ഈ ഒൻപത് കല്ലുകളാണ് രാവണന്‍റെ ബാക്കിയുള്ള ഒൻപത് തലകളെ സൂചിപ്പിക്കുന്നത് എന്നുമാണ്.  ഇത്തരത്തിൽ പുരാണങ്ങളിൽ രാവണന്‍റെ പത്ത് തലകൾക്ക് പല വിശദീകരണങ്ങളും നൽകുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News