Visha Yoga: ശനിയും ചന്ദ്രനും ചേര്‍ന്ന് രൂപപ്പെടുന്ന ഒരു യോഗമാണ് വിഷയോഗം. പല രാശിക്കാര്‍ക്കും ഈ യോഗത്തിന്റെ രൂപീകരണം ഗുണം ചെയ്യുമെങ്കിലും ഈ 3 രാശിക്കാര്‍ ഒന്ന് ശ്രദ്ധിക്കണം. ശനിയും ചന്ദ്രനും ചേര്‍ന്ന് രൂപം കൊള്ളുന്ന വിഷയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): ഇടവം രാശിക്കാരുടെ മൂന്നാം ഭാവത്തിലാണ് ചന്ദ്രന്‍ ഭരിക്കുന്നത്. നിലവില്‍ കരിയറിലെ പത്താം ഭാവത്തില്‍ നില്‍ക്കുന്ന ശനിയുടെ നേരെ എതിര്‍വശത്ത് ഇത് നിലകൊള്ളും. ഈ സമയം ചന്ദ്രന്‍ നാലാം ഭാവത്തില്‍ ആയിരിക്കും. ഇടവം ചന്ദ്രന്റെ ഉന്നത രാശിയാണ്. പത്താം ഭാവത്തില്‍ വിഷയോഗം രൂപം കൊള്ളുമ്പോള്‍ അത് നിങ്ങളുടെ തൊഴില്‍ ജീവിതത്തില്‍ അതൃപ്തിയുണ്ടാക്കിക്കും, സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് പ്രശ്ങ്ങള്‍ ഉണ്ടായേക്കാം. നഷ്ടബോധം, ആത്മവിശ്വാസക്കുറവ്, ആത്മാഭിമാനക്ഷതം എന്നിവ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാകും. ഈ യോഗം നിങ്ങളുടെ തൊഴിലിലുള്ള പുരോഗതിയെ ദോഷകരമായി ബാധിച്ചേക്കും. ജോലി ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകും. പ്രൊമോഷന്‍ നേടുന്നതിന് ചില തടസ്സങ്ങളുണ്ടാകും.
Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നിങ്ങളും ഉണ്ടോ?
കര്‍ക്കിടകം (Cancer): കര്‍ക്കടക രാശിക്കാരുടെ ഒന്നാം ഭാവത്തില്‍ ചന്ദ്രൻ ഭരിക്കുകയും ശനി എട്ടാം ഭാവത്തിന് നേരെ എതിര്‍വശത്ത് രണ്ടാം ഭാവത്തില്‍ നില്‍ക്കുകയും ചെയ്യും. എട്ടാം ഭാവം എന്ന് പറയുന്നത് രൂപാന്തരങ്ങളുടെയും പെട്ടെന്നുള്ള സംഭവങ്ങളുടെയും ഉയര്‍ച്ച താഴ്ചകളുടെയും വീടാണ്. അത്തരം സംഭവങ്ങളെ മറ്റ് ഗ്രഹങ്ങളും പിന്തുണയ്ക്കുകയാണെങ്കില്‍ എട്ടാം ഭാവത്തിലെ വിഷ യോഗം നിങ്ങള്‍ക്ക് അപകടങ്ങള്‍, പരിക്കുകള്‍ അല്ലെങ്കില്‍ പെട്ടെന്നുള്ള ചില അനിഷ്ട സംഭവങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് കൂടാതെ ഇവർക്ക് അവരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങള്‍ നേരിടേണ്ടിയും വന്നേക്കാം. ഒപ്പം പൊരുത്തക്കേടുകള്‍, തര്‍ക്കങ്ങള്‍ അല്ലെങ്കില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായേക്കും. നിങ്ങള്‍ക്ക് വിശദീകരിക്കാനാകാത്ത അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടായേക്കാം. ഇത് മാനസിക പിരിമുറുക്കത്തിലേക്കും വൈകാരിക അസ്ഥിരതയിലേക്കും നയിച്ചേക്കും. ശനി നിങ്ങളുടെ ഏഴാം ഭാവാധിപനായതിനാല്‍ നിങ്ങളുടെ ദാമ്പത്യജീവിതവും സമ്മര്‍ദ്ദകരമായ ഒരു കാലഘട്ടത്തിന് വിധേയമായേക്കാം.
ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്കും വിഷയോഗം ദോഷങ്ങള്‍ സമ്മാനിക്കും. ഒന്നാം ഭാവത്തില്‍ ചന്ദ്രനും ഏഴാം ഭാവത്തില്‍ ശനിയും ചേര്‍ന്ന് വിഷയോഗം രൂപംകൊള്ളും. ചന്ദ്രന്റെയും ശനിയുടെയും ഈ ഭാവം ദാമ്പത്യ ജീവിതത്തിലും ബിസിനസ്സിലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങൾ നിങ്ങളുടെ ബിസിനസ്സ് പങ്കാളികളുമായി കലഹത്തില്‍ ഏര്‍പ്പെടുകയും ഇതിലൂടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്‌തേക്കാം. ഈ സമയം ജീവിതത്തില്‍ നിരാശകള്‍ വര്‍ധിക്കും. ഉത്കണ്ഠ ഉച്ചസ്ഥായിയിലായിരിക്കും. തല്‍ഫലമായി നിങ്ങള്‍ മറ്റുള്ളവരുമായി നിരന്തരം വഴക്കുകളില്‍ ചെന്നുപെടുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. കൂടാതെ നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും ഈ സമയം നിരാശ അനുഭവപ്പെടും.
Also Read: 2 ദിവസത്തിന് ശേഷം രവി പുഷ്യയോഗം; ഈ രാശിക്കാരുടെ ബാങ്ക് ബാലൻസ് കുതിക്കും!
കുംഭം (Aquarius): കുംഭം രാശിക്കാരുടെ ഏഴാം ഭാവത്തിൽ ചന്ദ്രനും ഒന്നാം ഭാവത്തിൽ ശനിയും ഉണ്ടാകും. ഈ സമയം എന്തിനെക്കുറിച്ചെങ്കുലും നിങ്ങള്‍ വളരെയധികം വിഷമിക്കും. ഇത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒന്നാം ഭാവത്തിലെ വിഷയോഗം അനാവശ്യമായ ആകുലതകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും കാരണമാകും. ഏത് ജോലിയിലും കാലതാമസവും തടസ്സങ്ങളും അതിലൂടെ നിരാശയ്ക്കും നിസ്സഹായതയ്ക്കും കാരണമാകും. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...