7th Pay Commission: ജീവനക്കാർക്ക് വലിയ സന്തോഷവാർത്ത! സർക്കാർ ഒരു അലവൻസ് കൂടി അംഗീകരിച്ചു

7th Pay Commission: ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത. വാസ്തവത്തിൽ ഗുജറാത്ത് സർക്കാർ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് സൊസൈറ്റി (GMERS)മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസ് (NPA) നൽകാൻ തീരുമാനിച്ചു. അതായത് ഇനി ഇവരുടെയെല്ലാം ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കും. 

Written by - Ajitha Kumari | Last Updated : Sep 18, 2021, 05:06 PM IST
  • സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്
  • ഇപ്പോൾ ജീവനക്കാർക്ക് ഒരു അലവൻസ് കൂടി ലഭിക്കും
  • ഇനി എല്ലാ മാസവും ശമ്പളം വർദ്ധിക്കും
7th Pay Commission: ജീവനക്കാർക്ക് വലിയ സന്തോഷവാർത്ത! സർക്കാർ ഒരു അലവൻസ് കൂടി അംഗീകരിച്ചു

ന്യുഡൽഹി: 7th Pay Commission: ജീവനക്കാർക്ക് വീണ്ടും ഒരു സന്തോഷവാർത്ത. വാസ്തവത്തിൽ ഗുജറാത്ത് സർക്കാർ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആന്റ് റിസർച്ച് സൊസൈറ്റി (GMERS)മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ (7th Pay Commission) ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസ് (NPA) നൽകാൻ തീരുമാനിച്ചു. അതായത് ഇനി ഇവരുടെയെല്ലാം ശമ്പളം ഒറ്റയടിക്ക് വർദ്ധിക്കും. 

ആർക്കാണ് ഈ അലവൻസ് ലഭിക്കുക?

ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിൻ പട്ടേൽ ഡോക്ടർമാർക്കും മെഡിക്കൽ കോളേജ് അധ്യാപകർക്കുമുള്ള രക്ഷാബന്ധൻ സമ്മാനമാണെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.  അധ്യാപകരും ഡോക്ടർമാരും വളരെക്കാലമായി ഈ ആവശ്യത്തിൽ സമ്മർദ്ദം ചെലുത്തുകയും ഇതുമായി ബന്ധപ്പെട്ട് പണിമുടക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോൾ ഈ തീരുമാനത്തിന് (7th Pay Commission) ശേഷം ജീവനക്കാരുടെ ശമ്പളത്തിൽ എല്ലാ മാസവും വർദ്ധനവ് ഉണ്ടാകും.

Also Read: 7th Pay Commission: ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധനവ്, DA എത്രത്തോളം വർദ്ധിക്കാം?

ഡോക്ടർമാർക്ക് ഉത്സവ സമ്മാനം

നിതിൻ പട്ടേലിന്റെ ഫേസ്ബുക്ക് പേജിലും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ അദ്ദേഹം സർക്കാർ ആശുപത്രികളിലെ യോഗ്യതയുള്ള ഡോക്ടർമാർക്കും ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ അധ്യാപകർക്കും രക്ഷാബന്ധൻ സമ്മാനമായി ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) അനുസരിച്ച്  നോൺ-പ്രാക്ടീസ് അലവൻസ് (NPA) അംഗീകരിച്ചുവെന്ന് കുറിച്ചിട്ടുണ്ട്.

സമരം പിൻവലിക്കുന്ന വ്യവസ്ഥയിൽ അലവൻസ് ലഭിച്ചു

ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ഈ വർഷം മെയ് മാസത്തിൽ ഗുജറാത്ത് സർക്കാർ ആറ് സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കുള്ള  NPA അംഗീകരിച്ചു. ഇതിന് ഏതാനും മാസങ്ങൾക്ക് ശേഷം, 8 GMERS മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കൊപ്പം സമരം പിൻവലിക്കാൻ വ്യവസ്ഥ ചെയ്തു.

Also Read: 7th Pay Commission: Good News...!! കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ദീപാവലിക്ക് മുമ്പ് വീണ്ടും ശമ്പളം വര്‍ദ്ധിക്കും

തീരുമാനം സ്വാഗതം ചെയ്യുന്നു

സർക്കാർ തീരുമാനത്തെ ഗുജറാത്ത് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (GMTA) പ്രസിഡന്റ് ഡോ. രജനിഷ് പട്ടേൽ സ്വാഗതം ചെയ്തു. ജിഎംഇആർഎസ് മെഡിക്കൽ കോളേജിലെ അധ്യാപകരുടെയും സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാരുടെയും തീർപ്പുകൽപ്പിക്കാത്ത ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചത് സ്വാഗതാർഹമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയുടെ കീഴിൽ സ്ഥാപിതമായ അർദ്ധ സർക്കാർ സ്ഥാപനങ്ങളാണ് GMERS മെഡിക്കൽ കോളേജുകൾ.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News