7th Pay Commission: ജീവനക്കാരുടെ ശമ്പളം വീണ്ടും വർദ്ധിക്കും, സെപ്റ്റംബർ മുതൽ 28% ന് പകരം 31% DA ലഭ്യമാകും!

7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി.  ഇപ്പോഴിതാ അവരുടെ ശമ്പളം വീണ്ടും വർദ്ധിക്കാൻ പോകുന്നു. എങ്ങനെയാണ് കാൽക്കുലേഷൻ എന്നറിയാം...    

Written by - Ajitha Kumari | Last Updated : Sep 20, 2021, 04:15 PM IST
  • കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വീണ്ടും വർദ്ധിപ്പിക്കാൻ പോകുന്നു
  • ഡിയർനെസ് അലവൻസ് 3 ശതമാനം വർദ്ധിച്ച് 31 ശതമാനം ആയിട്ടുണ്ട്
  • സെപ്റ്റംബർ പകുതിയോടെ ഡിയർനെസ് അലവൻസ് വീണ്ടും വർദ്ധിച്ചേക്കാം
7th Pay Commission: ജീവനക്കാരുടെ ശമ്പളം വീണ്ടും വർദ്ധിക്കും, സെപ്റ്റംബർ മുതൽ 28% ന് പകരം 31% DA ലഭ്യമാകും!
ന്യൂഡൽഹി: 7th Pay Commission: നീണ്ട കാത്തിരിപ്പിന് ശേഷം ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും (DA) പെൻഷൻകാർക്കുള്ള ഡിയർനെസ് റിലീഫും (DR) 28 ശതമാനം ലഭിക്കാൻ തുടങ്ങി. 
 
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) 17% ൽ നിന്ന് 28% ആയി ഉയർത്തി. എന്നാൽ 18 മാസത്തെ കുടിശ്ശിക ലഭിക്കാത്തതിനാൽ കേന്ദ്ര ജീവനക്കാർക്ക് ചില തിരിച്ചടികൾ ലഭിച്ചിട്ടുണ്ട്. അതേസമയം ഇപ്പോൾ ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത ലഭിച്ചിരിക്കുകയാണ്. 
 
 
ഡിയർനെസ് അലവൻസ് വീണ്ടും വർദ്ധിക്കും (dearness allowance will increase again)
 
ഇപ്പോൾ ജീവനക്കാർ വീണ്ടും ഡിയർനെസ് അലവൻസ്(DA)വർദ്ധനയ്ക്കായി കാത്തിരിക്കുകയാണ്. അതിനുശേഷം മൊത്തം ക്ഷാമബത്ത 3 ശതമാനം വർദ്ധിക്കുകയും അത് 28 ശതമാനത്തിന് പകരം 31 ശതമാനമായി മാറുകയും ചെയ്യും. എന്നാൽ ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്ന് ചിത്രം ഇതുവരെ വ്യക്തമല്ല. എന്നാൽ ജീവനക്കാർക്ക് പണപ്പെരുപ്പത്തിൽ നിന്ന് അൽപ്പം ആശ്വാസം ലഭിക്കുന്നതിന് 3% ക്ഷാമബത്ത സർക്കാർ വർദ്ധിപ്പിക്കണമെന്ന് ജീവനക്കാരുടെ സംഘടന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.   
 
AICPI സൂചികയുടെ ഡാറ്റ പുറത്തുവന്നിട്ടുണ്ട്.  സൂചിക 121.7 ൽ എത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ 2021 ജൂണിലേക്കുള്ള ഡിയർനെസ് അലവൻസ് 3% വർദ്ധിപ്പിക്കാനുള്ള ചാൻസ് ഉണ്ട്. ജൂൺ 2021 ലെ സൂചിക 1.1 പോയിന്റ് വർദ്ധിച്ച് 121.7 എത്തി നിൽക്കുകയാണ്.
 
