തിരുവനന്തപുരം: സംസ്ഥാനത്ത് കാരവൻ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് (Tourism Department). ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് (P A Muhammed Riyas) ആണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രകാരം വിനോദ സഞ്ചാരികള്‍ക്ക് (Tourists) ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഒരു വണ്ടിയില്‍ ഒരുക്കും. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ തയാറാക്കും.
ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നത്. പകല്‍ യാത്രയും രാത്രിയില്‍ വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതിയിലായിരിക്കും പദ്ധതി തയ്യാറാക്കുക എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ''നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള ഒരു പോളിസിയാണ് കാരവന്‍ ടൂറിസം നയം. എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം. ഇന്നും കേരളത്തിന്റെ പ്രധാന ആകര്‍ഷകത്വമായി ഹൗസ് ബോട്ട് തുടരുന്നു.
Also Read: Tourism Sector Vaccination: ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം
അതുപോലെ നവീനമായ ഒരു ടൂറിസം ഉത്പന്നം കൊണ്ടുവരേണ്ടത് മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കാലോചിതമായതും എന്നാല്‍ കേരളത്തിന്റെ പ്രത്യേകതകളും മനോഹാരിതയും മനസിലാക്കുന്ന വിധത്തിലുള്ളതാകണമെന്നതിന്റെ ചിന്തയില്‍ നിന്നാണ് കാരവന്‍ ടൂറിസം മനസില്‍ വരുന്നത്,'' മുഹമ്മദ് റിയാസ് പറഞ്ഞു
‘ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യത വലുതാണ്’- മന്ത്രി വ്യക്തമാക്കി.
ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ (Tourist Destinations) പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്യുന്ന പദ്ധതി ടൂറിസം വകുപ്പ് (Tourism Department) ആവിഷ്‌കരിച്ചിരുന്നു. കൊവിഡാനന്തരം ടൂറിസത്തെ മെച്ചപ്പെടുത്താന്‍ നവീനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...