Diwali 2023: ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം; തിയതി, പൂജാ സമയം എന്നിവ അറിയാം

Deepawali 2023 Date: തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. രാജ്യത്ത് വളരെ വിപുലമായാണ് ദീപാവലി ആഘോഷിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 31, 2023, 01:04 PM IST
  • ഈ വർഷം കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമായ നവംബർ പന്ത്രണ്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്
  • ദീപാവലി ദിനത്തിൽ, സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അനുഗ്രഹങ്ങൾക്കായി ഗണപതിക്കും ലക്ഷ്മിക്കും ഭക്തർ പ്രാർഥനകൾ അർപ്പിക്കുന്നു
  • ദൃക്‌പഞ്ചാംഗം അനുസരിച്ച്, ഈ വർഷം ദീപാവലി പൂജകൾ നടത്താനുള്ള സമയം വൈകുന്നേരം 5.40നും 7.36നും ഇടയിലാണ്
Diwali 2023: ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാജ്യം; തിയതി, പൂജാ സമയം എന്നിവ അറിയാം

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയുടെ മഹത്തായ ആഘോഷങ്ങൾക്കായി രാജ്യം മുഴുവൻ ഒ‌രുങ്ങുകയാണ്. രാജ്യത്ത് വളരെ വിപുലമായാണ് ദീപാവലി ആഘോഷിക്കുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ഹിന്ദു കലണ്ടറിലെ കാർത്തിക മാസത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്.

ഈ വർഷം, കാർത്തിക മാസത്തിലെ പതിനഞ്ചാം ദിവസമായ നവംബർ പന്ത്രണ്ടിനാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപാവലി ദിനത്തിൽ, സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള അനുഗ്രഹങ്ങൾക്കായി ഗണപതിക്കും ലക്ഷ്മിക്കും ഭക്തർ പ്രാർഥനകൾ അർപ്പിക്കുന്നു. ദൃക്‌പഞ്ചാംഗം അനുസരിച്ച്, ഈ വർഷം ദീപാവലി പൂജകൾ നടത്താനുള്ള സമയം വൈകുന്നേരം 5.40നും 7.36നും ഇടയിലാണ്.

ദീപാവലി 2023: സമയം

പ്രദോഷകാലം: വൈകുന്നേരം 5:29 മുതൽ രാത്രി 8:08 വരെ
വൃഷഭകാലം: വൈകുന്നേരം 5:39 മുതൽ രാത്രി 7:35 വരെ
അമാവാസി തിഥി ആരംഭിക്കുന്നത്: നവംബർ 12ന് ഉച്ചയ്ക്ക് 2:44ന്
അമാവാസി തിഥി അവസാനിക്കുന്നത്: നവംബർ 13ന് ഉച്ചയ്ക്ക് 2:56ന്

ALSO READ: ഇന്നത്തെ ഭാ​ഗ്യരാശികൾ ഏതെന്ന് അറിയാം; ഇന്നത്തെ സമ്പൂർണ രാശിഫലം

ദീപാവലി 2023: പൂജയുടെ തീയതി തിരിച്ചുള്ള ഷെഡ്യൂൾ

നവംബർ 10- ധൻതേരസ് പൂജ മുഹൂർത്തം: വൈകുന്നേരം 6:20 മുതൽ രാത്രി 8:20 വരെ 
നവംബർ 11- ചോതി ദീപാവലിയുടെ ഹനുമാൻ പൂജ: രാവിലെ 11:57 മുതൽ ഉച്ചയ്ക്ക് 12:48 വരെ
നവംബർ 12- ലക്ഷ്മി പൂജ മുഹൂർത്തം: രാവിലെ 5:40 മുതൽ രാത്രി 7:36 വരെ
നവംബർ 13- ഗോവർദ്ധൻ പൂജ: രാവിലെ 6:45 മുതൽ രാത്രി 9:00 വരെ
നവംബർ 14- ഭായി ദൂജ് അപരാഹ്ന മുഹൂർത്തം: ഉച്ചയ്ക്ക് 1:30 മുതൽ ഉച്ചയ്ക്ക് 3:45 വരെ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News