ധനു രാശിക്ക് ഗുണമിങ്ങനെ
2023 പുതുവർഷം ധനു രാശിയ്ക്ക് ശുഭകരമായിരിക്കും. ജ്യോതിഷ പ്രകാരം 2023 ജനുവരി 17-ന് ശനി കുംഭം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ ധനുരാശിയിലെ ശനി അപഹാരം മാറും. ധനു രാശിക്കാർ ശനിയുടെ അശുഭകരമായ ഫലങ്ങളിൽ നിന്ന് മുക്തരാകുന്നതോടെ വലിയ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. നിലവിൽ ശനി മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ശനി കുംഭം രാശിയിലേക്ക് പുതുവർഷത്തിൽ പ്രവേശിക്കുമ്പോൾ മാറ്റം പ്രതീക്ഷിക്കാം.
മീനം രാശിയിൽ മാറ്റം
ശനി ഭ്രമണത്തിൽ അപഹാരം ആദ്യ ഘട്ടം മീനം രാശിയിൽ ആരംഭിക്കും. ശനിയുടെ മഹാദശ കാലത്ത് ജാതകന് സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തുകയും നീരാഞ്ജനം ശനിയാഴ്ച തോറും വഴിപാടായി കഴിക്കുകയും ചെയ്യുന്നത് ഇക്കാലയളവിൽ നല്ലത് തന്ന.
ഇവയും ചെയ്യാം.
1. ശനി മന്ത്രം പാരായണം ചെയ്യുന്നത് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
2. എണ്ണ, കറുത്ത ഉഴുന്ന്, കറുത്ത തുണി, ഇരുമ്പ്, കറുത്ത പുതപ്പ് തുടങ്ങിയ വസ്തുക്കൾ ദാനം ചെയ്യുന്നതും ഗുണകരമാണ്.
3. ശിവനെയും ഹനുമാനെയും ആരാധിക്കുന്നതും നല്ലതാണ്
4. ശനിദോഷം ഒഴിവാക്കാൻ അതിരാവിലെ കുളിച്ച് ശനിദേവനെ ആരാധിക്കണം.
5. ഒരു പാത്രത്തിൽ കടുകെണ്ണ എടുത്ത് അതിൽ മുഖം കാണുക, ദാനം ചെയ്യുന്നവർക്ക് ആ പാത്രത്തിൽ എണ്ണ ഒഴിച്ച് നൽകുക.
6. ശനി മന്ത്രങ്ങൾ"നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാ മാർത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം" ഇത് ജപിക്കുന്നതും നല്ലത് തന്നെ എന്ന് വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...