 
സെപ്റ്റംബറിൽ തീരുമാനം എടുത്തേക്കും (Decision may be taken in September)
 
2021 ജൂണിലേക്കുള്ള ഡിയർനെസ് അലവൻസ് (DA) സെപ്റ്റംബർ പകുതിയോടെ പ്രഖ്യാപിച്ചേക്കുമെന്ന് കണക്കാക്കുന്നു. അതിന്റെ പേയ്മെന്റ് സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം ലഭിച്ചേക്കാം. ജീവനക്കാരുടെ സംഘടന പറയുന്നത് അവർക്ക് ഒന്നരവർഷത്തെ കുടിശികയില്ലെന്നും എന്നാൽ ജൂണിലേക്കുള്ള ക്ഷാമബത്ത പ്രഖ്യാപിക്കുകയും സെപ്റ്റംബറിൽ നൽകുകയും ചെയ്താൽ, ജൂലൈ, ഓഗസ്റ്റ് എന്നീ രണ്ട് മാസത്തെ കുടിശ്ശിക സർക്കാർ നൽകണം എന്നുമാണ്. 
 
ഒന്നര വർഷത്തെ കുടിശ്ശിക നൽകാൻ സർക്കാർ നേരത്തെ വിസമ്മതിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ 2021 ജൂണിലെ പ്രഖ്യാപനം നടത്തിയാൽ അത് ജീവനക്കാർക്ക് വലിയ ആശ്വാസമാകും.
 
 
ക്ഷാമബത്ത 31% ആയിരിക്കും (Dearness Allowance will be 31%)
 
ഡിയർനസ് അലവൻസ് 31.18 ശതമാനമായിരിക്കുമെന്ന് ഡാറ്റയിൽ നിന്ന് വ്യക്തമാണ്. പക്ഷേ DA യുടെ കണക്കുകൂട്ടൽ റൗണ്ട് ഫിഗറിലാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ DA 31% ആയിരിക്കും. ഇതുവരെ ക്ഷാമബത്ത (DA) 28% ആയിരുന്നു.  2021 ജൂണിൽ ഡിഎയുടെ (DA) വർദ്ധനവ് ഉൾപ്പെടെ, ഇത് ഇപ്പോൾ 31 ശതമാനമാകും. 
 
എന്നിരുന്നാലും ഇത് എപ്പോൾ പ്രഖ്യാപിക്കുമെന്നും പണം നൽകുമെന്നും വ്യക്തമല്ല. പക്ഷേ സെപ്റ്റംബർ പകുതിയോടെ സർക്കാർ ജീവനക്കാർക്ക് നല്ല വാർത്തകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 
 
31% ഡിഎയിൽ കണക്കുകൂട്ടൽ (Calculation on 31% DA)
 
ഇപ്പോൾ ജൂണിൽ ഡിയർനെസ് അലവൻസ് 3 ശതമാനം വർദ്ധിച്ചാൽ മൊത്തം DA 31 ശതമാനമാകും. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission)മെട്രിക്സ്  അനുസരിച്ച്, കേന്ദ്ര ജീവനക്കാരുടെ ലെവൽ -1 ന്റെ ശമ്പള പരിധി 18,000 രൂപ മുതൽ 56900 രൂപ വരെയാണ്. 
 
ഇപ്പോൾ 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ മൊത്തം വാർഷിക ക്ഷാമബത്ത 66,960 രൂപയായിരിക്കും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിലെ വാർഷിക വർദ്ധനവ് 30,240 രൂപയാണ്.
 
 
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനെസ് അലവൻസ് (31%) 5580 രൂപ/പ്രതിമാസം 
3. ഇതുവരെ ഡിയർനെസ് അലവൻസ് (17%) 3060 രൂപ/മാസം
4. ക്ഷാമബത്ത എത്രമാത്രം വർദ്ധിച്ചു 5580-3060 = 2520 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 2520X12 = 30,240 രൂപ
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News