Naalambalam: ഐശ്വര്യം നിങ്ങളെ വിട്ടുപോകില്ല; കർക്കടകമാസത്തിൽ ഈ ക്ഷേത്രങ്ങൾ ദർശിക്കൂ

Karkkadaka Month Naalambala Yathra: സർവ്വപാപങ്ങൾക്കും പരിഹാരമായി ഈ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഉത്തമമാണെന്നാണ് ആചാര്യന്മാർ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 04:47 PM IST
  • കേരളത്തിലെ നാല് ജില്ലകളിൽ ആയി നാലമ്പലങ്ങൾ ഉണ്ട്.
  • ഇതിൽ ഏറ്റവും പ്രസിദ്ധം തൃശൂർ ജില്ലയിലുള്ള നാലമ്പലമാണ്. മറ്റ് നാലമ്പലങ്ങൾ ഉള്ളത് കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ്.
Naalambalam: ഐശ്വര്യം നിങ്ങളെ വിട്ടുപോകില്ല; കർക്കടകമാസത്തിൽ ഈ ക്ഷേത്രങ്ങൾ ദർശിക്കൂ

കർക്കടകമാസമെന്നാൽ പുണ്യമാസമായാണ് കണക്കാക്കുന്നത്. അന്ന് ക്ഷേത്രങ്ങളിലും വീടുകളിലും എല്ലാം പല ആചാരഅനുഷ്ടാനങ്ങളാണ് നടത്തുന്നത്. ഹൈന്ദവവിശ്വസികൾ രാമായണമായാൽ രാമായണ പാരായണം നടത്തും. വൃതങ്ങളും മറ്റും അനുഷ്ടിക്കും. പല ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകളും എല്ലാം ഉണ്ടാകും. അതുപോലെ കർക്കടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് നിങ്ങളുടെ ജീവിത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഒരു ദിവസം തന്നെ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിൽ  ദര്‍ശനം നടത്താന്‍ കഴിയും വിധം സമീപപ്രദേശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്.

കേരളത്തിലെ നാല് ജില്ലകളിൽ ആയി നാലമ്പലങ്ങൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധം തൃശൂർ ജില്ലയിലുള്ള നാലമ്പലമാണ്. മറ്റ്  നാലമ്പലങ്ങൾ ഉള്ളത് കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം എന്നിവ തൃശ്ശൂർ ജില്ലയിലാണ്.  തിരുമൂഴിക്കുളം എറണാകുളം ജില്ലയിലുള്ള ക്ഷേത്രമാണ്. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയായിട്ടുള്ളത്. ​ഗാന്ധാരിയുടെ ശാപത്താൽ ദ്വാരക കടലിൽ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം.

സർവ്വപാപങ്ങൾക്കും പരിഹാരമായി ഈ നാല് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് നന്നായിരിക്കും. തൃപ്രയാറിൽ നിര്‍മ്മാല്യം തൊഴുത് മറ്റ് 3 ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നതാണ് നാലമ്പല ദർശന പുണ്യം. തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിൽ ചതുര്‍ബാഹുവായ ശ്രീരാമനാണ്  ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം കുടികൊള്ളുന്നത്. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍  റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് കൂടല്‍മാണിക്യം ഭരത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ഭരതനാണ്.

ALSO READ: കർക്കടക വാവുബലി; തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി, ക്ഷേത്ര പരിസരത്ത് ​ഗതാ​ഗത നിയന്ത്രണം

വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതൻ എന്നാണ് വിശ്വാസം. അതിനാൽ തന്നെ വിഷ്ണുക്ഷേത്രമാണെങ്കിലും  ശിവക്ഷേത്രത്തിലെ പോലുള്ള പ്രദക്ഷിണരീതിയാണ് ഇവിടെ പാലിക്കുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല എന്നുള്ളതും ഈ ക്ഷേത്തത്തിന്റെ  സവിശേഷതയാണ്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തുവച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു എന്നുമാണ് ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിൽ അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തി വസിക്കുന്നു എന്നാണ് വിശ്വാസം.  ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. 

പായമ്മല്‍ ശത്രുഘ്‌നക്ഷേത്രത്തിൽ ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് പ്രധാന വഴിപാടുകള്‍. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്നാണ് വിശ്വാസം. മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലങ്ങൾ. രാമപുരം ശ്രീരാമക്ഷേത്രമാണ് മലപ്പുറത്തെ ശ്രീരാമക്ഷേത്രം. കോട്ടയം ജില്ലയിലെ നാലമ്പലങ്ങൾ രാമപുരം ശ്രീ രാമസ്വാമിക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ്. ഇവയിൽ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ഈ പുണ്യമാസത്തിൽ നിങ്ങൾക്ക് ദർശിക്കാനായാൽ അത് പുണ്യമായാണ് കണക്കാക്കുന്നത്. നിങ്ങളുടെ ജീവിതത്തിലെ ദുരിതങ്ങൾ എല്ലാം അകന്ന് ഭാ​ഗ്യം കടന്നുവരുമെന്നും കരുതപ്പെടുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News