Sabarimala Makaravilakku: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നടയടയ്ക്കും; മകരവിളക്കിനായി തുറക്കുന്നത് 30ന്

Makaravilakku Sabarimala: മകരവിളക്ക് ഉത്സവത്തിനായി ജനുവരി പതിമൂന്നിന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. പതിനാലിന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും.

Written by - Zee Malayalam News Desk | Last Updated : Dec 27, 2023, 07:10 AM IST
  • പത്തൊമ്പതിന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഉണ്ടാകും
  • ജനുവരി 20 വരെ ഭക്തർക്ക് ദർശനം നടത്താം
Sabarimala Makaravilakku: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നടയടയ്ക്കും; മകരവിളക്കിനായി തുറക്കുന്നത് 30ന്

ശബരിമല: ശബരിമലയിൽ മണ്ഡലപൂജ ഇന്ന്. ബുധനാഴ്ച രാവിലെ 10.30-നും 11.30-നും ഇടയിൽ നടക്കുന്ന മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11.00-ന് നട അടയ്ക്കും. മണ്ഡലപൂജ ദിവസം രാവിലെ 9.45 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകുകയുള്ളൂ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിന് വൈകിട്ട് വീണ്ടും നട തുറക്കും.

മകരവിളക്ക് ഉത്സവത്തിനായി ജനുവരി പതിമൂന്നിന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും. പതിനാലിന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും. 15ന് ആണ് മകരവിളക്ക്. 15, 16, 17, 18, 19 തിയതികളിൽ എഴുന്നള്ളിപ്പും ഉണ്ടാകും. പത്തൊമ്പതിന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഉണ്ടാകും. ജനുവരി 20 വരെ ഭക്തർക്ക് ദർശനം നടത്താം. ജനുവരി ഇരുപത്തിയൊന്നിന് രാവിലെ പന്തളം രാജാവിന് മാത്രം ദർശനം. തുടർന്ന് നട അടയ്ക്കും.

ശബരിമലയിൽ നടവരവ് 204.30 കോടി; കാണിക്ക 63.89 കോടി

പത്തനംതിട്ട: ശബരിമലയിലെ ഇതുവരെയുള്ള നടവരവ് 204.30 കോടി രൂപ. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും മണ്ഡലപൂജ-മകരവിളക്ക് ഉത്സവം സംബന്ധിച്ചു സന്നിധാനം ദേവസ്വം ഗസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പ്രസിഡന്റ് പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. (63,89,10,320). അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32 കോടി രൂപ), അപ്പം വിൽപനയിൽ 12,38,76,720( 12.38 കോടി രൂപ) രൂപയും ലഭിച്ചു. മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31,43,163 പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7,25,049 പേർക്കു സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
 
മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് വൈകിട്ട് 11.00 മണിക്ക് ശബരിമല നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും നട തുറക്കും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.  ജനുവരി 15നാണ് മകരവിളക്ക്. അന്നു വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്നു നടതുറക്കുക.

തുടർന്നു തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ജനുവരി 21ന് രാവിലെ പന്തളം രാജാവിന് മാത്രം ദർശനം, തുടർന്നു നട അടയ്ക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News