Nakshatra and Luck: ഈ നക്ഷത്രത്തിൽ ജനിച്ചവർ ഭാഗ്യവാര്‍, സമൂഹത്തിലും ഓഫീസിലും ഏറെ ബഹുമാനം നേടും

Nakshatra and Luck: തൃക്കേട്ട  നക്ഷത്രക്കാര്‍ മുന്‍ ജന്മത്തില്‍ തന്നെ ഈ ജന്മത്തിലേയ്ക്കുള്ള എല്ലാ സുഖസൗകര്യങ്ങളും സന്തോഷങ്ങളും ഒരുക്കിയാണ് എത്തുന്നത്‌ എന്നാണ് പറയപ്പെടുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 04:31 PM IST
  • തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ ഭാഗ്യവാന്മാർ ആന്നെന്നാണ് പറയപ്പെടുന്നത്‌. ഇവര്‍ വളരെ പക്വതയുള്ളവര്‍ ആയിരിയ്ക്കും. വളരെ ചെറുപ്പത്തിൽ തന്നെ ഈ ആളുകൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു
Nakshatra and Luck: ഈ നക്ഷത്രത്തിൽ ജനിച്ചവർ ഭാഗ്യവാര്‍, സമൂഹത്തിലും ഓഫീസിലും ഏറെ ബഹുമാനം നേടും

Nakshatra and Luck: ജ്യോതിഷം പറയുന്നതനുസരിച്ച് രാശിയുടെ പതിനെട്ടാമത്തെ നക്ഷത്രം  തൃക്കേട്ട (ജ്യേഷ്ഠ)  എന്നറിയപ്പെടുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ഏറെ ഭാഗ്യവാന്മാർ ആന്നെന്നാണ് പറയപ്പെടുന്നത്‌. ഈ നക്ഷത്രക്കാര്‍ മുന്‍ ജന്മത്തില്‍ തന്നെ ഈ ജന്മത്തിലേയ്ക്കുള്ള എല്ലാ സുഖസൗകര്യങ്ങളും സന്തോഷങ്ങളും ഒരുക്കിയാണ് എത്തുന്നത്‌ എന്നാണ് പറയപ്പെടുന്നത്‌. 

Also Read:  Walking Vs Treadmill: ട്രെഡ്മിൽ ജോഗിംഗ് അതോ നടത്തമോ? ഏതാണ് ഉത്തമം? ആരോഗ്യ വിദഗ്ധര്‍ പറയുന്നത് 

 

തൃക്കേട്ട  നക്ഷത്രത്തില്‍ ജനിച്ചവരുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ഇച്ഛാശക്തിയാണ്, അത് വളരെ ശക്തമാണ്. തൃക്കേട്ട നക്ഷത്രക്കാര്‍ പൊതുവെ ഏതെങ്കിലും വിഷയത്തെക്കുറിച്ച് അറിവു നേടാന്‍ താത്പര്യമുള്ളവരായിരിക്കും. അതുകൂടാതെ, താന്‍ ഏറ്റെടുക്കുന്ന ജോലി ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. എറെടുക്കുന്ന ജോലി യാതൊരുമടിയും കൂടാതെ പെട്ടെന്നു തന്നെ ചെയ്തു തീര്‍ക്കുന്ന സ്വഭാവക്കാരനാണ് ഇവര്‍.

Also Read:  FD Interest Rate: റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

നേരംമ്പോക്കു പറയാനും, കേള്‍ക്കാനും ഇവര്‍ക്ക് വളരെ താത്പര്യമാണ്. എന്നാല്‍, ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ ഉടന്‍ തന്നെ അതു തുറന്നു പറയുന്ന സ്വഭാവമാണ് ഇവര്‍ക്ക്. അതായത്, വാക്കു തര്‍ക്കങ്ങള്‍ വന്നാല്‍  ഉരുളക്കുപ്പേരി എന്ന കണക്കിനു മറുപടികൊടുക്കാന്‍ ഇവര്‍ക്ക് കഴിയും. ഇവര്‍ക്ക് പുതിയ പുതിയ ആശയങ്ങള്‍ തോന്നികൊണ്ടിരിക്കും. രാപകല്‍ നോക്കാതെ അധ്വാനിക്കും. പ്രായോഗിക ബുദ്ധി ഇവരില്‍ കൂടുതലാണ്.   

മൂന്ന് നക്ഷത്രങ്ങൾ കൊണ്ട് നിർമ്മിച്ചതുപോലെ കാണപ്പെടുന്ന തൃക്കേട്ട നക്ഷത്രത്തിന്‍റെ ആകൃതി ദൈവിക ശക്തിയുടെ സംരക്ഷണ കവചമായി കണക്കാക്കപ്പെടുന്നു. ചില പണ്ഡിതന്മാർ ഇതിനെ ആദിശക്തിയുടെയോ മാ ദുർഗ്ഗയുടെയോ കമ്മലായി വിശേഷിപ്പിച്ചിട്ടുണ്ട്.
 
തൃക്കേട്ട  നക്ഷത്രത്തിൽ ജനിച്ച വ്യക്തികള്‍ വളരെ പക്വതയുള്ളവര്‍ ആയിരിയ്ക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വളരെ ചെറുപ്പത്തിൽ തന്നെ ഈ ആളുകൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നു. അതായത് ഈ നക്ഷത്രക്കാര്‍ വളരെ ചെറു പ്രായത്തില്‍ തന്നെ മുതിര്‍ന്നവരെപ്പോലെ പെരുമാറുന്നു.
 
തൃക്കേട്ട  നക്ഷത്രക്കാർക്ക് വെറുതെ സമയം കളയാനുള്ള ആഗ്രഹം ഉണ്ടാകില്ല. ഇത്തരക്കാർ എപ്പോഴും എന്തെങ്കിലും ജോലിയില്‍ മുഴുകിയിരിക്കും. 

തൃക്കേട്ട  നക്ഷത്രത്തിന്‍റെ ദേവതയാണ് ദേവരാജ് ഇന്ദ്രൻ, നല്ല വിളവ് ലഭിക്കണമെങ്കില്‍ ആവശ്യത്തിന് വെള്ളം ലഭിക്കണം. ഇതിന് ഇന്ദ്ര ദേവന്‍റെ കൃപ ആവശ്യമാണ്. ഈ നക്ഷത്രം വൃശ്ചിക രാശിയിൽ വരുന്നതിനാൽ വൃശ്ചിക രാശിയുള്ളവർക്ക് തൃക്കേട്ട  നക്ഷത്രം ഉണ്ടാകും. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News