Adani group share: തിരിച്ചുവരവ് നടത്തി അദാനി ​ഗ്രൂപ്പ് ഓഹരികൾ; അദാനി എന്റർപ്രൈസസിന് മികച്ച മുന്നേറ്റം

Adani group share price: അദാനി ​ഗ്രൂപ്പ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ചൊവ്വാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യൂട്ട് പരിധിയിൽ എത്തി.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 01:56 PM IST
  • എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌ത അദാനി ​ഗ്രൂപ്പിന്റെ 10 ഓഹരികളിൽ രണ്ടെണ്ണം മാത്രമാണ് ട്രേഡിങ് സെഷന്റെ തുടക്കത്തിൽ ഇന്ന് താഴ്ന്നത്
  • അദാനി പോർട്ട്സിന്റെ ഓഹരി ഒമ്പത് ശതമാനം ഉയർന്ന് 597 രൂപയിലെത്തി
  • അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ 73 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി
Adani group share: തിരിച്ചുവരവ് നടത്തി അദാനി ​ഗ്രൂപ്പ് ഓഹരികൾ; അദാനി എന്റർപ്രൈസസിന് മികച്ച മുന്നേറ്റം

ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് തുടർച്ചയായ ഇടിവ് നേരിട്ടതിന് ശേഷം വൻ തിരിച്ചുവരവ് നടത്തി അദാനി ​ഗ്രൂപ്പ്. എട്ട് ട്രേഡിങ് സെഷനുകൾക്ക് ശേഷമാണ് അദാനി ​ഗ്രൂപ്പിന്റെ ഓഹരികൾ വിപണിയിൽ തിരിച്ചുകയറിയത്. അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുകയാണ്. അദാനി എന്റർപ്രൈസസിന്റെ ഓഹരികൾ ചൊവ്വാഴ്ചത്തെ ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യൂട്ട് പരിധിയിൽ എത്തി. ഇതോടെ അദാനി ​ഗ്രൂപ്പ് മികച്ച തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌ത അദാനി ​ഗ്രൂപ്പിന്റെ 10 ഓഹരികളിൽ രണ്ടെണ്ണം മാത്രമാണ് ട്രേഡിങ് സെഷന്റെ തുടക്കത്തിൽ ഇന്ന് താഴ്ന്നത്. അദാനി പോർട്ട്സിന്റെ ഓഹരി ഒമ്പത് ശതമാനം ഉയർന്ന് 597 രൂപയിലെത്തി. അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ 73 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി.

ALSO READ: Adani Group: അദാനിക്കെതിരെ അന്വേഷണം; അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം

ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ​ഗ്രൂപ്പിന്റെ എല്ലാ ഓഹരികളുടെയും വിപണി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. മൊത്തം മൂല്യത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. ഇതിന് ശേഷമാണ് ഓഹരികൾ തിരിച്ച് കയറുന്നത്. അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ മൂന്ന് പ്രധാന അദാനി കമ്പനികളുടെ വായ്പ മുൻകൂറായി അടക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി മുന്നേറ്റത്തിന് കാരണമായത്.

2024 സെപ്തംബർ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുന്നോടിയായി അദാനി ഗ്രൂപ്പ് പ്രൊമോട്ടർമാർ വായ്പ മുൻകൂറായി അടയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. 110 കോടി ഡോളർ വായ്പയാണ് തിരിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമോട്ടർമാർക്ക് കമ്പനിയിലുള്ള വിശ്വാസത്തിന്റെ മുന്നോടിയായാണ് വായ്പ മുൻകൂറായി തീർക്കുന്നതെന്ന് ഗൗതം അദാനി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News