7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! DA ക്കൊപ്പം ലഭിക്കും ബോണസും

7th Pay Commission: ഉത്സവങ്ങൾക്ക് മുമ്പ് റെയിൽവേ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ദസറയ്ക്ക് മുമ്പ് ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് നൽകും.  

Written by - Ajitha Kumari | Last Updated : Oct 10, 2021, 11:49 PM IST
  • റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് പ്രഖ്യാപിച്ചു
  • ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് ലഭിക്കും
  • എല്ലാ ജീവനക്കാർക്കും 72,500 രൂപ പ്രതിഫലം ലഭിക്കും
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! DA ക്കൊപ്പം ലഭിക്കും ബോണസും

Indian Railways Bonus News: ഉത്സവത്തിന് മുമ്പ് റെയിൽവേ തങ്ങളുടെ ജീവനക്കാർക്ക് വലിയ സമ്മാനം നൽകുന്നു (Railway Bonus 2021). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ബോണസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ് മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ദസറയ്ക്ക് മുമ്പ് റെയിൽവേ ജീവനക്കാർക്ക് (Central Government Employees) ബോണസ് നൽകും. എല്ലാ വർഷവും 72 ദിവസത്തെ ശമ്പളം ബോണസായി നൽകി വരുന്നുണ്ട്. റെയിൽവേയിലെ 11.56 ലക്ഷം നോൺ-ഗസറ്റഡ് ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Also Read: 7th Pay Commission: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു Good News കൂടി, ശമ്പളം 95,000 രൂപ വർദ്ധിക്കും ..!!

ഇത്തവണ റെയിൽവേ ജീവനക്കാർക്ക് 18000 രൂപ ബോണസായി ലഭിക്കും. സാധാരണ 72 ദിവസത്തേക്കാണ് ബോണസ് ലഭിക്കുന്നതെന്നും എന്നാൽ ഇത്തവണ 78 ദിവസത്തെ  ബോണസ് ലഭിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.  11.56 ലക്ഷം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി മൊത്തം 1985 കോടി രൂപ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജീവനക്കാർക്കും 72,500 രൂപ പ്രതിഫലം ലഭിക്കും (All employees will get a reward of Rs 72,500)

ഉത്സവ സീസണിന് മുന്നോടിയായി പബ്ലിക് സെക്ടർ കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡ് (Coal India Limited) 2020-21 സാമ്പത്തിക വർഷത്തേക്ക് എല്ലാ നോൺ-എക്സിക്യൂട്ടീവ് കേഡർ വർക്ക്ഫോഴ്സിനും 72,500 രൂപയുടെ പെർഫോമൻസ് അധിഷ്ഠിത ഇൻസെന്റീവ് അതായത് PLR (Performance-linked reward) പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരത്ന കമ്പനി പറയുന്നതനുസരിച്ച് PLR 2021 ഒക്ടോബർ 11 -നോ അതിനു മുമ്പോ നൽകുമെന്നാണ്.  അതായത് ദസറയ്ക്ക് മുമ്പ് ജീവനക്കാർക്ക് സമ്മാനം ലഭിക്കും.

Also Read: 7th Pay Commission: ഉത്തർപ്രദേശിലെ 6000 പെൻഷൻകാർക്ക് സന്തോഷവാർത്ത, DR 4 തവണകളായി ലഭിക്കും

കോൾ ഇന്ത്യയുടെ സമ്മാനം

കമ്പനി പറഞ്ഞു, 'കോൾ ഇന്ത്യയും അതിന്റെ അനുബന്ധ സ്ഥാപനമായ സിംഗരേണി കോളിയേഴ്സ് കമ്പനി ലിമിറ്റഡും (Singareni Collieries Company Ltd- SCCL) നോൺ-എക്സിക്യൂട്ടീവ് കേഡർ ജീവനക്കാർക്ക് 2020-21 സാമ്പത്തിക വർഷത്തിൽ 72,500 രൂപ PLR നൽകും. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പ്രതിനിധികളും കോൾ ഇന്ത്യ, എസ്സിസിഎൽ എന്നിവയുടെ മാനേജ്മെന്റും തമ്മിലുള്ള ഉഭയകക്ഷി യോഗത്തിലാണ് തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News