SBI Internet Security guidelines: ഉപഭോക്താക്കൾക്കായി ഇന്‍റര്‍നെറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ച് എസ്ബിഐ

ഡിജിറ്റൽ  സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി  കൂടുകയാണ്. ഒരു ചെറിയ പിഴവ് പോലും ഉപഭോക്താക്കൾക്കളെ വലിയ സാമ്പത്തിക  നഷ്ടത്തിലേയ്ക്കാണ് നയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 02:18 PM IST
  • ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബാങ്കുകളും സമയാ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.
SBI Internet Security guidelines: ഉപഭോക്താക്കൾക്കായി ഇന്‍റര്‍നെറ്റ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ച് എസ്ബിഐ

SBI Internet Security guidelines: ഡിജിറ്റൽ  സാമ്പത്തിക ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ തട്ടിപ്പും വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം ദിനം പ്രതി  കൂടുകയാണ്. ഒരു ചെറിയ പിഴവ് പോലും ഉപഭോക്താക്കൾക്കളെ വലിയ സാമ്പത്തിക  നഷ്ടത്തിലേയ്ക്കാണ് നയിക്കുന്നത്.

ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബാങ്കുകളും സമയാ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എങ്കിലും ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായി നിമിഷങ്ങള്‍ക്കുള്ളില്‍ പണം നഷ്ടപ്പെടുന്നവര്‍ ഏറെയാണ്‌....

ഈ സാഹചര്യത്തില്‍ ഉപഭോക്താക്കൾക്കായി സമഗ്ര  ഡിജിറ്റൽ സുരക്ഷാ മാർഗനിർദേശങ്ങളുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI). ഉപഭോക്താക്കൾ അവരുടെ  ഡിജിറ്റൽ സാമ്പത്തിക  ഇടപാടുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കാന്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് SBI ഈ   മാർഗ്ഗനിർദ്ദേശങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നു.

Also Read:  Viral News: കറുത്ത കുതിരയെ കുളിപ്പിച്ചപ്പോള്‍ തവിട്ടുനിറം ...!! ഒലിച്ചുപോയത് 22.65 ലക്ഷം, പരാതി നല്‍കി യുവാവ്

ഡിജിറ്റൽ ബാങ്കിംഗും ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട്  ഉപഭോക്താക്കൾ ഓർമ്മിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ:-

1. ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്ക് വെബ്സൈറ്റ് അഡ്രസില്‍  “https” ഉണ്ടോ എന്ന്  ശ്രദ്ധിക്കുക.  

2. പൊതു സ്ഥലങ്ങളില്‍  Wi-Fi നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നത് കഴിവതും ഒഴിവാക്കുക

3. നിങ്ങളുടെ ജോലി പൂർത്തിയാക്കുമ്പോൾ, എല്ലായ്‌പ്പോഴും ലോഗ്ഔട്ട്  (logout and close) ചെയ്‌ത്  ബ്രൗസർ ക്ലോസ്  ചെയ്യാന്‍ ശ്രദ്ധിക്കുക.  

ലോഗിൻ  (സെക്യൂരിറ്റി  (guidelines on Login Security) സംബന്ധിച്ച് എസ്ബിഐ നല്‍കുന്ന   മാർഗ്ഗനിർദ്ദേശങ്ങള്‍ ഇവയാണ് 

1. തട്ടിപ്പുകാര്‍ക്ക് പിടികിട്ടാത്ത വിധം  സവിശേഷവും സങ്കീർണ്ണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക

2. പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റാൻ ശ്രദ്ധിക്കുക. 

3. ഒരിക്കലും നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡുകൾ അല്ലെങ്കിൽ പിൻ എന്നിവ  ആര്‍ക്കെങ്കിലും വെളിപ്പെടുത്തുകയോ കുറിച്ചുവയ്ക്കുകയോ ചെയ്യരുത്

4.  ബാങ്ക് ഒരിക്കലും നിങ്ങളുടെ യൂസർ ഐഡി / പാസ്‌വേഡുകൾ / കാർഡ്  നമ്പർ / പിൻ / പാസ്‌വേഡുകൾ / സിവിവി / ഒടിപി എന്നിവ ആവശ്യപ്പെടില്ല.

5. യൂസര്‍ ഐഡിയും പാസ്‌വേഡുകളും ഭാവിയിലേയ്ക്ക് സൂക്ഷിക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ ഉപകരണത്തിൽ ‘Auto Save’ or ‘Remember’ എന്ന ഓപ്ഷന്‍ പ്രവർത്തനരഹിതമാക്കുക.

സോഷ്യൽ മീഡിയയില്‍ ഏറെ  സജീവമായ SBI സമയാസമയങ്ങളില്‍  ഉപഭോക്തൃ സൗകര്യവും സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അറിയിയ്ക്കാറുണ്ട്...  മുന്നറിയിപ്പുകള്‍ അവഗണിക്കാതെ ശ്രദ്ധയോടെ സാമ്പത്തിക  ഇടപാടുകള്‍ നടത്താന്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്നു. കാരണം തട്ടിപ്പിന് ഇരയായാല്‍ ബാങ്കിന് ഉത്തരവാദിത്വം ഉണ്ടായിരിയ്ക്കുന്നതല്ല  എന്നത് തന്നെ കാരണം... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News