മാർച്ച് മാസത്തിലെ ക്ഷാമബത്ത വർധനവിന് പിന്നാലെ അടുത്ത ഡിഎ വർധനയ്ക്കായി കാത്തിരിക്കുയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക്. അടുത്ത ഡിഎ വർധനവ് കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇരട്ടി മധുരമാണ് റിപ്പോർട്ടുകളിൽ നിന്നുള്ള സൂചനകൾ നൽകുന്നത്. ക്ഷാമബത്ത വർധനവിനോടൊപ്പം കേന്ദ്ര തങ്ങളുടെ ജീവനക്കാരുടെ ഭവന വാടക അലവൻസ് (എച്ച്ആർഎ) ഉയർത്തുമെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും അവസാനമായി 2021ൽ ക്ഷാമബത്ത് 25 ശതമാനം ആയപ്പോഴാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ എച്ച്ആർഎ ഉയർത്തിയത്. ഇനി അടുത്ത എച്ച്ആർഎ വർധനവിനുള്ള സമയം അടുത്തിരിക്കുകയാണ്.
നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 42 ശതമാനാണ് ഡിഎ ലഭിക്കുന്നത്. ക്ഷാമബത്ത് 50 ശതമാനം ആയാൽ എച്ച്ആർഎയും കേന്ദ്രം ഉയർത്തിയേക്കും. ഇത് സർക്കാർ ജീവനക്കാർക്ക് കൈയ്യിൽ ലഭിക്കുന്ന ശമ്പളം വർധിക്കാൻ ഇടയാക്കുകയും ചെയ്തു.
ALSO READ : Bajaj Finance EV Loan: ഇലക്ട്രിക് വാഹനങ്ങൾക്ക് ബജാജ് ഫിനാൻസ് വായ്പ നൽകും; കരാറായി
ജീവനക്കാർ ഏത് നഗരം കേന്ദീകരിച്ചാണോ ജോലി ചെയ്യുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ എച്ച്ആർഎ നൽകുന്നത്. ഇതിനായി കേന്ദ്രം നഗരങ്ങളെ X,Y,Z എന്നിങ്ങനെ തരം തിരിച്ചിരിക്കുകയാണ്. X വിഭാഗത്തിൽ ഉൾപ്പെടുന്ന നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനമാണ് എച്ച്ആർഎയായി നൽകുന്നത്. Y വിഭാഗത്തിലുള്ളവർക്ക് 18%, Z വിഭാഗത്തിലുള്ളവർക്ക് 9 ശതമാനം എന്നിങ്ങിനെയാണ് കേന്ദ്രം നൽകുന്ന ഭവന വാടക അലവൻസ്. ഇത് X വിഭാഗത്തിലെ ജീവനക്കാർക്ക് 3 ശതമാനവും Y വിഭാഗത്തിൽ രണ്ടും Z വിഭാഗത്തിൽ ഒരു ശതമാനമായും അലവൻസ് ഉയർത്തിയേക്കും.
ഡിഎ വർധനവ്
ഈ വർഷം മാർച്ചിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ പെൻഷൻ ഉപയോക്താക്കരുടെയും ക്ഷാമബത്ത വർധിപ്പിച്ചത്. ജനുവരി മാസം മുതൽ മുൻകാലടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഡിഎ വർധനവ് ലഭിച്ചത്. നാല് ശതമാനം ഡിഎയാണ് കേന്ദ്രം ഉയർത്തിയത്. ക്ഷാമബത്ത 38 ശതമാനത്തിൽ നിന്നും 42 ആയി ഉയർത്തുകയായിരുന്നു കേന്ദ്രം. ജൂലൈ മാസത്തിൽ ഈ വർഷത്തെ അടുത്ത ക്ഷാമബത്ത വർധനവ് ഉണ്ടായേക്കുമെന്ന പ്രതീക്ഷിയിലാണ് ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...