Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന ദാനത്തിന് ലഭിക്കും 10 മടങ്ങ് പുണ്യം!

Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ ഷോപ്പിംഗിനും മംഗളകരമായ കാര്യങ്ങൾക്കും മാത്രമല്ല ദാനധർമ്മങ്ങൾ ചെയ്യുന്നതിനും വളരെ നല്ലതാണ്.  ഈ ദിവസം ചെയ്യുന്ന ദാനങ്ങൾക്ക് പലമടങ്ങ് ഫലം ലഭിക്കും എന്നാണ് പറയുനത് അതുകൊണ്ടുതന്നെ  അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യുന്നത് വളരെ നല്ലതാണ്.   

Written by - Ajitha Kumari | Last Updated : May 3, 2022, 02:41 PM IST
  • അക്ഷയ തൃതീയ ദിനത്തിൽ ദാനധർമ്മങ്ങൾ ചെയ്യുന്നതിനും വളരെ നല്ലതാണ്
  • ഈ ദിവസം ചെയ്യുന്ന ദാനങ്ങൾക്ക് പലമടങ്ങ് ഫലം ലഭിക്കും
  • ഈ ദിനം മഹാവിഷ്ണുവിനേയും ലക്ഷ്മീദേവിയേയുമാണ് ആരാധിക്കുന്നത്
Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന ദാനത്തിന് ലഭിക്കും 10 മടങ്ങ് പുണ്യം!

Akshaya Tritiya 2022: മെയ് മൂന്നായ ഇന്നാണ് അക്ഷയതൃതീയ (Akshaya Tritiya). വിവാഹം, ഗൃഹപ്രവേശം, പുതിയ ജോലി തുടങ്ങൽ എന്നിവ ആരംഭിക്കുന്നതിനും സ്വർണം, വെള്ളി, വാഹനം എന്നിവ വാങ്ങുന്നതിനും ഇന്നത്തെ ദിനം അനുകൂലമാണെന്ന് നിങ്ങൾക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വൈശാഖമാസത്തിൽ മഹാവിഷ്ണുവിനെയാണല്ലോ ആരാധിക്കുന്നത്.  അതുകൊണ്ടുതന്നെ ഈ ദിനം മഹാവിഷ്ണുവിനേയും ലക്ഷ്മീദേവിയേയുമാണ് ആരാധിക്കുന്നത്. ഈ ദിവസം പുണ്യ നദികളിൽ കുളിക്കുന്നതും ദാനം ചെയ്യുന്നതും വളരെ നല്ലതാണ്.  പല ഗ്രന്ഥങ്ങളിലും, അക്ഷയ തൃതീയ ദിനത്തിൽ ദാനം ചെയ്യുന്നത് വളരെ ഉത്തമമാണെന്ന് പറയപ്പെടുന്നത്.

Also Read: അക്ഷയതൃതീയയിൽ ഈ 4 രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ 

സ്കന്ദപുരാണത്തിൽ അക്ഷയതൃതീയ (Akshaya Tritiya) ദിനത്തിലെ മഹാദാനത്തിന്റെ പ്രാധാന്യം പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് പശു, സ്വർണം, വെള്ളി, രത്‌നങ്ങൾ, വിദ്യ, എള്ള്, പെൺകുട്ടി, ആന, കുതിര, കിടക്ക, വസ്ത്രം, ഭൂമി, ഭക്ഷണം, പാൽ, കുട തുടങ്ങി അത്യാവശ്യ സാധനങ്ങൾ ദാനം ചെയ്യുന്നത് വളരെ ശ്രേഷ്ഠമാണെന്നാണ്. അതുപോലെ ദാനം ചെയ്യാത്തവൻ ദരിദ്രനാകുമെന്നും ഗരുഡപുരാണത്തിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ വരുമാനത്തിന്റെ ഒരു അംശം നിങ്ങൾ ദാനം ചെയ്യുന്നത് നന്നായിരിക്കും.  

Also Read: പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി..! വീഡിയോ വൈറൽ 

മതഗ്രന്ഥങ്ങളിൽ പറയുന്നതനുസരിച്ച് ചില ദാനങ്ങളുടെ ഫലം ഈ ജന്മം ലഭിക്കുന്നുവെന്നും എന്നാൽ മറ്റ് ചില ദിനങ്ങളുടെ ഫലം അടുത്ത ജന്മത്തിൽ ലഭിക്കുന്നു എന്നുമാണ്.  അതുപോലേ  ചില പ്രത്യേക ദിവസങ്ങളിൽ ചെയ്യുന്ന ദാനത്തിന് സാധാരണ ദിവസങ്ങളേക്കാൾ പലമടങ്ങ് ഫലം നൽകുന്നു. അങ്ങനൊരു ദിവസമാണ് അക്ഷയതൃതീയ (Akshaya Tritiya). ഈ ദിവസം ചെയ്യുന്ന ദാനത്തിന് 10 മടങ്ങ് അധിക ഫലം നൽകുമെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം ബാർലി, നെല്ല്, ശർക്കര, ചേന, നെയ്യ്, ഉപ്പ്, എള്ള്, വെള്ളരി, കാന്താരി, മാങ്ങ, മാവ്, പയർവർഗ്ഗങ്ങൾ, വസ്ത്രങ്ങൾ, കുടങ്ങൾ എന്നിവ ദാനം ചെയ്യുന്നത് വളരെ നല്ലതാണ്. ഈ ദാനങ്ങൾ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും വിജയം നൽകുകയും ചെയ്യുന്നു.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News