Shukra-Mangal Yuti: ഈ 3 രാശിക്കാർക്ക് ലഭിക്കും ധനലാഭവും വൻ പുരോഗതിയും!

Mars-Venus Conjunction: ജ്യോതിഷത്തിൽ ശുക്രനെ തേജസ്സ്, ആഡംബരം, സമ്പത്ത്, ശാരീരിക സന്തോഷം, ഐശ്വര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.

Written by - Ajitha Kumari | Last Updated : Jun 27, 2023, 03:15 PM IST
  • ശുക്രനും ചൊവ്വയും ചിങ്ങത്തിൽ സംക്രമിക്കും
  • ഇത് എല്ലാ രാശികളേയും ബാധിക്കും
  • ഈ സംഗമം ധനനേട്ടം മാത്രമല്ല മറിച്ച് വൻ പുരോഗതിയും നൽകും
Shukra-Mangal Yuti: ഈ 3 രാശിക്കാർക്ക് ലഭിക്കും ധനലാഭവും വൻ പുരോഗതിയും!

Shukra-Mangal Gochar 2023: ഗ്രഹങ്ങളുടെ ലോകം വളരെ വിശാലമാണ് ഒന്നല്ലെങ്കിൽ മറ്റൊന്ന് അവിടെ സംഭവിച്ചു കൊണ്ടിരിക്കും. ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സഞ്ചരിക്കുന്നു അല്ലെങ്കിൽ മറ്റേതെങ്കിലും ഗ്രഹവുമായി സഖ്യമുണ്ടാക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ രാശി മാറ്റത്തിന്റെ ഫലം ഭൂമിയിൽ മാത്രമല്ല 12 രാശികളേയും ബാധിക്കും.  ജ്യോതിഷത്തിൽ ശുക്രനെ തേജസ്സ്, ആഡംബരം, സമ്പത്ത്, ഭൗതിക സന്തോഷം, ഐശ്വര്യം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  അതുപോലെ ചൊവ്വയെ കോപം, വീരത, ധൈര്യം, സാഹസികം എന്നിവയായിട്ടാണ് കണക്കാക്കുന്നത്.  ഈ രണ്ട് ഗ്രഹങ്ങളുടെ സംയോജനമാണ് ചിങ്ങത്തിൽ സംഭവിക്കാൻ പോകുന്നത്. ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ഈ  3 രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ.

Also Read: Bhadra Rajyog 2023: ബുധന്റെ സംക്രത്തിലൂടെ ഭദ്രരാജയോഗം; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിച്ചു!

ചിങ്ങം (Leo):  ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ചൊവ്വ ശുക്ര സംയോഗം നടക്കാൻ പോകുന്നത്. അതുകൊണ്ടാണ് ഈ ആളുകൾക്ക് ശുഭദിനങ്ങൾ ആരംഭിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പങ്കാളിയെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ വന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി നിങ്ങൾക്ക് ബന്ധമുണ്ടാകും. ജീവിത പങ്കാളിക്ക് പുരോഗതി കൈവരിക്കാൻ കഴിയും.

തുലാം (Libra):  ശുക്രനും ചൊവ്വയും ചേരുന്നതിലൂടെ തുലാം രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ ലഭിക്കും. രണ്ട് ഗ്രഹങ്ങളുടെയും സംയോഗം പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നുത്.  അതിനാൽ നിങ്ങളുടെ വരുമാനം വളരെയധികം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഏത് പഴയ നിക്ഷേപത്തിനും പ്രയോജനം ലഭിക്കും. ഈ കാലയളവിൽ കുടുംബത്തിന് വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കാൻ കഴിയും. സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാർത്തകൾ ലഭിക്കും.

Also Read: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി

വൃശ്ചികം (Scorpio):  വൃശ്ചിക രാശിക്കാർക്ക് ശുക്രനും ചൊവ്വയും കൂടിച്ചേരുന്നത് വളരെയധികം ശുഭകരമായിരിക്കും. ജാതകത്തിന്റെ പത്താം ഭാവത്തിൽ ഈ സംക്രമം നടക്കും.  അത്തരമൊരു സാഹചര്യത്തിൽ ബിസിനസ്സിൽ വിജയമുണ്ടാകും. പുരോഗമനം നാലിരട്ടിയാകും . ജോലിക്കാരുടെ പണത്തിൽ വർദ്ധനവ് ഉണ്ടാകുന്നതിനൊപ്പം സ്ഥാനക്കയറ്റവും ഉണ്ടാകാം. പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News