Kottayam : അർബുദ രോഗത്തിന് ബാധിതരാകുമ്പോൾ പല പ്രമുഖരും വിദേശത്തേക്ക് ചികിത്സ തേടി പോകാറുണ്ട്. കേരളത്തിൽ പല രാഷ്ട്രീയ പ്രമുഖരും അമേരിക്കയും യുറോപ്യൻ രാജ്യങ്ങളുമായിട്ടാണ് തങ്ങളുടെ ക്യാൻസർ രോഗങ്ങളുടെ ചികിത്സക്കായി തിരഞ്ഞെടുക്കുന്നത്. എന്നാൽ അതിനെല്ലാം വിപരീത മനോഭാവമായിരുന്നു ഓർത്തഡോക്സ് സഭുടെ കാലം ചെയ്ത ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവ (Marthoma Paulose II Catholica Bava).
അമേരിക്കയിലുള്ള വിദേശ മലയാളിയും ഓർത്തഡോക്സ് സഭ അംഗവും തിരുമേനിയുടെ അർബുദ രോഗത്തിന്റെ ചികിത്സക്കായി യുഎസിൽ എല്ല സജ്ജീകരണം ശരിയാക്കിയിരുന്നു. കൂടെ തിരുമേനിക്ക് അവിടെ ചികിത്സക്ക് എത്തിച്ചേരുന്നതിന് പ്രൈവറ്റ് ജെറ്റും അദ്ദേഹം ക്രമീകരിക്കാനും സന്നിഹ്തനായിരുന്നു. എന്നാൽ കാതോലിക്ക ബാവ സ്നേഹത്തോടെ അതിനോട് വിസമ്മതം മൂളുകയായിരുന്നു.
ALSO READ : Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു
കാരണം തന്റെ സജ്ജീവ പ്രവർത്തനത്തിലൂടെ പടുത്തുയർത്തി പരുമലയിലെ ക്യാൻസർ ചികിത്സ കേന്ദം നിലനിൽക്കുമ്പോൾ അവിടെ ചികിത്സക്കാതെ താൻ വിദേശത്ത് പോകുന്നത് ഉചിതമല്ലയെന്ന് നിലപാടിൽ കാതോലിക്ക ബാവച ഉറച്ച് നിൽക്കുകയായിരുന്നു. ഒപ്പം മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായിയ പരുമല തിരുമേനിയുടെ അരികിൽ തന്റെ അന്ത്യനാളുകൾ കഴിയണമെന്ന് കാതോലിക്ക ബാവയ്ക്ക് ആഗ്രഹമുണ്ടായിരുന്നു.
ALSO READ : Marthoma Paulose II Catholica Bava : മാർത്തോമ പൗലോസ് ദ്വീതിയൻ ബാവയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
ഇന്ന് പുല്ലർച്ചെ 2.35നായിരുന്നു കാതോലിക്ക ബാവയുടെ അന്ത്യം. ർബുദ ബാധിതനായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവൻ നിലനിർത്തിയിരുന്നത്.
ALSO READ : ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. സംസ്കാരം നാളെ വൈകിട്ട് 3 ന് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കും നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA