ഹിന്ദു മതത്തിൽ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. വീട് നിർമിക്കുമ്പോഴും വീട്ടിൽ ഓരോ വസ്തുക്കളും സൂക്ഷിക്കുമ്പോഴും വാസ്തു ശാസ്ത്രം കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നു. വാസ്തു ശാസ്ത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാത്തതുമൂലം തെറ്റായി കാര്യങ്ങൾ ചെയ്യുന്നത് പലപ്പോഴും വാസ്തുദോഷങ്ങൾക്ക് കാരണമാകുന്നു.
ഇത് ജീവിതത്തിൽ മോശം ഫലങ്ങൾ ഉണ്ടാക്കുകയും പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ ഓരോ വസ്തുക്കളും കൃത്യമായ ദിശകളിൽ സൂക്ഷിക്കുന്നത് കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ വടക്കുദിശ വളരെ പ്രധാനപ്പെട്ടതാണ്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിക്ക് ഈ ദിശയുമായി വലിയ ബന്ധമുണ്ട്.
ALSO READ: ലക്ഷ്മീയോഗത്താൽ ഈ മൂന്ന് രാശിക്കാർക്ക് ഭാഗ്യദിനങ്ങൾ
ലക്ഷ്മീ ദേവിയുടെ ചിത്രം വടക്കുദിശയിൽ സ്ഥാപിക്കുന്നത് കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും നിറയുന്നതിലേക്ക് നയിക്കും. വടക്ക് ദിശയെ സമ്പത്തിന്റെയും സമൃദ്ധിയുടേയും ദിശയായാണ് ഹിന്ദു മതത്തിൽ കണക്കാക്കുന്നത്. വീട്ടിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടർച്ചയായി നേരിടുന്നുവെങ്കിൽ ഇതിന് പിന്നിൽ വാസ്തുദോഷങ്ങളായിരിക്കാം കാരണം.
ഇതിന് പരിഹാരം കാണാൻ ലക്ഷ്മീ ദേവിയുടെ ചിത്രം വടക്ക് ദിശയിൽ വയ്ക്കുന്നത് നല്ലതാണ്. വാസ്തു ശാസ്ത്ര പ്രകാരം, വടക്കുദിശയിൽ ലക്ഷ്മീദേവിയുടെ ചിത്രം സൂക്ഷിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകില്ല. ലക്ഷ്മീദേവിയുടെ ചിത്രം വീടിന്റെ വടക്കുദിശയിൽ സ്ഥാപിച്ചാൽ വീടിന് പ്രത്യേക ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം.
ALSO READ: ഇടവം രാശിക്കാർക്ക് ധനനേട്ടം, മേടം രാശിക്കാർക്ക് തിരിച്ചടികൾ; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
കുടുംബാംഗങ്ങൾ ജോലിയിലും ജീവിതത്തിലും പുരോഗതിയും അഭിവൃദ്ധിയും പ്രാപിക്കും. എന്നാൽ, തെക്ക് ദിശയിൽ ഒരിക്കലും ലക്ഷ്മീദേവിയുടെ ചിത്രം സൂക്ഷിക്കരുത്. അബദ്ധത്തിൽ പോലും ലക്ഷ്മീദേവിയുടെ ചിത്രം തെക്ക് ദിശയിൽ സ്ഥാപിക്കരുതെന്നാണ് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. ഇത് വീട്ടിൽ സാമ്പത്തിക പ്രശ്നങ്ങൾക്കും കുടുംബത്തിൽ കലഹം ഉണ്ടാകുന്നതിനും കാരണമാകുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.