Lord Hanuman Birthplace: 'അഞ്ജനാദ്രി' ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം; ഔദ്യോഗിക പ്രഖ്യാപനം നടത്തി തിരുപ്പതി ടെമ്പിൾ ട്രസ്റ്റ്

ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഏഴ് കുന്നുകളിൽ ഒന്നാണ് അഞ്ജനാദ്രി.   

Written by - Ajitha Kumari | Last Updated : Apr 22, 2021, 02:27 PM IST
  • ഹനുമാന്റെ ജന്മസ്ഥലമാണ് അഞ്ജനാദ്രി കുന്നുകൾ
  • തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് ഇക്കാര്യം അറിയിച്ചു
  • ഗവേഷണം നടത്തി ട്രസ്റ്റിന്റെ സംഘം ശക്തമായ തെളിവുകൾ ശേഖരിച്ചു
Lord Hanuman Birthplace: 'അഞ്ജനാദ്രി' ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം; ഔദ്യോഗിക പ്രഖ്യാപനം നടത്തി തിരുപ്പതി ടെമ്പിൾ ട്രസ്റ്റ്

തിരുപ്പതിയിലെ തിരുമല കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ബാലാജി ക്ഷേത്രം (Lord Balaji Temple)നടത്തുന്ന തിരുമല തിരുപ്പതി ദേവ്സ്ഥാനം ട്രസ്റ്റ് അഞ്ജനാദ്രി കുന്നിൻ തന്നെയാണ് ഹനുമാന്റെ ജന്മസ്ഥലമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.  ശ്രീ വെങ്കിടേശ്വര സ്വാമിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഏഴ് കുന്നുകളിൽ ഒന്നാണ് അഞ്ജനാദ്രി. 

ശക്തമായ തെളിവുകളുമായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് അഞ്ജനാദ്രിയെ (Anjanadri Hillock) ഭഗവാൻ ഹനുമാന്റെ ജന്മ സ്ഥലമായി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.   ഇക്കാര്യത്തിൽ 22 പേജുള്ള റിപ്പോർട്ടും ട്രസ്റ്റ് ടീം തയ്യാറാക്കിയിട്ടുണ്ട്.  രാമനവമി ദിനമായ ഇന്നലെയാണ് ട്രസ്റ്റ് ഇക്കാര്യം അറിയിച്ചത്.

Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ.. 

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ പ്രഖ്യാപനം. ദേവസ്ഥാനത്തിന്റെ ഭാഗമായി പ്രൊഫ. മുരളീധര ശർമ്മയാണ് ഈ പ്രഖ്യാപനം നടത്തിയത്.

ഭഗവാൻ ഹനുമാന്റെ ജന്മസ്ഥലം അഞ്ജനാദ്രിയാണെന്നും ശാസ്ത്രീയ, ഐതിഹ്യ, സ്മാരക തെളിവുകളിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ടെന്നും പുരാതന സാഹിത്യം, ശിലാലിഖിതം, ചരിത്രം എന്നിവയിൽ നിന്നും സമിതിയ്ക്ക് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മുരളീധര ശർമ്മ വ്യക്തമാക്കിയിട്ടുണ്ട്.

പ്രഖ്യാപന ചടങ്ങിൽ ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർമാരായ കെ.എസ് ജവഹാർ റെഡ്ഡി, അഡീഷണൽ എക്സ്‌ക്യൂട്ടീവ് ഓഫീസർ എ.വി ധർമ്മ റെഡ്ഡി എന്നിവരും പങ്കെടുത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News