Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; ഏഴ് പേരുടെ മൊഴിയെടുത്തു, അന്വേഷണം അധ്യാപകരിലേക്കും

Question Paper Leaked: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കുന്നതെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 10:59 AM IST
  • ചോദ്യപേപ്പർ ചോർച്ചയിൽ ഏഴ് പേരുടെ മൊഴി രേഖപ്പെടുത്തി
  • എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും
  • എംഎസ് സൊല്യൂഷൻസുമായി സഹകരിച്ച അധ്യാപകരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും
Question Paper Leaked: ചോദ്യ പേപ്പർ ചോർച്ച; ഏഴ് പേരുടെ മൊഴിയെടുത്തു, അന്വേഷണം അധ്യാപകരിലേക്കും

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണസംഘം. എംഎസ് സൊല്യൂഷനെതിരെ പരാതി നൽകിയ കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് അധ്യാപകരുടേയും ഡിഇഒ, എഇഒ, ബിആർസി കോഡിനേറ്റർ മഹർഅലി എന്നിവരുടെയും മൊഴിയാണ് എടുത്തത്.

അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. എംഎസ് സൊല്യൂഷൻസുമായി സഹകരിച്ചിരുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. 

Read Also: മുംബൈ ബോട്ടപകടത്തിൽ പെട്ടവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

കേസിൽ ആരോപണ വിധേയനായ എംഎസ് സോല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. അന്വേഷണവുമായി സഹകരിക്കുമെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതുമെന്നാണ് ആരോപണവിധേയനായ അധ്യാപകൻ പറയുന്നത്.

അതിനിടെ ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായി ആരോപണം ഉയർന്നു. എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങൾ സംബന്ധിച്ച് ക്ലാസ് എംഎസ് സൊല്യൂഷൻസിൽ ഉണ്ടായിരുന്നു. കെമിസ്ട്രി പരീക്ഷയുടെ നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ക്ലാസിലേതെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News