Indications of Wealth Gain: സമ്പത്തിന്‍റെ വരവിനെ സൂചിപ്പിക്കും സൂര്യാസ്തമയത്തിന് ശേഷമുള്ള ഈ അടയാളങ്ങൾ

Indications of Wealth Gain: നമ്മുടെ വീടുകളില്‍ ലക്ഷ്മി ദേവിയുടെ ആഗമനം അല്ലെങ്കില്‍ സമ്പത്തിന്‍റെ വരവ് സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. സൂര്യാസ്തമയത്തിന് ശേഷം ഈ അടയാളങ്ങൾ കണ്ടാൽ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയാൻ പോകുകയാണെന്ന് മനസ്സിലാക്കാം

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 05:25 PM IST
  • സൂര്യാസ്തമയത്തിന് ശേഷം ഈ അടയാളങ്ങൾ വീട്ടിൽ കണ്ടാൽ, നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയാൻ പോകുകയാണെന്ന് മനസ്സിലാക്കാം
Indications of Wealth Gain: സമ്പത്തിന്‍റെ വരവിനെ സൂചിപ്പിക്കും സൂര്യാസ്തമയത്തിന് ശേഷമുള്ള ഈ അടയാളങ്ങൾ

Indications of Wealth Gain: ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മി ദേവിയെ സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും  മഹത്വത്തിന്‍റെയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ദേവതയായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിൽക്കുന്ന വീടിന് ഒരിക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല. 

Also Read:  Vastu and Main Door: വീടിന്‍റെ പ്രധാന വാതിലിനു സമീപം ഈ ചെടി നടൂ, ദാരിദ്ര്യം മാറും ഐശ്വര്യം നിറയും
 
ലക്ഷ്മി ദേവി കുടികൊള്ളുന്ന വീട്ടിൽ ഒരിക്കലും സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല. എന്നാൽ, ലക്ഷ്മി ദേവിയുടെ   സ്വഭാവം ചഞ്ചലമാണ്. അതുകൊണ്ട് ദേവി ഒരിടത്ത് സ്ഥിരമായി ഇരിക്കുന്നില്ല. ലക്ഷ്മി ദേവി നമ്മുടെ വീട്ടില്‍ സ്ഥിരമായി വസിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏവരും. അതിനായി പല നടപടികളും ജ്യോതിഷത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

Also Read:  SA vs AUS Second Semi Final: ലോകകപ്പ് ഫൈനലില്‍ ആരായിരിയ്ക്കും ഇന്ത്യയോട് ഏറ്റുമുട്ടുക? രണ്ട് തുല്യ പോരാളികളുടെ പോരാട്ടം ഇന്ന്  
 
നമ്മുടെ വീടുകളില്‍ ലക്ഷ്മി ദേവിയുടെ ആഗമനം അല്ലെങ്കില്‍ സമ്പത്തിന്‍റെ വരവ് സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ ജ്യോതിഷത്തില്‍ പറയുന്നുണ്ട്. സൂര്യാസ്തമയത്തിന് ശേഷം ഈ അടയാളങ്ങൾ വീട്ടിൽ കണ്ടാൽ, നിങ്ങളുടെ വീട്ടില്‍ ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയാൻ പോകുകയാണെന്ന് മനസ്സിലാക്കാം, അത്തരം ചില ശുഭസൂചനകളെ കുറിച്ച് മനസ്സിലാക്കാം.

പക്ഷിക്കൂട്:  നിങ്ങളുടെ വീട്ടിൽ പക്ഷികള്‍ കൂട് ഉണ്ടാക്കുന്നത് ശുഭസൂചനയാണ്. ഇത്തരത്തില്‍ കിളികള്‍ കൂട് ഉണ്ടാക്കുന്നതിനർത്ഥം ഉടൻ തന്നെ നിങ്ങൾക്ക് എവിടെ നിന്നെങ്കിലും അപ്രതീക്ഷിത പണം ലഭിക്കുമെന്നാണ്.

സ്വപ്നത്തിൽ ഇവ കാണുന്നത്: ചൂൽ, ശംഖ്, പാമ്പ്, പല്ലി, മൂങ്ങ, ഓടക്കുഴൽ, താമര അല്ലെങ്കിൽ റോസാപ്പൂവ്, കുടം തുടങ്ങിയവ സ്വപ്നത്തിൽ കാണുന്നത് ശുഭമായി കണക്കാക്കുന്നു. ഇത് സമ്പത്ത് നേടുന്നതിന്‍റെ അടയാളമാണ്.

കറുത്ത ഉറുമ്പുകളുടെ കൂട്ടം: വീട്ടിൽ കറുത്ത ഉറുമ്പുകളുടെ കൂട്ടം കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഒരു കൂട്ടം കറുത്ത ഉറുമ്പുകളെ കണ്ടാൽ അവയെ ഉപദ്രവിക്കരുത്. പകരം മാവ് അല്ലെങ്കിൽ പഞ്ചസാര പോലുള്ളവ കഴിക്കാൻ നൽകുക. ലക്ഷ്മി ദേവി നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നുവെന്നും നിങ്ങളുടെ മേല്‍ ദേവി അനുഗ്രഹം വര്‍ഷിക്കാന്‍ പോകുന്നു എന്നുമാണ് ഉറുമ്പുകളുടെ കൂട്ടം നല്‍കുന്ന സൂചന. 

പല്ലിയെ കണ്ടാൽ: പല്ലിയെ കണ്ടാൽ ആളുകൾ പേടിക്കും. എന്നാൽ, പല്ലിയെ വീട്ടില്‍ കാണുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് സൂര്യാസ്തമയത്തിനു ശേഷം വീട്ടിൽ മൂന്ന് പല്ലികളെ ഒരുമിച്ച് കാണുന്നത് ലക്ഷ്മി ദേവിയുടെ ആഗമനത്തിന്‍റെ ശുഭ സൂചനയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.    

Trending News