Shukra Gochar 2022: ശുക്ര രാശി പരിവർത്തനം: സൂക്ഷിക്കുക.. രണ്ട് ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് തുടങ്ങും മോശം ദിനങ്ങൾ!

Venus Transit 2022: നവംബർ മാസം ആരംഭിച്ചു കഴിഞ്ഞു. ഈ മാസം പല ഗ്രഹങ്ങളും അവരുടെ ചലനം മാറ്റുകയും സഞ്ചാരം മാറ്റുകയും ചെയ്യാറുണ്ട്. നവംബറിൽ ശുക്രനും രാശി മാറും. ശുക്രൻ നവംബർ 11 വെള്ളിയാഴ്ച തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് മാറും.

Written by - Ajitha Kumari | Last Updated : Nov 9, 2022, 06:00 PM IST
  • രണ്ട് ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് തുടങ്ങും മോശം ദിനങ്ങൾ
  • നവംബറിൽ ശുക്രനും രാശി മാറും
  • ശുക്രൻ നവംബർ 11 വെള്ളിയാഴ്ച തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് മാറും
Shukra Gochar 2022: ശുക്ര രാശി പരിവർത്തനം: സൂക്ഷിക്കുക.. രണ്ട് ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് തുടങ്ങും മോശം ദിനങ്ങൾ!

Shukra Gochar 2022 in November: സന്തോഷം, സമൃദ്ധി, സമ്പത്ത്, ആകർഷണം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ശുക്രൻ ഇടവം, തുലാം രാശികളുടെ അധിപനാണ്. നവംബറിൽ പല ഗ്രഹങ്ങളും രാശി മാറും. ഇതിൽ ശുക്രനും ഉൾപ്പെടും.  ശുക്രൻ നവംബർ 11 ന് തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് മാറും. ഒരു ഗ്രഹം രാശി മാറുമ്പോൾ അത് 12 രാശികളേയും ബാധിക്കും. ഇതിൽ നിന്നും ഏത് രാശിക്കാർക്കാണ് ശുക്രന്റെ രാശിമാറ്റം കൊണ്ട് അശുഭകരമായ ഫലമുണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം...

Also Read: ബുധന്റെ സംക്രമം സൃഷ്ടിക്കും 2 ശുഭ യോഗങ്ങൾ; ഈ രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ

തുലാം (Libra)

ശുക്രന്റെ ഈ രാശിമാറ്റം തുലാം രാശിക്കാർക്ക് ബുദ്ധിമുട്ട് വർധിപ്പിക്കും. ഈ രാശിക്കാരുടെ ജാതകത്തിൽ ശുക്രൻ രണ്ടാം ഭാവത്തിൽ ഇരിക്കുന്നതിനാൽ ധനനഷ്ടം ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ നിക്ഷേപത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്. 

മിഥുനം (Gemini)

ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാർക്കും പ്രശ്നങ്ങൾ കൂട്ടും. ഈ സമയത്ത് ധാരാളം ചിലവുകൾ ഉണ്ടാകും, അതുമൂലം അവർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!

വൃശ്ചികം (Scorpio)

ശുക്രൻ രാശിമാറിയ ശേഷം അത് വൃശ്ചിക രാശിയുടെ ജാതകത്തിൽ ഒന്നാം ഭാവത്തിൽ തുടരും. ഇതുമൂലം ഈ രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരും. ഈ സമയം ഇവർക്ക് ചെലവുകൾ കൂടുതലാകും.

കർക്കിടകം (Cancer)

കർക്കടക രാശിക്കാരുടെ ജാതകത്തിൽ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ രാശിമാറ്റം നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ രാശിമാറ്റം ഇവർക്ക് ശുഭകരമാകില്ല. ഈ സമയം ഇവർക്ക് പല പ്രശ്നങ്ങളുമുണ്ടാകും.  പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനത്തിലുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News