നെല്ലിക്ക മികച്ച ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. ആയുർവേദ ചികിത്സകളിൽ വളരെ നാളുകളായി നെല്ലിക്ക ഉപയോഗിച്ച് വരുന്നു. പുരാണങ്ങളില്‍ നെല്ലിക്കയെ സംബന്ധിച്ച് ഐതിഹ്യങ്ങൾ ഉണ്ട്. നെല്ലിമരത്തിന്റെ ചുവട്ടില്‍ ബ്രഹ്‌മാവും മധ്യത്തില്‍ മഹാവിഷ്ണുവും ശാഖകളില്‍ പരമശിവന്റെയും സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പാലാഴി മഥനത്തിലൂടെ ദേവന്മാര്‍ അമൃത് കടഞ്ഞ് അമൃത കുംഭം സ്വന്തമാക്കി അത് പാനം ചെയ്യുന്ന സമയത്ത് ഭൂമിയിലേക്ക് പതിച്ച അമൃതിന്റെ തുള്ളികളാണ് നെല്ലിക്കയായി മാറിയതെന്ന് ഐത്യഹ്യമുണ്ട്.
നെല്ലിക്കയും നെല്ലിമരവും ഭാഗ്യം നൽകുന്ന പവിത്ര വൃക്ഷമായി കരുതപ്പെടുന്നു. സമ്പത്തിന്റെ പ്രതീകമായാണിതിനെ കാണുന്നത്. ആദി ശങ്കാരാചാര്യര്‍ ഭിക്ഷ ചോദിച്ച് ചെന്നപ്പോള്‍ ദരിദ്രയായ വീട്ടമ്മ ആകെയുണ്ടായിരുന്ന നെല്ലിക്ക നല്‍കിയെന്നും, ആ വീട്ടിലെ ദാരിദ്രം മനസ്സിലാക്കിയ ആദി ശങ്കരാചാര്യർ കനകധാര സ്‌തോത്രം ജപിക്കുകയും അതില്‍ സംപ്രീതയായ ലക്ഷ്മി ദേവി അനുഗ്രഹിച്ച് സ്വര്‍ണ്ണ നെല്ലിക്ക വര്‍ഷിച്ചുവെന്നും ആ കുടുംബത്തിന്റെ ദാരിദ്ര്യം മാറിയെന്നും ഐതിഹ്യമുണ്ട്.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിക്ക് ഏറ്റവും പ്രിയങ്കരമായ വൃക്ഷവും ഫലവുമാണ് നെല്ലിമരവും നെല്ലിക്കയുമെന്ന് വിശ്വസിക്കപ്പെടുന്നു. നെല്ലിമരത്തില്‍ മഹാവിഷ്ണുവിന്റെ ചൈതന്യം ഉണ്ടെന്നാണ് വിശ്വാസിക്കപ്പെടുന്നത്. വാസ്തുശാസ്ത്രത്തിലും നെല്ലിമരത്തിന് വലിയ പ്രാധാന്യമുണ്ട്. നെല്ലിമരം വീടിന്റെ പരിസരത്ത് നട്ടുവളര്‍ത്തി പരിപാലിക്കുന്നത് കുടുംബത്തിലെ നെഗറ്റീവ് എനർജികളെ അകറ്റുമെന്നും ദാരിദ്ര്യം അകറ്റി സമ്പത്ത് വർഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
നെല്ലിമരത്തെ ശരിയായ രീതിയിൽ പരിപാലിക്കുന്നത് ദാരിദ്രദു:ഖങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഇല്ലാതാകാൻ സഹായിക്കും. മഹാവിഷ്ണുവിനൊപ്പം നെല്ലിമരത്തെയും ആരാധിക്കുന്നത് സമ്പത്തും സമൃദ്ധിയും നൽകും. നെല്ലിമരത്തിന് ജലം അര്‍പ്പിക്കുന്നത് കുടുംബത്തില്‍ ഐശ്വര്യം കൊണ്ടുവരും. വീടിന് സമീപത്ത് നെല്ലിമരം നട്ടുപിടിപ്പിച്ചാല്‍ സന്തോഷവും പോസിറ്റിവിറ്റിയും ഉണ്ടാകും. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിന് സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...