Bank Holidays: മെയ് മാസത്തിൽ ഇത്രയും ദിനങ്ങൾ ബാങ്ക് അവധി, അറിഞ്ഞിരിക്കണം

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളിൽ അടഞ്ഞിരിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 24, 2022, 04:01 PM IST
  • എല്ലാ ഞായറാഴ്ചകളിൽ രാജ്യത്തെ ബാങ്കുകൾ അടഞ്ഞ് കിടക്കും.
  • രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്.
Bank Holidays: മെയ് മാസത്തിൽ ഇത്രയും ദിനങ്ങൾ ബാങ്ക് അവധി, അറിഞ്ഞിരിക്കണം

മെയ് മാസം ആരംഭിക്കാൻ പോകുകയാണ്. വരാനിരിക്കുന്ന മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജോലികൾ നിങ്ങൾക്കുണ്ടെങ്കിൽ ബാങ്കുകളുടെ പ്രവൃത്തി ദിവസങ്ങളും അവധി ദിനങ്ങളും മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. എല്ലാ വർഷവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ഒരു അവധിക്കാല കലണ്ടർ പുറത്തിറക്കുന്നുണ്ട്. മെയ് മാസത്തിലെ അവധി ദിനങ്ങളെ കുറിച്ചും ഇതിൽ പറയുന്നുണ്ട്. 

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകളും ഈ ദിവസങ്ങളിൽ അടഞ്ഞിരിക്കും. റിസർവ് ബാങ്കിന്റെ നിലവിലെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം മെയ് മാസത്തിൽ 14 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. 

Also Read: PM Modi’s Visit to J&K: ജമ്മു കശ്മീരിൽ എഴുതപ്പെടുന്നത് വികസനത്തിന്‍റെ പുതിയ കഥ... പ്രധാനമന്ത്രി മോദി

 

എല്ലാ ഞായറാഴ്ചകളിൽ രാജ്യത്തെ ബാങ്കുകൾ അടഞ്ഞ് കിടക്കും. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. മെയ് മാസത്തിൽ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധിയെന്ന് നോക്കാം. 

Also Read: IPL 2022: ഐപിഎൽ 2022ൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങൾ ഇവരാണ്...

 

2022 മെയ് മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ

മെയ് 1 - തൊഴിലാളി ദിനം / മഹാരാഷ്ട്ര ദിനം / ഞായറാഴ്ച
മെയ് 2 - മഹർഷി പരശുറാം ജയന്തി - വിവിധ സംസ്ഥാനങ്ങൾ
മെയ് 3 - ഈദുൽ ഫിത്തർ, ബസവ ജയന്തി (കർണാടക)
മെയ് 4 - ഈദുൽ ഫിത്തർ (തെലങ്കാന)
മെയ് 8 - ഞായറാഴ്ച
മെയ് 9 - ഗുരു രവീന്ദ്രനാഥ് ജയന്തി (പശ്ചിമ ബംഗാൾ, ത്രിപുര)
മെയ് 14 - രണ്ടാം ശനിയാഴ്ച ബാങ്ക് അവധി
മെയ് 15 - ഞായറാഴ്ച
മെയ് 16 - സംസ്ഥാന ദിനം, ബുദ്ധ പൂർണിമ - സിക്കിമും മറ്റ് സംസ്ഥാനങ്ങളും
മെയ് 22 - ഞായർ
മെയ് 24 - കാശി നസ്രുൾ ഇസ്ലാം ജന്മദിനം - സിക്കിം
മെയ് 28 - നാലാം ശനിയാഴ്ച ബാങ്ക് അവധികൾ
മെയ് 29 - ഞായർ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News