Lakshmi Jayanti 2023: ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മിദേവിയെ സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദേവിയായി കണക്കാക്കുന്നു. ലക്ഷ്മിദേവിയുടെ കൃപയും അനുഗ്രഹവുമുള്ള വീട്ടില്‍ സമ്പത്തിനും ഐശ്വര്യത്തിനും യാതൊരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.
ലക്ഷ്മി ദേവിയുടെ ജന്മദിനമാണ് ലക്ഷ്മി ജയന്തിയായി ആചരിയ്ക്കുന്നത്. പുരാണത്തില്‍ പറയുന്നതനുസരിച്ച് പാലാഴി മഥനത്തിലാണ് ലക്ഷ്മി ദേവിയുടെ ജനനം. പാലാഴി മഥനത്തിനിടെ സമുദ്രത്തില്‍ തിരമാലകൾക്കിടയിൽ വിടർന്ന താമരയിൽ സ്ഥാനമുറപ്പിച്ച് ലക്ഷ്മി ദേവി ഉത്ഭവിച്ചു. 'ഫാൽഗുണ പൂർണിമ' നാളിലാണ് ലക്ഷ്മി ദേവി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
Also Read: Success Tips: ഭാഗ്യം തുണയ്ക്കും, കഷ്തകള്‍ മാറിക്കിട്ടും, ചൊവ്വാഴ്ച ഹനുമാനെ പൂജിക്കാം
ഈ വർഷം, ഉത്തരേന്ത്യയില്‍ ഹോളി ആഘോഷത്തോടൊപ്പംതന്നെ മാർച്ച് 7 നാണ് ലക്ഷ്മി ജയന്തിയും ആഘോഷിക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ യഥാവിധി ആരാധിക്കുന്നതോടൊപ്പം, വ്രതം അനുഷ്ഠിക്കുന്നത് ഭക്തരുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നൽകുന്നു.
ദൃക്‌പഞ്ചാംഗ പ്രകാരം ലക്ഷ്മി ജയന്തി മാർച്ച് 7ന് ആഘോഷിക്കും. 2023 മാർച്ച് 06 ബുധനാഴ്ച വൈകുന്നേരം 04.17 ന് പൂർണ്ണചന്ദ്ര ദിനം ആരംഭിച്ചു, അത് 7 ന് വൈകുന്നേരം 06.09 ന് അവസാനിക്കും.
ലക്ഷ്മി ജയന്തി ദിനത്തില്‍ ലക്ഷ്മീദേവിയെ യഥാവിധി പൂജിക്കുന്നതോടൊപ്പം ചില ജ്യോതിഷ ഉപായങ്ങള്‍ സ്വീകരിക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും.
ലക്ഷ്മി ജയന്തി ദിനത്തിൽ ഈ നടപടികൾ ചെയ്യുക ഈ കാര്യങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുക
ലക്ഷ്മി ജയന്തി ദിനത്തിൽ, ശംഖ്, താമരപ്പൂവ്, വെള്ള നിറമുള്ള മധുര പലഹാരങ്ങള്‍, പായസം, റോസപ്പൂക്കള്‍ മുതലായവ ലക്ഷ്മിദേവിയ്ക്ക് സമർപ്പിക്കാം. ഇപ്രകാരം ചെയ്യുന്നത് ലക്ഷ്മിദേവിയെ പ്രസാദിപ്പിക്കുകയും സന്തോഷവും ഐശ്വര്യവും നൽകി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും.
താമര പൂക്കൾ അർപ്പിക്കുക
ലക്ഷ്മിദേവിയ്ക്ക് താമരപ്പൂവ് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ലക്ഷ്മി ജയന്തി ദിനത്തിൽ ദേവിയുടെ ചരണങ്ങളില്‍ താമരപ്പൂക്കള്‍ അര്‍പ്പിക്കുന്നത് ഉത്തമമാണ്.
വിളക്ക് കൊളുത്തുക
ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാൻ, ലക്ഷ്മി ജയന്തി ദിവസം വൈകുന്നേരം, 5 വിളക്കുകൾ അതായത് പഞ്ചമുഖി ദീപം തെളിയിക്കുക. ഇത് ചെയ്യുന്നതിലൂടെ വീടിന്‍റെ നെഗറ്റീവ് എനർജിയും മറ്റ് തരത്തിലുള്ള പ്രശ്നങ്ങളും അവസാനിക്കും. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും.
കർപ്പൂരം കത്തിക്കുക
നിങ്ങൾ ജീവിതത്തില്‍ പണത്തിന്‍റെ അഭാവം നേരിടുന്നുണ്ടെങ്കിൽ, കർപ്പൂരം കത്തിച്ച് ലക്ഷ്മിദേവിയുടെ ആരതി നടത്തുക. ഇതോടൊപ്പം കർപ്പൂരത്തിൽ അല്പം കുങ്കുമം ഇടുക. അതിനു ശേഷം കത്തിക്കുക. പിന്നീട് അതിന്‍റെ ചാരം ഒരു പേപ്പറിൽ പൊതിഞ്ഞ് നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക.
ഹൈന്ദവ വിശ്വാസത്തില്‍ ലക്ഷ്മി ജയന്തിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. നിങ്ങൾക്ക് ഒരു പുതിയ ബിസിനസ് ആരംഭിക്കാനും പുതിയ വീട് വാങ്ങാനും പദ്ധതിയുണ്ട് എങ്കില്‍ ഈ ദിവസം അതായത് ലക്ഷ്മി ജയന്തി ഇതിന് വളരെ അനുകൂലമായ ദിവസമാണ്.
(നിരാകരണം: ഈ ലേഖനത്തിലെ വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ഒരു വിദഗ്ദ്ധന്‍റെ ഉപദേശത്തിന് പകരമാവില്ല. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...