Chandra Mangal Yoga: ചന്ദ്രന് ചില ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ശുഭ-അശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യും. ഡിസംബര്‍ 11ആയ ഇന്ന് രാവിലെ 6:11ന് ചന്ദ്രന്‍ വൃശ്ചിക രാശിയിലേക്ക് പ്രവേശിച്ചു. ചൊവ്വ ഇതിനകം വൃശ്ചിക രാശിയില്‍ തുടരുന്നുണ്ട് ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയും ചന്ദ്രനും ചേര്‍ന്ന് ചന്ദ്രമംഗളയോഗം സൃഷ്ടിക്കും. ഈ സംയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. ചന്ദ്ര മംഗള യോഗത്തിന്റെ രൂപീകരണത്തിലൂടെ ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. അതിലൂടെ ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുകയും ചെയ്യും. ചൊവ്വ ധൈര്യവും ഉത്സാഹവും നല്‍കുമ്പോള്‍ ചന്ദ്രന്‍ സമാധാനം, ആകര്‍ഷണം, സമ്പത്ത്, ദീര്‍ഘായുസ്സ് എന്നിവ നല്‍കും. ചന്ദ്രമംഗള യോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...
Also Read: Surya Gochar 2023: സൂര്യൻ ധനു രാശിയിലേക്ക്; ഒരു മാസത്തിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
ചന്ദ്രനെ പൊതുവെ തണുപ്പിന്റെയും സമാധാനത്തിന്റെയും സൂചകമായിട്ടാണ് കണക്കാക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ നല്ല സ്ഥാനം ഒരു വ്യക്തിയുടെ മനസ്സിനെ ശാന്തമാക്കും. മനസ്സ് ശാന്തമാകുമ്പോഴാണ് എല്ലാ സന്തോഷവും അനുഭവപ്പെടുന്നത്, അതിനാല്‍ ചന്ദ്രനെ ശാന്തമായി നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൗര്‍ണ്ണമി ദിനത്തില്‍ ചന്ദ്രനെ ആരാധിക്കുന്നത് വിശേഷ ഫലം നൽകും. ഇത് സന്തോഷവും ഐശ്വര്യവും സമാധാനവും കൊണ്ടുവരും. ജ്യോതിഷത്തില്‍, മനസ്സിന്റെ ചഞ്ചലതയെ നിയന്ത്രിക്കുന്ന ഘടകമായി ചന്ദ്രനെ കണക്കാക്കുന്നു. പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് അര്‍ദ്ധ ചന്ദ്രനെ ആരാധിക്കുന്നത്.
മിഥുനം (Gemini): മിഥുനം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കും. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങള്‍ക്ക് പല കാര്യങ്ങളും ഈ സമയം ചെയ്യാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ചന്ദ്ര മംഗള യോഗം നിങ്ങളില്‍ ധാരാളം കഴിവുകള്‍ വളര്‍ത്തും. അതിനാല്‍ എല്ലാ മേഖലകളിലും നിങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. ശത്രുക്കളെ ജയിക്കാനാകും. എവിടെയെങ്കിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ അത് ഈ സമയം നല്ലതാണ്. ധാരാളം ലാഭം നിങ്ങളുടെ കൈകളില്‍ വന്നുചേരും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രമംഗള യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാകും. കാരണം ഈ യോഗം നിങ്ങളുടെ നാലാം ഭാവത്തില്‍ രൂപം കൊള്ളുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വിജയം കൈവരിക്കാനാകും. ചില നല്ല വാര്‍ത്തകൾ സന്താനങ്ങളില്‍ നിന്ന് ലഭിച്ചേക്കാം. അത് അവരുടെ ജോലിക്കാര്യമാകാം അല്ലെങ്കില്‍ വിവാഹക്കാര്യമാകാം. വാഹനമോ വസ്തുവോ വാങ്ങുന്നതിന് ഈ സമയം വളരെ നല്ലതാണ്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ഗാര്‍ഹിക പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലാഭം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ജോലിയുള്ള ആളുകള്‍ക്ക് പ്രമോഷനോ വലിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. കരിയറില്‍ നിങ്ങള്‍ക്ക് ശോഭിക്കാന്‍ അവസരം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നുവരും. സാമ്പത്തിക സ്ഥിതി ശക്തമായി നിലനില്‍ക്കും.
വൃശ്ചികം (Scorpio): ഈ രാശിയുടെ ലഗ്‌നഭാവത്തില്‍ ചന്ദ്രമംഗള യോഗം രൂപം കൊള്ളുന്നു. അതിനാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലും നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം ആത്മവിശ്വാസം വര്‍ദ്ധിക്കും. എന്തെങ്കിലും രോഗങ്ങളുടെ പിടിയില്‍ പെട്ടവര്‍ക്ക് ഈ സമയം നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. തര്‍ക്കങ്ങളെല്ലാം പരിഹരിക്കാനാകും. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. വസ്തുവകകള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ലാഭകരമാണെന്ന് തെളിയും. യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.