Today's Horoscope: നേട്ടമോ നഷ്ടമോ? ഇന്നത്തെ രാശിഫലം അറിയാം

ജ്യോതിഷ പ്രകാരം 12 രാശികളാണുള്ളത്.  ഓരോ രാശി ചിഹ്നത്തെയും ഭരിക്കുന്നത് ഒരു ഗ്രഹമാണ്. ഗ്രഹ നക്ഷത്രരാശികളുടെ ചലനം അനുസരിച്ചാണ് ജാതകം കണക്കാക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 06:48 AM IST
  • മിഥുനം രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിൽ മികച്ച വിജയം ലഭിക്കും.
  • സമൂഹത്തിൽ അന്തസ്സ് വർധിക്കും.
  • സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Today's Horoscope: നേട്ടമോ നഷ്ടമോ? ഇന്നത്തെ രാശിഫലം അറിയാം

ഇന്ന് ജൂലൈ 17 ബുധനാഴ്ചയാണ്. ഹിന്ദുമത പ്രകാരം ബുധനാഴ്ചയാണ് ഗണപതിയെ ആരാധിക്കുന്നത്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും നീങ്ങി വീട്ടിൽ സന്തോഷം ഉണ്ടാകുന്നുവെന്നാണ് വിശ്വാസം. ജൂലൈ 17 ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും, എന്നാൽ മറ്റു ചിലർക്ക് ജീവിതത്തിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഏതൊക്കെ രാശിക്കാർക്ക് നേട്ടമുണ്ടാകുമെന്നും ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണമെന്നും നോക്കാം. മേടം മുതൽ മീനം വരെയുള്ളവരുടെ രാശിഫലം അറിയാം...

Add Zee News as a Preferred Source

മേടം രാശിക്കാർക്ക് ഇന്ന് ശുഭകരമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. പുതിയ ബിസിനസുകളിൽ നിന്ന് നല്ല വരുമാനം ലഭിക്കും. ജീവിതത്തിൽ പല പ്രധാന മാറ്റങ്ങളും ഉണ്ടാകും. പുതിയ സ്ഥലം വാങ്ങാൻ പദ്ധതിയിട്ടേക്കാം. പ്രണയ ജീവിതത്തിലും നല്ലത് സംഭവിക്കും. ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധിക്കുക. 

ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലമായിരിക്കും ലഭിക്കുക. അക്കാഡമിക് ജോലികളിൽ വിജയം ഉണ്ടാകും. എല്ലാ ജോലികളും തടസ്സമില്ലാതെ മുന്നോട്ട് പോകും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

മിഥുനം രാശിക്കാർക്ക് ഔദ്യോഗിക ജീവിതത്തിൽ മികച്ച വിജയം ലഭിക്കും. സാമൂഹത്തിൽ അന്തസ്സ് വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഒരു പ്രധാന പ്രോജക്റ്റിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. പ്രണയ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. 

ഇന്ന്, കർക്കിടകം രാശിക്കാർക്ക് വളരെ നല്ല ദിവസമായിരിക്കും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ സ്നേഹവും പിന്തുണയും നിങ്ങൾക്ക് ലഭിക്കും.

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ആരോഗ്യം വളരെ മികച്ചതായിരിക്കും. ജോലിയിൽ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. ജോലി സംബന്ധമായി യാത്രകൾ സാധ്യമാകും. ബന്ധങ്ങൾ മെച്ചപ്പെടും. വ്യക്തിജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾ ഭാഗ്യവാന്മാരായിരിക്കും. പണത്തിന്റെ വരവ് വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും.

സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് ഭാഗ്യം കന്നി രാശിക്കാരെ പിന്തുണയ്ക്കും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. പണം പല സ്രോതസ്സുകളിൽ നിന്നും വരും. സമൂഹത്തിൽ ബഹുമാനിക്കപ്പെടും. കരിയറിൽ പുരോ​ഗതിയുണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ ധാരാളം നല്ല മാറ്റങ്ങൾ ഉണ്ടാകും. ജോലി സംബന്ധമായി യാത്രകൾ സാധ്യമാകും. 

തുലാം രാശിക്കാർക്ക് ഇന്ന് വളരെ സവിശേഷമായ ദിവസമായിരിക്കും. ആഢംബര വസ്തുക്കൾ വാങ്ങാൻ സാധിക്കും. സ്ഥലം വാങ്ങാനുള്ള സാധ്യതയുണ്ട്. എന്നാൽ ആരോഗ്യം ശ്രദ്ധിക്കുക. പണം സമ്പാദിക്കാനുള്ള നിരവധി സുവർണ്ണ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഔദ്യോഗിക ജീവിതത്തിൽ വിജയം കൈവരിക്കും. ഓഫീസിലെ മേലുദ്യോ​ഗസ്ഥരുടെ പിന്തുണയുണ്ടാകും. കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായിരിക്കും. പ്രണയ ജീവിതത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. 

സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് വൃശ്ചികം രാശിക്കാർ ഭാഗ്യവാന്മാരായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. സാമൂഹത്തിൽ അന്തസ്സ് വർധിക്കും. ഔദ്യോഗിക ജീവിതത്തിൽ പുതിയ ജോലിയുടെ ഉത്തരവാദിത്തം നിങ്ങൾക്ക് ലഭിക്കും. ഭൂമിയോ വാഹനമോ വാങ്ങുന്നതിനും ഇന്ന് ശുഭകരമായിരിക്കും. 

ഇന്ന് ധനു രാശിക്കാർക്ക് എല്ലാ ജോലികളിലും നല്ല ഫലങ്ങൾ ലഭിക്കും. കരിയറിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. ജോലിയിലും ബിസിനസിലും അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. അക്കാഡമിക് ജോലികളിൽ വലിയ വിജയം ഉണ്ടാകും. ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾ ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. പുതിയ വരുമാന സ്രോതസ്സുകൾ വളരെയധികം ഗുണം ചെയ്യും. 

ഇന്ന് മകരം രാശിക്കാർക്ക് ഒരു സാധാരണ ദിവസമായിരിക്കും. ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകും. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജീവിതശൈലിയിൽ ധാരാളം നല്ല മാറ്റങ്ങൾ ഉണ്ടാകും. എന്നിരുന്നാലും, ഓഫീസിലെ ജോലികളുടെ സമ്മർദ്ദം വർദ്ധിക്കും. പുതിയ ജോലിയുടെ ഉത്തരവാദിത്തം ലഭിക്കും. വ്യക്തിജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വരുമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്, പക്ഷേ നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കുക.

കുംഭ രാശിക്കാരുടെ എല്ലാ സ്വപ്നങ്ങളും ഇന്ന് സാക്ഷാത്കരിക്കപ്പെടും. അക്കാദമിക് ജോലികളിൽ നിങ്ങൾക്ക് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിൽ ലാഭമുണ്ടാകും. പണത്തിന്റെ വരവ് വർധിക്കും. ഓഫീസിലെ നിങ്ങളുടെ പ്രകടനം വളരെ മികച്ചതായിരിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. 

മീനം രാശിക്കാർക്ക് സമൂഹത്തിൽ വളരെയധികം ബഹുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർധിക്കും. അക്കാദമിക് ജോലികളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാം. ആരോഗ്യവും മികച്ചതായിരിക്കും, പക്ഷേ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക. ദിവസവും യോഗയും വ്യായാമവും ചെയ്യുക. ഓഫീസ് ജോലികളിൽ അശ്രദ്ധരാകരുത്. രാത്രിയിൽ വാഹനമോടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുക. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News