Shani Dosha Remedies: ജനുവരി 8 ന് വിശേഷ യോഗം, ശനിയുടെ വക്രദൃഷ്ടിയിൽ നിന്നും മോക്ഷം; 5 രാശികൾക്ക് ആധിപത്യം

Shani Dosha Remedies: ജ്യോതിഷ പ്രകാരം, ധനു, മകരം, കുംഭം രാശിക്കാർക്ക് ശനിയുടെ ഏഴര (ഏഴര ശനി) പ്രഭാവമുണ്ട്.  ഇത്തരമൊരു സാഹചര്യത്തിൽ വരുന്ന ശനിയാഴ്ച  അതായത് ജനുവരി 8 , 2022 ന് ഈ 5 രാശിക്കാർക്കും അനുഗ്രഹമായി മാറും. ഈ ദിവസം ശനിദേവനെ പ്രസാദിപ്പിച്ചാൽ അനുഗ്രഹം ലഭിക്കും.  

Written by - Ajitha Kumari | Last Updated : Jan 6, 2022, 10:52 PM IST
  • ജനുവരി എട്ടിന് പ്രത്യേക യോഗം
  • അന്ന് ശനി ദേവനെ പ്രീതിപ്പെടുത്താൻ പ്രത്യേക ദിനമാണ്
  • 5 രാശികളിൽ ശനിയുടെ കണ്ണുകൾ
Shani Dosha Remedies: ജനുവരി 8 ന് വിശേഷ യോഗം, ശനിയുടെ വക്രദൃഷ്ടിയിൽ നിന്നും മോക്ഷം; 5 രാശികൾക്ക് ആധിപത്യം

Shani Dosha Remedies: ശനി ദേവിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും വിയർക്കുന്നു. കാരണം ശനി ദേവിന്റെ ക്രൂരമായ ദൃഷ്ടിയിൽ നിന്ന് ആർക്കും രക്ഷപ്പെടാൻ കഴിയില്ലെന്നത് പൊതുവെയുള്ള ഒരു വിശ്വാസമാണ്.   2022 ലെ ആദ്യ മാസത്തിൽ ശനിദോഷം അകറ്റാൻ ഒരു പ്രത്യേക യോഗം വരുന്നു.   ജനുവരി 8 ശനിയാഴ്ചയാണ്. സംഖ്യാശാസ്ത്രമനുസരിച്ച് 8 എന്നത് ശനിയുടെ സംഖ്യയാണ്. അത്തരമൊരു സാഹചര്യത്തിൽ ജനുവരി 8 ന് ശനിദേവന്റെ ആരാധനയ്ക്ക് വളരെ പ്രത്യേകതയുണ്ട്. ശനിദേവനെ പ്രീതിപ്പെടുത്താൻ വരുന്ന ശനിയാഴ്ച എന്തുചെയ്യണമെന്ന് നോക്കാം... 

5 രാശികളിൽ ശനിയുടെ കണ്ണുകൾ (Saturn's eyes on 5 zodiac signs)

ഈ സമയം മിഥുനം, തുലാം രാശികൾക്ക് രണ്ടര ശനി നടക്കുന്നു. മറുവശത്ത് ധനു, മകരം, കുംഭം എന്നീ രാശികൾക്ക് ഏഴര ശനിയുടെ പ്രഭാവമുണ്ട്.   ഇത്തരമൊരു സാഹചര്യത്തിൽ വരുന്ന ശനിയാഴ്ച ജനുവരി 8, 2022 ന് ഈ 5 രാശിക്കാർക്കും അനുഗ്രഹമായി മാറും. ഈ ദിവസം ശനിദേവനെ പ്രസാദിപ്പിച്ചാൽ അനുഗ്രഹം ലഭിക്കും.

Also Read: ഈ രണ്ട്‌ രാശിക്കാർ ഓർക്കാതെ പോലും 'കറുത്ത നൂൽ' ധരിക്കരുത്, അറിയാം

ശനിയാഴ്ച ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക (Keep these things in mind on Saturday)

ശനി ദേവനെ കർമ്മദാതാവ് എന്ന് വിളിക്കുന്നു. കാരണം ശനി ഓരോരുത്തർക്കും തന്റെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്നു. ഇതോടൊപ്പം, കഠിനാധ്വാനികളും നിയമങ്ങൾ പാലിക്കുന്നവരും അച്ചടക്കമുള്ളവരുമായ ആളുകളെ ശനി ദേവ് ഇഷ്ടപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഓരോ വ്യക്തിയും അത്തരം ഗുണങ്ങൾ തന്നിൽ കൊണ്ടുവരാൻ ശ്രമിക്കണം. ഇതുകൂടാതെയും ചില കാര്യങ്ങളും മനസ്സിൽ സൂക്ഷിക്കണം.

>> മുതിർന്നവരും വൃദ്ധരും ദുർബ്ബലരും കഠിനാധ്വാനം ചെയ്യുന്നവരോടും ഓർക്കാതെപോലും അനാദരവ് കാണിക്കരുത്.

>> പാവപ്പെട്ടവരെയും അശരണരെയും സഹായിക്കണം. മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കരുത്.

Also Read: Lucky Girls: 2022 ലെ ഭാഗ്യവതികൾ ഇവരാണ്, നിങ്ങളും ഈ രാശിയിൽ ജനിച്ച പെൺകുട്ടികളാണോ?

>> ശനിയാഴ്ച ദരിദ്രർക്ക് അന്നദാനം, കറുത്ത പുതപ്പ്, കറുത്ത ഉഴുന്ന് എന്നിവ ദാനം ചെയ്യുന്നത് ശുഭകരമാണ്.

>> ശനിയാഴ്ച കിച്ചടി (കഞ്ഞി) ഉണ്ടാക്കി കഴിക്കുക.

>> അനാചാരങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News