ബാക്ക് ടു സ്കൂൾ; അധ്യാപകർക്കും വിദ്യാർഥികൾക്കും കിടിലൻ ഓഫറുമായി ആപ്പിൾ

യോഗ്യരായ ഉപഭോക്താക്കൾക്ക് എയർപോഡ്സ് ജനറേഷൻ 2-നെ എയർപോഡ്സ് ജനറേഷൻ 3-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും

Written by - Zee Malayalam News Desk | Last Updated : Jun 26, 2022, 03:21 PM IST
  • ബാക്ക് ടു സ്കൂൾ വിൽപ്പനയിൽ സജീവമായി ആപ്പിൾ
  • വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിക്കുന്ന മികച്ച അവസരമാണിത്
  • ആറു മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കുന്നതാണ്
ബാക്ക് ടു സ്കൂൾ;  അധ്യാപകർക്കും വിദ്യാർഥികൾക്കും കിടിലൻ ഓഫറുമായി ആപ്പിൾ

ഇന്ത്യയിലെ വാർഷിക ബാക്ക് ടു സ്കൂൾ വിൽപ്പനയിൽ  സജീവമായി ആപ്പിൾ. ഓൺലൻ ആപ്പിൾ സ്റ്റോറിൽ  തത്സമയമായാണ് വിൽപ്പന നടക്കുന്നത്. ഐപാഡ്, മാക് എന്നീ ഉപകരണങ്ങൾ സ്വന്തമാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിക്കുന്ന മികച്ച അവസരമാണിത്.  ഈ സമയത്തെ വിൽപ്പനയ്ക്കൊപ്പം  ഒരു ജോഡി എയർപോഡുകളും ആപ്പിൾ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കുന്നതാണ്. യോഗ്യരായ ഉപഭോക്താക്കൾക്ക് ആപ്പിൾ കെയർ പ്ലസിലൂടെ 20 ശതമാനം കിഴിവിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ആപ്പിൾ ബാക്ക് ടു സ്കൂൾ സെപ്റ്റംബർ 22 വരെയാകും നീണ്ടുനിൽക്കുന്നത്.

ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് എയർപോഡ്സ് ജനറേഷൻ 2-നെ എയർപോഡ്സ് ജനറേഷൻ 3-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. 6,400യാണ് നിരക്ക്, എയർപോഡ്സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങൾ വാങ്ങുന്നവർ യൂണിഡേ്സ് ഡിസ്കൗണ്ട് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കൾക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാൻ കഴിയും.

2022 മാർച്ചിൽ ലോഞ്ച് ചെയ്‌ത ഐപാഡ് എയർ  50,780 രൂപ മുതൽ ലഭ്യമാണ്.  ഇതിന്‍റെ ഡിസ്പ്ലേ 2360x1640 പിക്സൽ റെസല്യൂഷനോട് കൂടിയ 10.9 ഇഞ്ച് എൽഇഡിയാണ്. 8 ജിബി റാമിനൊപ്പം എം1 ചിപ്പ് ഉപയോഗിച്ചാണ് ടാബ്‌ലെറ്റിന്റെ പ്രവർത്തനം. 60fps-ൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിവുള്ള 12 മെഗാപിക്സൽ വീതിയുള്ള പിൻ ക്യാമറയാണ് മറ്റൊരു സവിശേഷത. 12 മെഗാപിക്സൽ അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ, ഇതിന്റെ ബാറ്ററി വൈഫൈ വഴി 10 മണിക്കൂർ വരെ  പ്ലേ ടൈം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

മാക്ബുക്ക് എയർ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്  സുവർണാവസരമാണ്. മാക്ബുക്ക് എയർ M1, പുതിയ മാക്ബുക്ക് എയർ M2, എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിനുണ്ട്. ഈ ലാപ്‌ടോപ്പുകൾ ജൂലൈ മുതൽ പ്രാരംഭ വിലകളായ 89,900 രൂപ- 1,09,900 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാകുന്നതാണ്. മാക്ബുക്ക് എയർ M1 ന് 13.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമുണ്ട്. . മാക്ബുക്ക് എയർ M2 ന് 13.6 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയുമാണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News