Money Plant Tricks: മണി പ്ലാന്‍റ് ഭാഗ്യം വര്‍ഷിക്കുന്ന ഒരു ചെടിയാണ് എന്നാണ് പറയപ്പെടുന്നത്. അതിനാല്‍തന്നെ വീട്ടിലും ഓഫീസിലും മറ്റും മണി പ്ലാന്‍റ് വളര്‍ത്തുന്നത് ശുഭകരമായി കരുതുന്നു.
വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് മണി പ്ലാന്‍റുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ വെള്ളിയാഴ്ച ചെയ്യുന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴി തെളിക്കും. അതായത്, വെള്ളിയാഴ്ച ചെയ്യുന്ന മണി പ്ലാന്‍റുമായി ബന്ധപ്പെട്ട ഉപായങ്ങളില്‍ ലക്ഷ്മീദേവി പ്രസാദിക്കുകയും ധാരാളം സമ്പത്ത് വര്‍ഷിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
പണവുമായി ബന്ധമുള്ള ഒരു ചെടിയാണ് മണി പ്ലാന്‍റ് എന്ന് നമുക്കറിയാം. അതിനാല്‍ത്തന്നെ മിക്ക വീടുകളിലും മണി പ്ലാന്‍റ് കാണുവാന്‍ സാധിക്കും. വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് പണം ലഭിക്കുന്നതിനും അത് നിലനില്‍ക്കുന്നതിനും മണി പ്ലാന്‍റ് വളരെ പ്രധാനമാണ്. അതുകൊണ്ടാണ് ആളുകള്‍ ഈ ചെടി വീടുകളില്‍ നട്ടു വളര്‍ത്തുന്നതില്‍ ഏറെ താത്പര്യം കാട്ടുന്നത്.
Also Read: Bedroom Vastu Tips: ഈ സാധനങ്ങള്‍, കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം
എന്നാല്‍, മണി പ്ലാന്‍റിന്‍റെ മുഴുവൻ പ്രയോജനവും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ പാലിച്ചാൽ മാത്രമേ ലഭ്യമാകൂ. ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും മണി പ്ലാന്‍റുമായി ബന്ധപ്പെട്ട ഈ നിയമങ്ങൾ അതായത്, ഈ പണം നൽകുന്ന പ്ലാന്‍റ് നട്ടുവളര്‍ത്തേണ്ടതിന്‍റെ ശരിയായ ദിശ, അതിന്‍റെ പരിപാലനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾക്കും ജീവിതത്തില്‍ ധാരാളം സമ്പത്ത് ലഭിക്കണമെങ്കിൽ, ലക്ഷ്മി ദേവിയ്ക്ക് സമർപ്പിച്ചിരിക്കുന്ന വെള്ളിയാഴ്ച മണി പ്ലാന്‍റുമായി ബന്ധപ്പെട്ട ചില നടപടികൾ സ്വീകരിക്കാം..
വെള്ളിയാഴ്ച സ്വീകരിയ്ക്കുന്ന ഈ പരിഹാരങ്ങൾ നിങ്ങൾക്ക് ധാരാളം സമ്പത്ത് നൽകും
വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാന്‍റ് സമ്പത്തുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്തിന്‍റെ ദേവത ലക്ഷ്മിയാണ്, വെള്ളിയാഴ്ച ദിവസം ദേവിയ്ക്കായി സമർപ്പിച്ചിരിക്കുന്നു. ആ ഒരു സാഹചര്യത്തിൽ, വെള്ളിയാഴ്ച മണി പ്ലാന്‍റുമായി ബന്ധപ്പെട്ട നടപടികൾ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുകയും വ്യക്തിയുടെ ജീവിതത്തില്‍ ധാരാളം സമ്പത്തും സമൃദ്ധിയും നൽകുകയും ചെയ്യുന്നു.
മണി പ്ലാന്‍റ് നടാന്‍ ഏറ്റവും ഉചിതമായ ദിവസം ഏതാണ് എന്നറിയുമോ? (Which day is good to plant MoneyPlant?)
നിങ്ങളുടെ വീട്ടില്‍ മണി പ്ലാന്‍റ് ഇല്ല, നിങ്ങള്‍ ഒരു ചെടി നട്ടു പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് പറ്റിയ ഏറ്റവും ഉചിതമായ ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച വീട്ടില്‍ മണി പ്ലാന്‍റ് കൊണ്ടുവരിക. നഴ്സറിയിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ മോഷ്ടിച്ച് മണി പ്ലാന്‍റ് നട്ടുപിടിപ്പിക്കുക എന്ന വലിയ തെറ്റ് ഒഴിവാക്കുക.
പച്ച നിറമുള്ള ഗ്ലാസ് ബോട്ടിലിൽ മണി പ്ലാന്‍റ് നടുന്നതാണ് ഏറ്റവും നല്ലത്. മൺചട്ടിയിലും നടാം, പക്ഷേ പ്ലാസ്റ്റിക് കുപ്പിയിലോ പ്ലാസ്റ്റിക് കലത്തിലോ നടരുത്.
വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാന്‍റ് തെക്ക് കിഴക്ക് അതായത് തെക്ക് കിഴക്ക് കോണിൽ വയ്ക്കുന്നതാണ് ഉത്തമം. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വർദ്ധിപ്പിക്കുന്നു.
എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിയെ ആരാധിച്ചശേഷം മണി പ്ലാന്‍റില്‍ അല്പം പച്ച പാൽ സമർപ്പിക്കുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കും.
വെള്ളിയാഴ്ച രാവിലെ കുളിച്ച ശേഷം മണി പ്ലാന്‍റിന്‍റെ വേരിൽ ചുവന്ന നിറത്തിലുള്ള നൂൽ കെട്ടുക. ഇത് നിങ്ങളുടെ ഭവനത്തില്‍ സമ്പത്തിന്‍റെ ആഗമനത്തിന് വഴി തുറക്കും.
ബാൽക്കണിയിലോ പൂജാമുറിയിലോ മറ്റേതെങ്കിലും മുറിയിലോ മണി പ്ലാന്‍റ് നടുക, എന്നാൽ വീടിന് പുറത്ത് അത് നടരുത്.
മണി പ്ലാന്‍റിന്‍റെ വള്ളികള്‍ എപ്പോഴും മുകളിലേക്ക് നിലകൊള്ളുന്ന വിധത്തിൽ വേണം ഇത് വളര്‍ത്തുവാന്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...