പീസ് ലില്ലി ചെടിക്ക് കാഴ്ചയ്ക്കുള്ള ഭംഗി മാത്രമല്ല, എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുമുണ്ട്. വിവിധതരം ലില്ലി ചെടികൾ ആളുകൾ വളർത്താറുണ്ട്. എന്നാൽ, പീസ് ലില്ലിക്ക് ചില സവിശേഷ ഗുണങ്ങൾ ഉണ്ട്. പീസ് ലില്ലിയെ മറ്റ് ലില്ലി ചെടികളിൽ നിന്ന് വേറിട്ട് നിർത്തുന്നത് അതിന്റെ ഈ സവിശേഷ ഗുണങ്ങൾ കൊണ്ടാണ്. നിങ്ങൾ വീടിനകത്ത് ഒരു പീസ് ലില്ലി വളർത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വായുവിനെ ശുദ്ധീകരിക്കുന്നു: പീസ് ലില്ലികൾക്ക് മികച്ച ആഗിരണ ഗുണങ്ങൾ ഉണ്ട്. പ്രത്യേകിച്ച് വിഷവസ്തുക്കളുടെ ആഗിരണം ചെയ്യുന്നതിനുള്ള ഗുണങ്ങൾ ഉണ്ട്. സ്വാഭാവികമായും അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ ഇതിന് കഴിയും. ബെൻസീൻ, സൈലീൻ, കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ മലിനീകരണ പദാർത്ഥങ്ങൾ ഒരു പീസ് ലില്ലി ചെടിക്ക് ആഗിരണം ചെയ്യാൻ കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ALSO READ: Hair fall: മുടി കൊഴിച്ചിൽ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
പീസ് ലില്ലി പരിപാലിക്കാൻ വളരെ എളുപ്പമാണ്: പീസ് ലില്ലി വീടിനുള്ളിൽ വളർത്തുന്നതിന് മികച്ച ചെടിയാണെന്നുള്ളതിന് മറ്റൊരു കാരണം ഇവ പരിചരിക്കാൻ വളരെ എളുപ്പമാണെന്നതാണ്. ഇവ കൃത്യമായി വെള്ളം നനച്ചില്ലേലും വളരുന്നവയാണ്. കൂടാതെ, ഇതിന് സൂര്യപ്രകാശം കൂടാതെ നിലനിൽക്കാനും പരോക്ഷ സൂര്യപ്രകാശത്തിൽ നിന്നുള്ള വെളിച്ചം ഉപയോഗിക്കാനും കഴിയും.
ഗാർഹിക ഉൽപ്പന്നങ്ങളിൽ നിന്നുള്ള ദോഷകരമായ വായു ആഗിരണം ചെയ്യുന്നു: അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ മലിനീകരണങ്ങളും വിഷവസ്തുക്കളും നമ്മുടെ വീടിന് പുറത്ത് മാത്രമേ ഉള്ളൂ എന്ന് കരുതരുത്. ആരോഗ്യത്തിന് ഒരു തരത്തിലും നല്ലതല്ലാത്ത വിഷ വസ്തുക്കൾ നിറഞ്ഞ പുക വീടുകൾക്കുള്ളിൽ ഉണ്ടാകും. ഗ്യാസ് സിലിണ്ടറുകൾ, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വീടുകളിൽ ഉപയോഗിക്കുന്നു. നാമെല്ലാവരും ഇവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നു. അന്തരീക്ഷത്തിൽ നിന്ന് ഈ വിഷവസ്തുക്കളെയെല്ലാം വലിച്ചെടുക്കാൻ കഴിവുള്ള സസ്യമാണ് പീസ് ലില്ലി.
ALSO READ: Herbal Teas: ആരോഗ്യത്തിന് മികച്ച ഔഷധ ചായകൾ; അറിയാം ഔഷധ ചായയുടെ ആരോഗ്യ ഗുണങ്ങൾ
നല്ല ഉറക്കം പ്രോത്സാഹിപ്പിക്കുന്നു: ഉറക്കമില്ലായ്മയും ഉറക്കക്കുറവും ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു, ഈ ലോകത്തിലെ ഭൂരിഭാഗം ആളുകളും ഇത് അനുഭവിക്കുന്നുണ്ട്. രാത്രിയിൽ നല്ലതും സമാധാനപരവുമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുള്ള സസ്യമാണ് പീസ് ലില്ലി. ആളുകൾക്ക് എളുപ്പത്തിൽ ശ്വസിക്കാൻ ആവശ്യമായ ഈർപ്പം ശരിയായ അളവിൽ ഉറപ്പാക്കിക്കൊണ്ട് ഇത് വീട്ടിലെ അന്തരീക്ഷത്തെ സന്തുലിതമാക്കുന്നു. അങ്ങനെ, നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
പൂപ്പൽ രൂപീകരണം തടയുന്നു: പീസ് ലില്ലി ചെടി വീട്ടിലെയും മുറിയിലെയും ഈർപ്പം സന്തുലിതമാക്കാൻ സഹായിക്കുന്നു. ഇതുവഴി വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. വീടിന്റെ അന്തരീക്ഷം വളരെ ഈർപ്പമുള്ളതോ വരണ്ടതോ അല്ലാതാക്കാൻ പീസ് ലില്ലി ചെടിക്ക് കഴിയും. ഈ ബാലൻസിങ് വീട്ടിൽ പൂപ്പൽ ഉണ്ടാകുന്നത് തടയുന്നു. പൂപ്പൽ ആളുകളിൽ അലർജി, കണ്ണുകളിൽ ചൊറിച്ചിൽ, തൊണ്ടവേദന എന്നിവയ്ക്ക് കാരണമാകും.
ALSO READ: Food And Headache: ഈ ഏഴ് ഭക്ഷണങ്ങൾ കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും
പീസ് ലില്ലി ചെടി വീട്ടിൽ സൂക്ഷിക്കുന്നത് ആളുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് വളരെ മനോഹരമായ ഒരു ചെടിയാണ്. നിങ്ങളുടെ വീടിന് കൂടുതൽ മനോഹാരിത നൽകാനും ഇവ വീടിനുള്ളിൽ വളർത്താം. മുകളിൽ സൂചിപ്പിച്ച എല്ലാ ആരോഗ്യ ഗുണങ്ങളും മാറ്റിനിർത്തിയാൽ, ചില ആളുകൾ ഈ ചെടി സൂക്ഷിക്കുന്നത് വിശ്വാസപരമായ ചില കാരണങ്ങൾ കൊണ്ടാണ്. പീസ് ലില്ലി ചെടി വീടിനുള്ളിൽ വളർത്തുന്നത് സമാധാനം, പ്രത്യാശ, ഭാഗ്യം എന്നിവ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. പീസ് ലില്ലി ചെടി വളർത്തുന്നതിലൂടെ വീടിനുള്ളിലും കുടുംബത്തിലുള്ളവർക്കും പോസിറ്റിവിറ്റി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...