Astrology News: 24 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ഭാഗ്യം തിളങ്ങും സമ്പത്ത് വര്‍ഷിക്കും

Astrology News: ബുധന്‍റെ ഈ രാശി മാറ്റം ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത്, ഇവരുടെ ജീവിതത്തില്‍ സമ്പത്തിന്‍റെയും വിജയത്തിന്‍റെയും വര്‍ഷ പ്രതീക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Dec 2, 2022, 10:30 AM IST
  • ധനു രാശിയിലെ ബുധന്‍റെ സാന്നിധ്യം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍, ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
Astrology News: 24 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ആരംഭിക്കും, ഭാഗ്യം തിളങ്ങും സമ്പത്ത് വര്‍ഷിക്കും

 ബുധൻ സംക്രമണം 2022:  നാളെ ഡിസംബര്‍ 3 ന്  രാശി ചക്രത്തില്‍ വലിയ മാറ്റം സംഭവിക്കുകയാണ്. അതായത്,  ബുധന്‍ രാശി മാറി ധനു രാശിയില്‍ പ്രവേശിക്കുകയാണ്. ബുധന്‍റെ ഈ രാശി മാറ്റം ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത്, ഇവരുടെ ജീവിതത്തില്‍ സമ്പത്തിന്‍റെയും വിജയത്തിന്‍റെയും വര്‍ഷ പ്രതീക്ഷിക്കാം.  

ബുധൻ സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ അധിപനാണ്.  നമ്മുടെ ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ കാര്യങ്ങളുടെ ദാതാവാണ് ബുധന്‍.  2022 ഡിസംബർ 3-ന് ബുധൻ സംക്രമിക്കാൻ പോകുന്നു. ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിക്കുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം സൂര്യനും ഈ രാശിയിൽ പ്രവേശിച്ച് ബുദ്ധാദിത്യ യോഗത്തിന് രൂപം നൽകുകയും ചെയ്യും. 

Also Read:  Money Plant Tricks: പണം വര്‍ഷിക്കും മണി പ്ലാന്‍റ്...!!

ധനു രാശിയിലെ ബുധന്‍റെ സാന്നിധ്യം 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. എന്നാല്‍, ഇത് ചില രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.  

Also Read:  Horoscope Today, December 02: ഇന്നത്തെ ദിവസം എങ്ങിനെ? നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്‍കുന്ന ഭാഗ്യം അറിയാം

2022 ഡിസംബർ 29 വരെ ബുധൻ ധനു രാശിയിൽ തുടരും. ഈ സമയത്ത്, 4 രാശിക്കാർക്ക് ബുധൻ വളരെ ശുഭകരമായ ഫലങ്ങൾ നൽകും. അതായത് അടുത്ത 24 മണിക്കൂറിനുള്ളില്‍  ബുധന്‍റെ സംക്രമം ചില രാശിക്കാരുടെ ജീവിതത്തില്‍  ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും.  ബുധ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. 

Also Read:  Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം
 

ഇടവം: ബുധൻ സംക്രമം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ധാരാളം പണം ലഭിക്കുന്നതിനുള്ള അവസരം ഇവര്‍ക്ക് വന്നുചേരും.  തികച്ചും അപ്രതീക്ഷിതമായി ഈ രാശി ക്കാര്‍ക്ക് പണം ലഭിക്കും.  ഇവരുടെ ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. ബന്ധങ്ങൾ ദൃഢമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. സർക്കാർ മേഖലയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിവാഹം ഉറപ്പിക്കാനും മത്സര പരീക്ഷകളില്‍ വിജയം നേടാനും സാധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. അതായത് ബുധന്‍റെ അനുഗ്രഹം ഈ രാശിക്കാരുടെ ജീവിതം മാറ്റി മറിയ്ക്കും.  
 
കർക്കടകം: കർക്കടക രാശിക്കാർക്ക് ബുധന്‍റെ  സംക്രമം വളരെ അനുകൂലമായിരിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് മികച്ച വിജയം നൽകാൻ കഴിയും. കരിയറിൽ പുരോഗതിയുണ്ടാകും. ധാരാളം പണം നേടാനുള്ള വഴികള്‍ തുറന്നു  കിട്ടും.  ഇവരുടെ  പ്രണയ ജീവിതം മനോഹരമായിരിക്കും. പ്രണയവിവാഹം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. കുട്ടികളിലൂടെയും സന്തോഷം ലഭിക്കാനുള്ള സാധ്യത. എന്നാല്‍ നിങ്ങളുടെ പദ്ധതികൾ രഹസ്യമാക്കി വെച്ചുകൊണ്ട് പ്രവർത്തിക്കാന്‍ ശ്രദ്ധിക്കുക.   

തുലാം: തുലാം രാശിക്കാർക്ക് ബുധന്‍റെ സംക്രമണം വലിയ നേട്ടങ്ങൾ നൽകും. വലിയ ധനലാഭം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും.  അപ്രതീക്ഷിതമായി പണം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും. വാഹനം വാങ്ങണമെന്ന ആഗ്രഹം സഫലമാകും. ശുഭ  വാര്‍ത്തകള്‍ ലഭിക്കും.  

മകരം: ഡിസംബർ ആദ്യം തന്നെ ബുധൻ സംക്രമിക്കുന്നത് മകരം രാശിക്കാർക്ക് പല കാര്യങ്ങളിലും ഗുണം ചെയ്യും. ഈ രാശിക്കാരുടെവരുമാനം വർദ്ധിക്കും. പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ നിങ്ങൾക്ക് ലഭിക്കും.  ഈ രാശിക്കാര്‍ കാത്തിരിയ്ക്കുന്ന ഒരു സുപ്രധാന കാര്യം നിങ്ങൾക്ക് അനുകൂലമാക്കും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. പ്രണയബന്ധങ്ങൾ ശക്തമാകും. ഭരണതലത്തിൽ നിന്ന് സഹായം ലഭിക്കും. ചില ജോലികൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ആശ്വാസവും സന്തോഷവും അനുഭവപ്പെടും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News