FD Interest Rate: റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

FD Interest Rate:  സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 02:48 PM IST
  • റിപ്പോ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപ, വായ്പാ പലിശ നിരക്കുകളിലും വര്‍ദ്ധന നല്‍കാറുണ്ട്.
FD Interest Rate: റിപ്പോ നിരക്കില്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ എങ്ങനെ നേടാം?

FD Interest Rate: സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കിയതുപോലെ ഇത്തവണ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും ഒരു മാറ്റവും വരുത്തിയില്ല.  

ജൂൺ 6 മുതല്‍ 8 വരെയുള്ള  തീയതികളിൽ നടന്ന  ആർബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനമാണ് RBI കൈക്കൊണ്ടത്. കുറഞ്ഞ പണപ്പെരുപ്പവും ഇന്ത്യയുടെ നാലാം പാദത്തിലെ GDP വളര്‍ച്ചയും കണക്കിലെടുത്താണ് ജൂണിൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ RBI തീരുമാനിക്കുന്നത്‌.  

Also Read:  RBI Monetary Policy 2023: റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി ആർബിഐ

സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് കുറയ്ക്കുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും സാധാരണയായി മോണിറ്ററി പോളിസി കമ്മിറ്റി യോഗം  റിപ്പോ നിരക്കുകൾ വര്‍ദ്ധിപ്പിക്കാറുണ്ട്. റിപ്പോ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നിക്ഷേപ, വായ്പാ പലിശ നിരക്കുകളിലും വര്‍ദ്ധന നല്‍കാറുണ്ട്.

Also Read:  Lok Sabha Elections 2024:  ലോക്‌സഭ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പില്‍ BJP, ജൂൺ  11ന് മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും നിര്‍ണ്ണായക യോഗം 

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്ക് പലിശ നിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് റിപ്പോ നിരക്ക്. അതിനാല്‍ ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കും. റിപ്പോ നിരക്കില്‍ ഇപ്പോള്‍ മാറ്റമില്ലാത്ത സാഹചര്യത്തില്‍ പലിശ നിരക്കില്‍ ഉടനെ വര്‍ദ്ധന ഉണ്ടാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 

RBI റിപ്പോ നിരക്കി മാറ്റമില്ലാതെ നിലനിര്‍ത്തിയത്  മൂലം സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭ്യമാകുന്ന പലിശ നിരക്ക് ഇനിയും വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. കൂടാതെ,  റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയതും 2,000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കുകള്‍ക്ക് നേട്ടമായിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ ബാങ്കുകള്‍ക്ക് വലിയ തോതില്‍ പണലഭ്യതയ്ക്ക് വഴിയൊരുക്കി.  ഇതും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

അതിനാൽ, ഈ സമയത്ത്  സ്ഥിര നിക്ഷേപം നടത്താന്‍ ഏറ്റവും പറ്റിയ സമയമാണ്. കാരണം ഇപ്പോള്‍ FDകള്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ പ്രയോജനപ്പെടുത്താൻ സാധിക്കും.  അതായത്, നിക്ഷേപകർക്ക്   ഉയർന്ന പലിശ നിരക്കിൽ സ്ഥിര നിക്ഷേപം നടത്താനുള്ള അവസരമാണ് ഇത്.

നിങ്ങൾ ഒരു നിശ്ചിത നിരക്കിൽ ഒരുസ്ഥിര നിക്ഷേപം നടത്തുമ്പോള്‍ നിങ്ങളുടെ നിക്ഷേപ കാലയളവിൽ  അതിൽ മാറ്റമൊന്നും ഉണ്ടാകില്ല.  ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കാണ് ലഭിക്കുന്നത്. വരും കാലങ്ങളില്‍ പലിശ കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. അതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന നിരക്കുകള്‍ പ്രയോജനപ്പെടുത്താന്‍ എത്രയും പെട്ടെന്ന് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം.  

സാമ്പത്തിക വിദഗ്‌ദ്ധരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിന് 30 ദിവസത്തേക്ക് ഒരു എഫ്‌ഡി ഓട്ടോ-റിന്യൂവൽ ഓപ്ഷനില്‍ സൂക്ഷിക്കുന്നതും ഉചിതമാണ്. നിലവിൽ ലഭ്യമായ ഉയർന്ന പലിശ നിരക്കിൽ ദീർഘകാല എഫ്ഡികൾ നടത്തുന്നത് കൂടുതൽ വിവേകപൂർണ്ണമായ നീക്കമായിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News