Diwali 2023: ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിക്കുന്നതിന്‍റെ പ്രാധാന്യം എന്താണ്?

Importance of lighting Diya: ദീപാവലി ആഘോഷിക്കുന്ന അമവാസി രാത്രിയില്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിയ്ക്കുക എന്നത് പതിവാണ്. എന്നാല്‍, ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിയ്ക്കുക  എന്നത് ഏറെ പ്രധാനമാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 30, 2023, 05:31 PM IST
  • മൺവിളക്കുകൾ കത്തിക്കുന്നത് ജീവിതത്തിൽ സന്തോഷം നിലനിർത്തുന്ന പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു. പഞ്ചഭൂതങ്ങളുടെ പ്രതിനിധാനമായാണ് മൺവിളക്ക് കണക്കാക്കുന്നത്
Diwali 2023: ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിക്കുന്നതിന്‍റെ പ്രാധാന്യം എന്താണ്?

Importance of lighting Diya: ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷമാണ് ദീപവലി. അഞ്ച് ദിവസത്തെ ഉത്സവമായ ദീപാവലിക്ക് ഹിന്ദു മതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. ധന്‍തേരസ് ദിനം മുതലാണ് ദീപാവലി ആഘോഷം ആരംഭിക്കുന്നത്. ദീപാവലി ഈ ദിവസം ലക്ഷ്മി ദേവിയേയും ഗണപതിയെയും ആചാരപ്രകാരം ആരാധിക്കുന്നു. സമ്പത്തിന്‍റെ ദേവനായ കുബേര്‍ ദേവനേയും ഈ ദിവസം പ്രത്യേകം ആരാധിക്കുന്നു.

Also Read:  Dhanteras 2023: ധന്‍തേരസില്‍ കുബേർ ദേവന്‍റെ വിഗ്രഹം ലോക്കറില്‍ സൂക്ഷിക്കാം, പണം കുമിഞ്ഞുകൂടും...!! 
 
ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ദീപം (വിളക്ക്) ആവലി (കൂട്ടം) എന്നീ  വാക്കുകള്‍ ചേര്‍ന്നാണ്  ദീപാവലി എന്ന പേര്  ഉണ്ടായത്.  

Also Read:  Turmeric Plant and Vastu: വാസ്തു ദോഷം അകറ്റും, വീട്ടിൽ മഞ്ഞൾ ചെടി നടുന്നത് ഐശ്വര്യം!!   
 
ദീപാവലി ആഘോഷിക്കുന്ന അമവാസി രാത്രിയില്‍ വീടുകള്‍ ദീപങ്ങള്‍ കൊണ്ടും പൂക്കള്‍ കൊണ്ടും അലങ്കരിയ്ക്കുക എന്നത് പതിവാണ്. എന്നാല്‍, ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. അതായത്,  മൺവിളക്കുകൾ തെളിയിക്കാതെ ദീപാവലി ആഘോഷം പൂര്‍ണ്ണമാവില്ല.  

ഈ ദിവസം ആളുകൾ പുതുവസ്ത്രങ്ങൾ ധരിക്കുകയും ലക്ഷ്മി ദേവിയെ പ്രത്യേകം ആരാധിക്കുകയും വീടുമുഴുവൻ വിളക്കുകളും രംഗോലിയും കൊണ്ട് അലങ്കരിക്കുകയും ചെയ്യുന്നു, അതിനുശേഷം പരസ്പരം മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നു.

ഹിന്ദുമതത്തിലെ ഏറ്റവും വലിയ ആഘോഷമായ ദീപാവലി കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ അവരുടെ വീടുകൾ മൺവിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു, ദീപങ്ങള്‍ തെളിയിയ്ക്കുന്നു. എന്നാൽ ദീപാവലിയിൽ മൺവിളക്ക് കത്തിക്കുന്നതിന്‍റെ യഥാർത്ഥ കാരണം അറിയാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ദീപാവലിയ്ക്ക് എന്തുകൊണ്ടാണ് മൺവിളക്കുകൾ തെളിയിയ്ക്കുന്നത് എന്നറിയാമോ? ദീപാവലിയും മൺവിളക്കുകളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?  

ദീപാവലി ആഘോഷിക്കുന്നതിന്‍റെ പിന്നിലെ കഥ 

പുരാണ വിശ്വാസമനുസരിച്ച്, 14 വർഷത്തെ വനവാസം പൂർത്തിയാക്കി ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങി, ഈ അവസരത്തിൽ നഗരവാസികൾ മൺവിളക്കുകൾ കത്തിച്ചും രംഗോലി ഉണ്ടാക്കിയും അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിച്ചു. ഈ ദിവസം അയോധ്യാ നഗരം മുഴുവൻ ദീപാലങ്കാരങ്ങളാൽ തിളങ്ങി. അന്നുമുതൽ, കാർത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം ആരംഭിച്ചത്. ഈ ദിവസം, സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയോടൊപ്പം,   ഗണപതി, സരസ്വതി ദേവി, കുബേര്‍ എന്നിവരെയും ആരാധിക്കുന്നു.

ദീപാവലിയ്ക്ക് മൺവിളക്കുകൾ കത്തിക്കുന്നത് എന്തുകൊണ്ട്?

ദീപാവലിയ്ക്ക്  മൺവിളക്ക് കൊളുത്തുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ജ്യോതിഷ പ്രകാരം മണ്ണിന്‍റെയും ഭൂമിയുടെയും ദാതാവായി ചൊവ്വ കണക്കാക്കപ്പെടുന്നു. കടുകെണ്ണ ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കളിമൺവിളക്കില്‍ കടുകെണ്ണയൊഴിച്ച് വിളക്കുകൾ കത്തിയ്ക്കുമ്പോള്‍ ചൊവ്വയും ശനിയും ശക്തി പ്രാപിക്കുന്നു. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചൊവ്വയും ശനിയും ശക്തമാണ് എങ്കില്‍ അയാൾക്ക് പണവും സമ്പത്തും സന്തോഷവും ഒപ്പം ദാമ്പത്യ ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുമെന്നാണ് വിശ്വാസം.   

മൺവിളക്കുകൾ കത്തിക്കുന്നത് സമ്മർദ്ദം ഒഴിവാക്കുന്നു

മൺവിളക്കുകൾ കത്തിക്കുന്നത് ജീവിതത്തിൽ സന്തോഷം നിലനിർത്തുന്ന പോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്നു. പഞ്ചഭൂതങ്ങളുടെ പ്രതിനിധാനമായാണ് മൺവിളക്ക് കണക്കാക്കുന്നത്. അതായത്, കളിമണ്ണും വെള്ളവും കൊണ്ടാണ് വിളക്ക് നിർമ്മിച്ചിരിക്കുന്നത്. അതിനെ ജ്വലിപ്പിക്കാന്‍ അഗ്നി ആവശ്യമാണ്, വായു കാരണം അഗ്നി കത്തുന്നു. ദീപാവലിയുടെ ശുഭമുഹൂർത്തത്തിൽ ജ്വലിക്കുന്ന മൺവിളക്കുകൾ പഞ്ചഭൂതത്തെ പ്രതിനിധാനം ചെയ്യുന്നു. 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News